നഗരത്തിൽ വളർത്തു നായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കി ബിബിഎംപി

നിയമവിരുദ്ധമായി വളർത്തുന്നതും നായ്ക്കളെ ഉപേക്ഷിക്കുന്നതും തടയുന്നതിനായി, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) മൃഗസംരക്ഷണ വകുപ്പ് മുനിസിപ്പൽ പരിധിയിൽ വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കും. ഈ നടപടി വളർത്തുമൃഗ ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങളോട് കൂടുതൽ ഉത്തരവാദിത്തം ഉണ്ടാക്കുമെന്ന് ബിബിഎംപി വിലയിരുത്തി.നിർബന്ധിത രജിസ്ട്രേഷൻ ഇപ്പോൾ നായ്ക്കൾക്ക് മാത്രം ബാധകമാണ്, മറ്റ് വളർത്തുമൃഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു.

Read More

കോവിഡ് -19 ദുരിതാശ്വാസത്തിനായി അപേക്ഷ ക്ഷണിച്ച്‌ ബിബിഎംപി

ബെംഗളൂരു: സെപ്റ്റംബറിൽ സംസ്ഥാന  സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ അനുസരിച്ച്, മരിച്ചവരുടെ ബന്ധുക്കൾക്ക് കോവിഡ് -19 ദുരിതാശ്വാസം ലഭിക്കുന്നതിനുള്ള  അപേക്ഷകൾ സമർപ്പിക്കാൻ ബിബിഎംപിയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നുള്ള 50,000 രൂപയും198 വാർഡുകളിലെയും റവന്യൂ ഓഫീസുകളിൽ നിന്ന് ശേഖരിക്കാമെന്ന് ബിബിഎംപി ആരോഗ്യ വിഭാഗം ശനിയാഴ്ച വ്യക്തമാക്കി. സെപ്റ്റംബർ 30 നാണ് ഉത്തരവുകൾ പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവ് റിപ്പോർട്ട്, ബിയു നമ്പർ, മരണ സർട്ടിഫിക്കറ്റ്, മരിച്ചയാളുടെയും അപേക്ഷകന്റെയുംആധാർ കാർഡ് വിശദാംശങ്ങൾ, മരിച്ചയാളുടെയും അപേക്ഷകന്റെയും ബിപിഎൽ കാർഡ് വിശദാംശങ്ങൾ,…

Read More

ഹെന്നൂർ-ബഗലൂർ മെയിൻ റോഡിന് ഇനി പുതിയ മുഖം

ബെംഗളൂരു: ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബദൽ റോഡ് ബ്ലാക്ക് ടോപ്പ് ചെയ്യുന്നു. റോഡിലെ നിരവധി ചെറുതും വലുതുമായ കുഴികൾ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കും. മഴക്കാലം കഴിയുന്നതോടെ  റോഡിന് പുതിയ ഒരു മുഖം ലഭിക്കുമെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. നഗരത്തിന്റെ കിഴക്കൻ തെക്കുകിഴക്കൻ  പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് എയർപോർട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുള്ള ഒരു ബദൽ റോഡായി മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് ഹെന്നൂർ–ബഗലൂർ മെയിൻ റോഡ് ഉണ്ടാക്കിയത്. എന്നാൽ റോഡ് ഇപ്പോൾ നിലവിൽ സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. റോഡ് നന്നാക്കാനുള്ള ജോലികൾ ബുധനാഴ്ച ആരംഭിച്ചതായും നിർമാണം ഉടൻ പൂർത്തിയാക്കുമെന്നും ബിബിഎംപിയിൽ നിന്നുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More

നായ്ക്കളെ വളർത്തുന്നവരാണോ നിങ്ങൾ? ഇനി മുതൽ ബെം​ഗളുരുവിൽ ലൈസൻസ് നിർബന്ധം; വായിക്കുക

ബെം​ഗളുരു; വളർത്തു നായ്ക്കൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധമാക്കുമെന്ന് വ്യക്തമാക്കി ബിബിഎംപി രം​ഗത്ത്. നായ്ക്കളെ വളർത്തുന്നവരുടെ എണ്ണം കൂടിയതോടെയാണ് ബിബിഎംപി ഇത്തരമൊരു നടപടി എടുത്തിരിയ്ക്കുന്നത്. നായ്ക്കളുടെ മുഖം സ്കാനിംങ് നടത്താനുള്ള സോഫ്റ്റ്വെയർ തയ്യാറാക്കിയാണ് ലൈസൻസ് അനുവദിയ്ക്കുക. ലൈസൻസ് സംവിധാനം ന​ഗരത്തിൽ നിർബന്ധമാക്കുമെന്ന് ബിബിഎംപിയുടെ മൃ​ഗസംരക്ഷണ വിഭാ​ഗം ജോയിന്റ് ഡയറക്ടർ മഞ്ചുനാഥ് വ്യക്തമാക്കി. നായയുടെ ചിത്രം പകർത്തി സോഫ്റ്റ്വെയറിലേക്ക് മാറ്റുന്നതോടെ ലൈസൻസ് നമ്പർ ഉൾപ്പെടെയുള്ളവ വേ​ഗത്തിൽ നടപ്പിലാക്കാൻ കഴിയും. പ്രതിരോധ കുത്തിവപ്പുകളുടെ എണ്ണവും ഈ സംവിധാനത്തിൽ രേഖപ്പെടുത്താൻ കഴിയും. അപ്പാർട്ട്മെന്റുകളിലും , ഫ്ലാറ്റുകളിലും അനധികൃതമായി നായ്ക്കളെ…

Read More

ഡിസംബർ അവസാനത്തോടെ 100 ശതമാനം പേർക്കും കോവിഡ് വാക്സിൻ എന്ന ലക്ഷ്യം ബെംഗളൂരു കൈവരിക്കുമോ?

ബെംഗളൂരു: ഒക്ടോബർ 1 വരെയുള്ള ബി ബി എം പിയുടെ കണക്കുകൾ പ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ നഗരത്തിലെ ജനസംഖ്യയുടെ 85% പേർക്കും കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി കഴിഞ്ഞിട്ടുണ്ട്. എന്നാൽ കണക്കുകൾ പ്രകാരം 47% പേർക്ക് മാത്രമാണ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് ഇത് വരെ ലഭിച്ചിരിക്കുന്നത്  ആയതിനാൽ ഡിസംബർ അവസാനത്തോടെ നഗരത്തിലെ മുഴുവൻ ജനങ്ങൾക്കും 100% കോവിഡ് വാക്സിനേഷൻ എന്ന ബി ബി എം പിയുടെ ലക്ഷ്യം കൈവരിക്കാൻ ബുദ്ധിമുട്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ, നഗരത്തിലെ 77,30,547 (85%) ആളുകൾ ആദ്യ ഡോസ് കുത്തിവയ്പ്പെടുക്കുകയും  43,03,401 (47%) പേർക്ക് രണ്ടാമത്തെ…

Read More

ന​ഗരത്തിൽ അപകടാവസ്ഥയിലുള്ളത് 175 കെട്ടിടങ്ങൾ; നീക്കം ചെയ്യുമെന്ന് ബിബിഎംപി

ബെം​ഗളുരു; കഴിഞ്ഞ ദിവസങ്ങളിൽ കെട്ടിടങ്ങൾ തകർന്ന് വീണത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അപകടാവസ്ഥയിലായ കെട്ടിടങ്ങൾ പൊളിക്കാനുള്ള തീരുമാനവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ബിബിഎംപി. 2019 ൽ നടത്തിയ സർവ്വെ പ്രകാരം ഇത്തരം 185 കെട്ടിടങ്ങൾ ബിബിഎംപിയുടെ പരിധിയിൽ ഉണ്ടെന്നും അവ പൊളിക്കണമെന്നും നിർദേശം നൽകിയിരുന്നു. എന്നാൽ വെറും പത്ത് എണ്ണം മാത്രമാണ് നീക്കം ചെയ്തത്. 175 കെട്ടിടങ്ങൾ പൊളിക്കാനുള്ള നോട്ടീസ് ഉടമകൾക്ക് ഉടനടി നൽകാൻ മന്ത്രി ബിബിഎംപിക്ക് നിർദേശം നൽകി. ഇത് സംബന്ധിച്ച് റവന്യുമന്ത്രി ആർ അശോക ബിബിഎംപി ഉദ്യോ​ഗസ്ഥരുമായി ചർച്ച…

Read More

പൗരന്മാരുടെ വീടുകളിൽ പോയി വാക്‌സിൻ കുത്തിവയ്പ്പ് എടുക്കാനൊരുങ്ങി ബിബിഎംപി

ബെംഗളൂരു: 198 വാർഡുകളിലും വാർഡ് തിരിച്ചുള്ള വാക്സിനേഷൻ ക്യാമ്പുകളിലൂടെ 84 ശതമാനത്തിലധികം ജനങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയയതായി ബിബിഎംപി അറിയിച്ചു. ബാക്കി വരുന്നവർക്ക് കൂടി വാക്‌സിൻ നൽകാൻ പൗരന്മാരുടെ വീടുകളിൽ നേരിട്ട് പോയി വാക്‌സിൻ കുത്തിവെയ്പ്പ് നടത്താനും ബിബിഎംപി പദ്ധതി തയ്യാറാക്കുന്നു. “ഞങ്ങൾ ഉദ്ദേശിച്ച ജനസംഖ്യയുടെ വലിയൊരു ഭാഗം വാക്‌സിൻ എടുത്തു കഴിഞ്ഞതിനാൽ ബാക്കിവരുന്നവർക്ക് വാക്‌സിൻ എത്തിക്കുന്നതിനുള്ള പദ്ധതിയിൽ മാറ്റം വരുത്തേണ്ടതുണ്ട്,” എന്ന് ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) രൺദീപ് ഡി പറഞ്ഞു. ആളുകൾ ക്യാമ്പുകളിലേക്ക് വരുന്നത് നോക്കിയിരിക്കുന്നതിന് പകരം, ടീമുകൾ പുറത്തുപോയി ആളുകൾക്ക് വാക്സിനേഷൻ നൽകും എന്നും…

Read More

നികുതി കുടിശ്ശിക അടച്ചില്ല: അടച്ചുപൂട്ടലിന്റെ വക്കിലെത്തി നഗരത്തിലെ പ്രശസ്ത മാൾ.

ബെംഗളൂരു: നികുതി അടയ്ക്കാത്തതിന്റെ പേരിൽ നഗരത്തിലെ പ്രശസ്തമായ മന്ത്രി മാൾ സെപ്റ്റംബർ 30 വ്യാഴാഴ്ച ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ  റവന്യൂ ഉദ്യോഗസ്ഥർ അടച്ചുപൂട്ടാനൊരുങ്ങി. എങ്കിലും തക്കസമയത്ത് മന്ത്രി മാൾ അധികൃതർ  5,00,00,000 രൂപയുടെ (അഞ്ച് കോടി) ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാൽ മാൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉദ്യോഗസ്ഥർ തത്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. അഭിഷേക് ഡെവലപ്പേഴ്സിന്റെ ഉടമസ്ഥതയിലുള്ള മന്ത്രി മാൾ 39,49,25,115 രൂപ (39.49 കോടി) നികുതി കുടിശ്ശിക അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. നോട്ടീസ് ലഭിച്ചിട്ടും മാൾ അധികൃതർ കുടിശ്ശിക അടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ജോയിന്റ് കമ്മീഷണർ (ബിബിഎംപി വെസ്റ്റ് സോൺ)…

Read More

നഗരത്തിൽ കണ്ടെത്തിയ 185 ജീർണിച്ച കെട്ടിടങ്ങളിൽ അകെ പൊളിച്ചുമാറ്റിയത് 10 എണ്ണം മാത്രം

ബെംഗളൂരു: രണ്ട് വർഷം മുമ്പ് നഗരവ്യാപകമായി നടത്തിയ സർവേയിൽ കണ്ടെത്തിയ താമസയോഗ്യമല്ലാത്ത 185 ജീർണിച്ച കെട്ടിടങ്ങളിൽ 10 എണ്ണം മാത്രമാണ് ഇതുവരെ പൊളിച്ചുമാറ്റിയതെന്ന് ബിബിഎംപി അറിയിച്ചു. 2019 ൽ ദക്ഷിണ ബെംഗളൂരുവിലെ ജെപി നഗറിലുള്ള ജീർണാവസ്ഥയിലായ ഒരു കെട്ടിടം തകർന്നതിനെ തുടർന്നാണ് സർവേ നടത്തിയത്. അടുത്ത 15 ദിവസത്തിനുള്ളിൽ നഗരത്തിലുടനീളമുള്ള ജീർണിച്ച കെട്ടിടങ്ങളുടെ ഒരു പുതിയ സർവേ നടത്തുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പ്രഖ്യാപിച്ചു. ഈ ആഴ്ച നഗരത്തിൽ തകർന്ന് വീണ കെട്ടിടങ്ങളിൽ രണ്ടെണ്ണം 2019 ലെ സർവേയിൽ കണ്ടെത്തിയിരുന്നില്ല. സെപ്തംബർ…

Read More

റോഡിലെ കുഴിയടക്കാനുള്ള സമയപരിധി അവസാനിച്ചു; മാറ്റമില്ലാതെ ന​ഗരത്തിലെ പല പ്രധാന റോഡുകളും

ബെം​ഗളുരു; ബിബിഎംപിയുടെ പരിധികളിലെ കുഴിയടക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേ പ്രധാന ഇടങ്ങളിലെ റോഡുകൾ പോലും മാറ്റമില്ലാതെ തുടരുന്നു. 1344 കിലോമീറ്ററ്‍ പ്രധാന റോഡുകളിലെ കുഴികൾ ഈ മാസം 20 നും കൂടാതെ ഇടറോഡുകളിലേതു 30 നും പൂർത്തിയാക്കുമെന്നാണ് ബിബിഎംപി ഉറപ്പ് നൽകിയിരുന്നത്. ന​ഗരത്തിലെ കനത്ത മഴയും റോഡിന്റെ അറ്റകുറ്റ പണികളെ മന്ദ​ഗതിയിലാക്കി തീർത്തു. എന്നാൽ ജൂലൈ 27 മുതൽ ഈ മാസം 27 വരെ 1.58 ലക്ഷം ചതുരശ്ര മീറ്റർ റോഡുകളിലെ കുഴി നികത്തിയതായി ബിബിഎംപി കമ്മീഷ്ണർ ​ഗൗരവ് ​ഗുപ്ത അറിയിച്ചു. ന​ഗരത്തിലെ പ്രധാന…

Read More