ന്യൂഡൽഹി : ഈ മാസം 19 മുതൽ ക്യാഷ് ഓൺ ഡെലിവറി സേവനങ്ങൾക്ക് 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് ആമസോൺ. 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാനുള്ള കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെയാണ് ആമസോണിന്റെ പുതുനീക്കം. അതേസമയം തേർഡ് പാർട്ടി കുറിയർ പങ്കാളി വഴിയാണ് ആമസോണിൽ ഓർഡർ ചെയ്ത സാധനങ്ങൾ കൈപ്പറ്റുന്നെങ്കിൽ 2000 രൂപ സ്വീകരിക്കാമെന്നും ആമസോൺ അറിയിച്ചു. ഈ വർഷം മേയിലാണ് 2000 രൂപ നോട്ടുകൾ വിതരണം അവസാനിപ്പിക്കുന്നതായി റിസർവ് ബാങ്ക് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ…
Read MoreTag: Amazon
ആമസോണിൽ വൻ ഓഫറുകൾ; ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം
സ്ത്രീകളുടേയും പുരുഷന്മാരുടേയും കുട്ടികളുടേയും വസ്ത്രങ്ങളും ചെരുപ്പുകളും സ്പെഷ്യൽ ഓഫർ പ്രൈസിൽ ആമസോണിൽ ഡിസ്ക്കൗണ്ട് സെയിൽ നൽകുന്നു. മുതൽ 19 മുതലാണ് ഓഫർ സെയിൽ തുടങ്ങിയത്. 30 വരെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ഇഷ്ട വസ്ത്രങ്ങൾ വിലക്കുറവിൽ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. മെൻസ് ഷർട്ട്സ് ആൻഡ് ടി-ഷർട്ട്സ് 599 രൂപയിൽ താഴെ മുതലും ജീൻസ് ആൻഡ് ട്രൗസേഴ്സ് 799 രൂപയിൽ താഴെ മുതലും ലഭ്യമാണ്. കോട്ടൺ, ഡെനിം, ലിനൻ പ്ലാന്റുകളിലുള്ള പ്രൊഡക്ട്‌സാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുരുഷന്മാർക്കായി സ്‌പോർട്‌സ് വെയറും വിന്റർ വെയറും മറ്റ് ആക്‌സസറീസും പർച്ചേസ് ചെയ്യാവുന്നതാണ്. വുമൺസ്…
Read Moreഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്
ഇന്റർനെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്. നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല,’ എന്നാണ് പ്രവചനം. മഹാമാരിയുടെ വരവ് പോലും നേരത്തെ പ്രവചിച്ച് ഗേറ്റ്‌സ് ശ്രദ്ധ നേടിയിരുന്നു. ടെക്നോളജി മേഖല ഏറ്റവും മികച്ച ‘ആർട്ടിഫിഷ്യലി ഇന്റലിജന്റ് ഏജൻസി’ നിർമ്മാണത്തിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, ഇതിന്റെ വരവ് ഇപ്പോഴത്തെ ഇന്റർനെറ്റ് സെർച്ച് എൻജിനുകളെ ഇല്ലാതാക്കും, പുതിയ ടെക്നോളജി പ്രൊഡക്റ്റിവിറ്റി മേഖലയേയും ഷോപ്പിംഗിനെയും പൊളിച്ചെഴുതുമെന്നും ഗേറ്റ്സ് പ്രവചിക്കുന്നു.
Read More20000 പേരെ പിരിച്ച് വിടാൻ ഒരുങ്ങി ആമസോൺ
സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ടെക് ഭീമനായ ആമസോണ്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏകദേശം 20,000 ജീവനക്കാരെ പിരിച്ച് വിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ആമസോണ്‍ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഇരട്ടി ആളുകള്‍ക്ക് ജോലി നഷ്ടപ്പെടും. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, ടെക്നിക്കല്‍ സ്റ്റാഫ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലായവരെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. വരും മാസങ്ങളില്‍ കമ്പനി പിരിച്ചുവിടല്‍ നടപ്പാക്കും. ആമസോണ്‍ സിഇഒ ആന്‍ഡി ജാസി നേരത്തെ…
Read Moreനിലവാരം ഇല്ലാത്ത ഉത്പന്നം വിറ്റു, ആമസോണിന് 1 ലക്ഷം പിഴ
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം, വിശ്വാസ്യതയുള്ള ഒരു സൈറ്റാണ് ആമസോൺ എന്ന് പറയാം. എന്നാൽ നിലവാരം ഇല്ലാത്ത ഉൽപ്പന്നം വിറ്റതിന്റെ പേരിൽ ആമസോണിന് 1 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി. ഇത്തരമൊരു പരാതി തീർച്ചയായും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ രണ്ടാമതൊന്ന് കൂടി പ്രേരിപ്പിക്കുന്നതാണ്. ആമസോൺ നിലവിൽ നിയമനടപടി നേരിട്ടിരിക്കുന്നത് നിലവാരം ഇല്ലാത്ത പ്രഷർ കുക്കർ വിറ്റതിന്റെ പേരിലാണ്. നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റഴിച്ചു എന്ന് കണ്ടെത്തിയതിന് പിന്നാലെ ‘സെൻട്രൽ കൺസ്യൂമർ പ്രോട്ടക്ഷൻ അതോറിറ്റി’ (സിസിപിഎ) ആണ് ആമസോണിനെതിരെ നടപടിയെടുത്തിരിക്കുന്നത്. 2,265 കുക്കറുകളാണ് ആകെ…
Read Moreഹോളി ആഘോഷത്തിൽ നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിംഗ്
ഹോളിയോടാനുബന്ധിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ വില്പന കുത്തനെ കൂടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസത്തോടെ കുതിച്ചുയര്‍ന്നത്. മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയതെന്ന് ഇന്ന് വളർന്നു വരുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ മീഷോയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്‍പ്പനയേക്കാള്‍ കൂടുതലാണിത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ…
Read Moreപ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായി വാങ്ങാം
ബെംഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള സാരികളാണ് വിൽപനക്കെത്തുക. ആമസോണിലൂടെയാണ് പ്രിയദർശിനി സാരികൾ വിൽക്കുക.
Read Moreബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ജെഫ് ബെസോസ് ലോകത്തെ വലിയ സമ്പന്നന്‍.
പാരിസ്: ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ ആമസോണിന്‍റെ ജെഫ് ബെസോസ് ഒന്നാമതെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കിയാണ് ജെഫ് ബെസോസ് ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്‍റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു. അതേസമയം 119 ഇന്ത്യക്കാര്‍ ഫോബ്‌സിന്‍റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍ പതിനെട്ട് പേര്‍ പുതുമുഖങ്ങളാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. അംബാനിയുടെ ആസ്തി 18.5 ബില്യണ്‍ ഡോളറാണ് എന്നാല്‍…
Read More