നിലവിലെ ട്രെന്റിങ് ‘ഗിബ്ലി ചിത്രങ്ങള്‍’ നിങ്ങൾക്കും സൗജന്യമായി നിര്‍മ്മിക്കണോ? എങ്കിൽ വായിക്കു

ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റര്‍ ഒരുക്കിയ ‘ഗിബ്ലി ചിത്രങ്ങള്‍’ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്.

ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച ആനിമേഷന്‍ സ്റ്റുഡിയോ ആണ് ഗിബ്ലി.

ഗിബ്ലി ശൈലിയില്‍ പുനര്‍നിര്‍മ്മിച്ച ചിത്രങ്ങളുടെ പകര്‍പ്പവകാശത്തെയും കലാപരമായ ചോദ്യങ്ങളും ആശങ്കകളും ഉയര്‍ന്നുവന്നിട്ടുണ്ട്. ജിപിടി-4ഒയിലെ ഇമേജ് എഡിറ്റര്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല.

ഇത്തരം ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ നൂതനമായ ഇമേജ് എഡിറ്റിങ് സോഫ്റ്റ്വെയറോ ഫോട്ടോഷോപ്പോ ആവശ്യമല്ല. ഇത്തരത്തില്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ചില സൗജന്യ ആപ്പുകള്‍ ഏതൊക്കെയെന്നറിയാം.

  1. ഗ്രോക്ക്: എക്‌സ്എഐയുടെ ഗ്രോക്ക്3 യില്‍ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ടാണിത്. നിര്‍ദേശങ്ങള്‍ അനുസരിച്ചോ, ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്‌തോ ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാം.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്

ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ട രിതിയില്‍ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ദേശിക്കാം. ഈ സേവനം സൗജന്യമാണ്.

36,950 കോടി രൂപയുടെ ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്, 49 ശതമാനം പങ്കാളിത്തം; വോഡഫോണ്‍ ഐഡിയ ഓഹരി 10 ശതമാനം കുതിച്ചു

2. ഗൂഗിള്‍ ജെമിനി: ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടിനും ഗിബ്ലി ചിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കാന്‍ കഴിയും. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ ടെക്‌സ്റ്റായി നല്‍കുകയോ, ഫോട്ടോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യാം.

3. പ്രിസ്മ: ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ പ്ലാറ്റ്ഫോം മൊബൈല്‍ ആപ്പായി ലഭ്യമാണ്. ഗിബ്ലി ചിത്രങ്ങള്‍ക്ക് സമാനമായി നാച്യൂറല്‍ ടെക്‌സ്ചറുകളും സ്‌ട്രോക്കുകളും ഉപയോഗപ്പെടുത്തി കൈകൊണ്ട് വരച്ച ചിത്രങ്ങളായി ഫോട്ടോകള്‍ പുനഃസൃഷ്ടിക്കാന്‍ ആപ്പിന് കഴിയും. ഇത് സൗജന്യമായി ഉപയോഗിക്കാം.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

4. ഫോട്ടോര്‍: വിവിധ ശൈലികളുള്ള ഗിബ്ലി എഐ ജനറ്റേര്‍ ഫീച്ചര്‍ ലഭ്യമാണ്. സൈന്‍ അപ്പ് ചെയ്യാതെ തന്നെ സൗജന്യമായി ഉപയോഗിക്കം.

ഇതില്‍ ഒരു എഐ ആര്‍ട്ട് ജനറേറ്ററും കാര്‍ട്ടൂണ്‍ ഇഫക്റ്റുകളും ഉണ്ട്. ഉപയോക്താക്കള്‍ എഐ ആര്‍ട്ട് ടാബില്‍ ഫോട്ടോ അപ്ലോഡ് ചെയ്യാം

5. ഫ്‌ലക്‌സ്: ഈ ആപ്പ് ചിത്രങ്ങളെ ഗിബ്ലി-എസ്‌ക്യൂ സൃഷ്ടികളാക്കി മാറ്റും. ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍ ഒരു ചിത്രം നിര്‍മ്മിച്ചെടുക്കാം.

എഡിറ്റ് ചെയ്യാനും അപ്സ്‌കെയില്‍ ചെയ്യാനും ചിത്രങ്ങള്‍ വിഡിയോകളാക്കി മാറ്റാനും അനുവദിക്കുന്നു.

ഫ്‌ലക്‌സ് ഓണ്‍ലൈന്‍ ടൂളിനെ സ്റ്റുഡിയോ ഗിബ്ലി എഐ സ്‌റ്റൈല്‍ എന്നാണ് പറയുന്നത്. നിരവധി എഡിറ്റിങ് ഓപ്ഷനുകളുണ്ടെങ്കിലും ഉപയോഗിക്കാന്‍ സൈന്‍ അപ്പ് ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts