നഗരത്തിൽ അന്യായമായി മലയാളിയുവാവിനെ കസ്റ്റഡയിൽവെച്ച നാല് പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു : മലയാളിയുവാവിനെ അന്യായമായി സ്റ്റേഷനിൽ തടങ്കലിൽവെച്ചതിന് പോലീസുകാർക്ക് സസ്പെൻഷൻ.

രാമമൂർത്തി നഗർ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർക്കും മൂന്ന് കോൺസ്റ്റബിൾമാർക്കുമാണ് സസ്പെൻഷൻ.

കേരളത്തിൽനിന്ന് വാടകയ്ക്കെടുത്ത വാഹനം ബെംഗളൂരുവിൽ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ രാജീവ് എന്ന യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

രാജീവിനെ വിട്ടയക്കാത്തതിൽ ഇയാളുടെ സുഹൃത്തുക്കൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതിനൽകി.

എന്നാൽ, കമ്മിഷനംഗങ്ങൾ സ്റ്റേഷനിൽ പരിശോധനക്കെത്തുന്നതിന് തൊട്ടുമുൻപ്‌ പോലീസുകാർ യുവാവിനെ സ്റ്റേഷനിൽനിന്ന് മറ്റൊരു വാഹനത്തിൽ അവിടെനിന്ന് മാറ്റി.

സംഭവമറിഞ്ഞ് സ്റ്റേഷനിലെത്തിയ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥർക്ക് വീഴ്ചസംഭവിച്ചതായി തിരിച്ചറിഞ്ഞു. തുടർന്നാണ് നടപടി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനായി നിയമം തെറ്റിച്ചു; വേദിയിൽ വിഘ്നേഷിനെ കെട്ടിപ്പിടിച്ച് നയൻതാര! ആരാധകരെ വിസ്മയിപ്പിച്ച ആ സുന്ദരനിമിഷം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us