യുവതിയെയും മകളെയും മാതാപിതാക്കളെയും കുത്തിക്കൊലപ്പെടുത്തിയ മലയാളി പിടിയിൽ

കുടകിൽ ഭാര്യയെയും മകളെയും ഉൾപ്പെടെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തിയ വയനാട് സ്വദേശി പിടിയിൽ. വയനാട് തിരുനെല്ലി ഉണ്ണികപ്പറമ്പ് ഊരിലെ ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ഗിരീഷിന്റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരെയാണ് വ്യാഴാഴ്ച കുത്തിക്കൊലപ്പെടുത്തിയനിലയിൽ കണ്ടത്.

കൊലക്ക് ശേഷം വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

ഇതേത്തുടർന്ന് നാഗിയുടെ ഭർത്താവ് വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് തവിഞ്ഞാൻ 43ാം മൈലിൽവെച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

നാഗി ഗിരീഷിന്റെ രണ്ടാംഭാര്യയാണ്. ഏഴ് വർഷംമുൻപാണ് ഇരുവരും വിവാഹിതരായത്. എന്നാൽ, നാഗി കാവേരിയോടൊപ്പം ബേഗൂരിൽ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.

കരിയയും ഗൗരിയും കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ്. ഇരുവരും ഉച്ചയ്ക്ക് ജോലിക്ക് വരാത്തത് ശ്രദ്ധയിൽപ്പെട്ട സഹപ്രവർത്തകർ വെള്ളിയാഴ്ച രാവിലെ വീട്ടീലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!

വ്യാഴാഴ്ച അർധരാത്രിയിൽ ഗിരീഷ് നാലുപേരേയും കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസ് നിഗമനം. പ്രതിയെ തലപ്പുഴ പോലീസ് ബേഗൂർ പൊന്നംപേട്ട പോലീസിന് കൈമാറി. കുടക് പോലീസ് സൂപ്രണ്ട് കെ. രാമരാജനും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം
[masterslider id="10"]

Related posts