ചെന്നൈ : ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്.…
Read MoreTag: annamalai
2024 നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകും അണ്ണാമലൈ
ബംഗളൂരു: കർണാടകയിൽ 2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബൽ സമ്മാനം നൽകണമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. സംസ്ഥാനത്ത് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കർണാടകയിൽ സർക്കാരിനില്ല. പത്ത് മന്ത്രിമാർ വ്യത്യസ്ത ആളുകൾക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യം കർണ്ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മന്ത്രിമാർക്കും മുഖ്യമന്ത്രി ഗവർണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ…
Read Moreകോൺഗ്രസിന് എസ്ഡിപിഐ, പിഎഫ്ഐ ബന്ധം, ആരോപണവുമായി അണ്ണാമലൈ
ബെംഗളുരു: സംസ്ഥാനത്തെ കോണ്‍ഗ്രസിന് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമെന്ന് ആരോപിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് പിഎഫ്ഐയുടെയും എസ്ഡിപിഐയുടെയും സഹായത്തോടെയാണെന്നും അണ്ണാമലൈ അരോപിച്ചു. എസ്ഡിപിഐ പോലുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസ് കൂട്ടുകൂടുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അണ്ണാമലൈ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ഭീകരവാദികള്‍ക്ക് സാമ്പത്തീക സഹായം നല്കുന്ന വ്യക്തികളെയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാജ്യ താത്പര്യത്തെ കുറിച്ച് ഒരു വശത്ത് പ്രസംഗിക്കുകയും മറുവശത്ത് ഭീകരവാദത്തെ തലോടുകയുമാണ് കോണ്‍ഗ്രസ്. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത് നിര്‍ത്തണമെന്നും അണ്ണാമലൈ ട്വീറ്റിലൂടെ അവശ്യപ്പെടുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ…
Read Moreഹെലികോപ്റ്ററിൽ പണമിറക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബെംഗളൂരു: ബി.ജെ.പി തമിഴ്നാട് പ്രസിഡൻറ് കെ.അണ്ണാമലൈ ഹെലികോപ്റ്ററിൽ പണം നിറച്ച ബാഗുമായാണ് ഇറങ്ങിയതെന്ന് മുൻമന്ത്രിയും മുതിർന്ന നേതാവുമായ വിനയകുമാർ സൊറകെ ആരോപിച്ചതിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് അധികൃതർ രംഗത്ത്. അണ്ണാമലൈയുടെ കർണാടക സന്ദർശനത്തിൽ യാതൊരു വിധ പെരുമാറ്റച്ചട്ട ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഉടുപ്പി മണ്ഡലം തെരഞ്ഞെടുപ്പ് ഓഫീസർ സീത വാർത്താ കുറിപ്പിൽ അറിയിച്ചു. ഏപ്രിൽ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉടുപ്പിയിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയതെന്ന് സീത പറഞ്ഞു. എഫ്.എസ്.ടി-മൂന്ന് ടീം ലീഡർ രാഘവേന്ദ്രയും ഉടുപ്പി മണ്ഡലം മുനിസിപ്പൽ കോർപ്പറേഷൻ നോഡൽ ഓഫീസർ വിജയയും ചേർന്ന് ഹെലികോപ്റ്ററും…
Read More