ബെംഗളൂരു: സിനിമാ നായികയാക്കാമെന്നും സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാരോപിച്ച് നടനെതിരെ പരാതി. കന്നഡ, തമിഴ് സിനിമകളിലെ നടൻ സന്തോഷിനെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചത്. സിനിമയിൽ അവസരം നൽകാമെന്ന് വിശ്വസിപ്പിച്ച് മൈസൂരുവിലും ഗോവയിലും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ സന്തോഷ് ഫോണിൽ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇപ്പോൾ താരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റായ്ച്ചൂർ സ്വദേശിനിയായ യുവതി കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസിക്കുന്നത്. തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അയാൾ മുതലാക്കിയെന്നും യുവതി പറഞ്ഞു. 5 വർഷം…
Read MoreTag: artist
നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
കൊച്ചി: ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് (58)അന്തരിച്ചു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്. എറണാകുളം ജില്ലയിലെ മറ്റംചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനാണ് മുഹമ്മദ് ഹനീഫ്. വിദ്യാഭ്യാസത്തിന് ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്തിരുന്നതിനോടൊപ്പം നാടക വേദികളിലും സജീവമായി.
Read Moreമദ്യപിച്ച് ആശുപത്രിയിൽ എത്തി, റിയാലിറ്റി ഷോ താരം അറസ്റ്റിൽ
കൊച്ചി:ആശുപത്രിയിൽ മദ്യപിച്ച് എത്തി ബഹളമുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്ത റിയാലിറ്റി ഷോ താരം അറസ്റ്റിൽ. കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇയാൾ മദ്യപിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തി അതിക്രമം നടത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിയ സ്ത്രീകളടക്കമുള്ളവരെ ഇയാൾ അസഭ്യം പറഞ്ഞു. അനാവശ്യമായി ചീത്തവിളിച്ചെന്നും ആശുപത്രിയിലുണ്ടായിരുന്നവർ പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾ പോലീസുകാരുമായി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആശുപത്രിയിലെ രോഗികൾക്കായി സജ്ജീകരിച്ച കസേരയിൽ കയറിക്കിടന്നത് ജീവനക്കാർ ചോദ്യം ചെയ്തതാണ് പ്രശ്നത്തിന്റെ തുടക്കം.
Read Moreദൈവ നർത്തകർക്ക് കർണാടക സർക്കാർ അലവൻസ് പ്രഖ്യാപിച്ചു
ബെംഗളൂരു: കർണാടക സർക്കാർ ദൈവ നർത്തകർക്ക് പ്രതിമാസം 2000 രൂപ അലവൻസ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി നായകനായ കന്നഡ ചിത്രം കാന്താര ബോക്സ് ഓഫീസ് ഹിറ്റായി മാത്രമല്ല, കർണാടകയുടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുകയും ചെയ്തുവെന്ന് പറയാം. തീരദേശ കർണ്ണാടകയിലെ ഭൂതക്കോലം എന്ന കലാരൂപവും അത് കെട്ടുന്ന ദൈവനർത്തകരുടെ പാരമ്പര്യവും അവരുടെ ജീവിതവും സിനിമയിലൂടെ ജനപ്രീതി നേടി. 60 വയസ് കഴിഞ്ഞു എല്ലാ കലാകാരൻമാർക്കും കർണാടക സർക്കാർ അലവൻസ് പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ…
Read Moreടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ
ബെംഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രംഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .
Read More