സൈബർ തട്ടിപ്പിലൂടെ 50 ലക്ഷം കവർന്നു; ദമ്പതികൾ മരിച്ച നിലയിൽ 

ബെംഗളൂരു: സൈബര്‍ തട്ടിപ്പിനിരയായി 50 ലക്ഷം രൂപ നഷ്ടപ്പെട്ട വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടു.

കര്‍ണാടക ബെലഗാവി സ്വദേശികളായ ഡീഗോ സാന്തന്‍ നസ്രേത്(82), ഭാര്യ ഫ്‌ലേവിയ(79) എന്നിവരാണ് മരിച്ചത്.

സൈബര്‍ തട്ടിപ്പുകാര്‍ ഇരുവരെയും ഡിജിറ്റല്‍ അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ച്‌ മണിക്കൂറുകളോളം പീഡിപ്പിച്ചാണ് പണം തട്ടിയതെന്ന വിവരം പുറത്തുവരുന്നുണ്ട്.

  സ്വര്‍ണവിലയില്‍ വര്‍ധന

ഇതില്‍ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ഇരുവരും.

ഡീഗോ ഭാര്യയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നര്‍കോര്‍ട്ടിക് വിഭാഗം അന്വേഷണം ആരംഭിച്ചു.

തട്ടിപ്പുകാരില്‍ നിന്ന് പണം തിരിച്ചു കിട്ടാന്‍ ദമ്പതികള്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വീട്ടില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us