തെരഞ്ഞെടുപ്പിൽ ജയിച്ചാൽ പാവങ്ങൾക്ക് വേണ്ടി ബിയർ ബാറുകൾ തുറക്കും; വിചിത്ര വാഗ്ദാനവുമായി സ്ഥാനാർഥി

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ വിസ്കിയും ബിയറും നൽകുമെന്ന് വാഗ്ദാനം. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ചുമൂർ ഗ്രാമത്തിലുള്ള സ്ഥാനാർത്ഥി വനിതാ റാവുത്തിന്റേതാണ് വിചിത്രമായ തിരഞ്ഞെടുപ്പ് ഈ വാഗ്ദാനം. എല്ലാ ഗ്രാമങ്ങളിലും ബിയർ ബാറുകൾ തുറക്കുക മാത്രമല്ല, മണ്ഡലത്തിൽ നിന്ന് താൻ തിരഞ്ഞെടുക്കപ്പെട്ടാൽ എംപി ഫണ്ടിൽ നിന്ന് പാവപ്പെട്ടവർക്ക് ഇറക്കുമതി ചെയ്ത വിസ്കിയും ബിയറും സൗജന്യമായി നൽകുമെന്നും വനിതാ റാവുത്ത് പറഞ്ഞു. റേഷനിംഗ് സംവിധാനത്തിലൂടെ ഇറക്കുമതി ചെയ്ത മദ്യം വാഗ്ദാനം ചെയ്ത റാവുത്ത്, മദ്യപിക്കുന്നവർക്കും വിൽപ്പനക്കാരനും…

Read More

നിങ്ങൾ ബിയർ കുടിക്കുന്നവരണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത് 

യുവാക്കള്‍ക്കിടയില്‍ ബിയർ കുടിക്കുന്ന ശീലം ഇപ്പോള്‍ വർദ്ധിച്ചു വരുകയാണ്. ബിയർപാർലറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയർ ലഭ്യമാണ്. എന്നാല്‍ ബിയർ ശരീരത്തിന് അത്ര നല്ലതൊന്നുമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകള്‍ കിഡ്നികളില്‍ കല്ലുണ്ടാക്കുന്നതിനു കാരണമാകും. വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നതെല്ലാമാണ് ബിയറിന് സ്വീകാര്യത കൂട്ടാൻ കാരണം. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങള്‍ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം…

Read More

ബിയർ ടാങ്കിൽ മൂത്രമൊഴിച്ച് ജീവനക്കാരൻ; വൈറൽ ആയി ചിത്രങ്ങൾ

ചൈന: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് നെറ്റി ചുളിക്കും.  കാരണം ഒരു ബിയർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ നെറ്റിസൺമാരുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നത്. ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രം ഒഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോഡൗണിൽ നടന്ന എന്ന പേരിൽ പ്രചരിക്കുന്ന ഈ സംഭവം ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കമ്പനി…

Read More

ബീയർ ഇനി പൊടി രൂപത്തിൽ എത്തും

വളരെ എളുപ്പത്തിൽ ഒരു ഗ്ലാസ് ബീയർ ഉണ്ടാക്കാമെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കുമല്ലേ? എന്നാൽ ഇനി അതു സാധ്യമാണ്. ദ്രവരൂപത്തിൽ ആളുകളിലേക്ക്‌ എത്തിയിരുന്ന ബീയർ ഇനി പാക്കറ്റിൽ പൊടിരൂപത്തിൽ എത്തും. ഒരു ബീയർ കുടിക്കണമെന്നു തോന്നിയാൽ ഒരു ഗ്ലാസ്സിലേക്ക് പൊടിയിട്ടതിനു ശേഷം വെള്ളമൊഴിച്ചു നല്ലപോലെ കുലുക്കിയെടുത്താൽ മതിയെന്നു ചുരുക്കം. ജർമൻ കമ്പനിയായ ന്യൂസെല്ലർ ക്ലോസ്റ്റർ ബ്രൂവറിയാണ് ഈ പൗഡർ ബീയറിന്റെ കണ്ടുപിടുത്തത്തിന് പുറകിൽ. ലോകത്തിൽത്തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു കണ്ടുപിടുത്തം എന്നാണ് കമ്പനിയുടെ അവകാശവാദം. വളരെ എളുപ്പം ബീയർ തയാറാക്കാമെന്നതും ഒരു സ്ഥലത്തുംനിന്നു മറ്റൊരു സ്ഥലത്തേക്കു…

Read More

ലോകകപ്പിൽ ബിയർ വിൽപ്പന നിരോധിച്ചു

ഖത്തർ: ആതിഥേയ രാജ്യമായ ഖത്തർ അവസാന നിമിഷം വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലോ പരിസരത്തോ ആരാധകർക്ക് ബിയർ വാങ്ങാനാകില്ലെന്ന് ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പേർഷ്യൻ ഗൾഫ് സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പന കർശനമായി നിയന്ത്രിക്കപെട്ടിരുന്നു എങ്കിലും 75 മില്യൺ ഡോളർ വേൾഡ് കപ്പ് സ്പോൺസർഷിപ്പ് ഡീലുള്ള ബഡ്‌വെയ്‌സറിനെ ലോകകപ്പ് വേദികളിൽ ബിയർ വിൽക്കാൻ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തുടക്കത്തിൽ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാലിനി നോൺ-ആൽക്കഹോളിക് ബഡ് സീറോ ഒഴികെയുള്ള, ബിയർ വിൽപ്പന ഫിഫ ഫാൻ ഫെസ്റ്റിവലിലും സ്റ്റേഡിയം ഇതര വേദികളിലും…

Read More

അനധികൃതമായി ബിയർ വിറ്റ യുവതിയെ ഉപഭോക്താവ് കൊലപ്പെടുത്തി

ബെംഗളൂരു: പെട്ടെന്ന് പണം സമ്പാദിക്കാനായി പലവ്യഞ്ജന കടയിൽ അനധികൃതമായി ബിയർ വിൽക്കുന്ന 45 കാരിയായ സ്ത്രീയെ ഇടപാടുകാരിൽ ഒരാൾ കൊലപ്പെടുത്തി. ഉപഭോക്താവിനെയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ട് കൂട്ടാളികളെയും രാമനഗര പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര സ്വദേശിനി കെമ്പമ്മയാണ് കൊല്ലപ്പെട്ടത്. സെപ്തംബർ എട്ടിന് വൈകിട്ട് 4.45ഓടെ മേയാൻ വിട്ട കന്നുകാലികളെ തിരികെ കൊണ്ടുവരാൻ പോയ കെമ്പമ്മയെ ഇവർ കൊലപ്പെടുത്തുകയായിരുന്നു.  കൊലപ്പെടുത്തിയ ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നു. മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഇവർ അർക്കാവതി തടാകത്തിലേക്ക് എറിഞ്ഞു. വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് കെഞ്ചപ്പ വിളിച്ചു.…

Read More

മൂത്രത്തിൽ നിന്നും ബിയർ, ഗംഭീര രുചിയെന്ന് കഴിച്ചു നോക്കിയവർ 

ന്യൂഡൽഹി: മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കാമെന്ന് കണ്ടെത്തലുമായി ശാസ്ത്രലോകം. മൂത്രത്തിൽ നിന്ന് മാത്രമല്ല ഏത് മലിന ജലത്തിൽ നിന്നും ബിയർ ഉണ്ടാക്കമത്രേ.. സാധാരണ ഗതിയില്‍ അമിതമായി വെള്ളം കുടിക്കുന്നതുവഴി ആളുകള്‍ക്ക് മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയര്‍ കഴിച്ചാലുള്ള അവസ്ഥയും അങ്ങനെ തന്നെ. കാരണം ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ് അത്തരം പ്രവണത തോന്നുന്നത്. ഇപ്പോഴിതാ മൂത്രത്തില്‍നിന്നും ബിയര്‍ നിര്‍മിച്ചു തുടങ്ങിയിരിക്കുന്നു. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് ഇത്തരമൊരു രീതി പ്രചാരത്തില്‍ വന്നതെന്നാണ് അറിയുന്നത്. സിംഗപൂര്‍ ആണ് മൂത്രത്തില്‍…

Read More
Click Here to Follow Us