വിമാനത്താവളം വെബ്‌സൈറ്റിൽ കന്നഡയും; ഇനി വിമാന ഷെഡ്യൂൾ സഹിതം കന്നഡയിലും പ്രസിദ്ധീകരിക്കും

ബെംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വെബ്‌സൈറ്റിൽ വിവരങ്ങൾ ഇനി കന്നഡ ഭാഷയിലും ലഭിക്കും.

പ്രാദേശിക ഭാഷ ഉൾപ്പെടുത്തിയതു വഴി യാത്രക്കാർക്ക് വിമാനത്താവള സേവനങ്ങൾ എളുപ്പത്തിലാക്കാൻ കഴിയുമെന്ന് ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബിഐഎഎൽ) അധികൃതർ പറഞ്ഞു.

  കന്നഡ ഭാഷയെ അധിക്ഷേപിച്ച സ്ത്രീ പോലീസ് സ്റ്റേഷന് മുന്നിൽ ക്ഷമാപണം നടത്തി

വിമാനത്തിന്റെ തത്സമയ വിവരം, വിമാനം വൈകുന്നത് സംബന്ധിച്ച വിവരങ്ങൾ, ആഗമനം, പുറപ്പെടൽ തുടങ്ങിയവയെല്ലാം കന്നഡ ഭാഷയിലറിയാം.

ഗതാഗത കേന്ദ്രമെന്നതിനപ്പുറം കെംപെഗൗഡ വിമാനത്താവളം കർണാടകയുടെ സമ്പന്നമായ സാംസ്കാരിക, ഭാഷാ പൈതൃകത്തിലേക്കുള്ള കവാടമാണെന്ന് ബിഐഎഎൽ സിഇഒ ഹരി മാരാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ഇന്ന് വിമാന സർവീസുകൾ വൈകാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts