ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവള ടെർമിനലിലേക്കുള്ള പുതിയ റോഡ് പൊതുജന ഗതാഗതത്തിനായി തുറന്നുകൊടുത്തു. രണ്ടാം ടെർമിനൽ കൂടി വന്നതോടെ നിലവിലെ റോഡിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ റോഡ് നിർമിച്ചത്. വിമാനത്താവള ടോൾ പ്ലാസയിൽ നിന്ന് ഒന്നാം ടെർമിനലിലേക്കുള്ള മേൽപാലം ഉൾപ്പെടെയാണ് തുറന്നുനൽകിയത്.
Read MoreTag: airport bengaluru
കെ.ഐ.എയിൽ ഒരു കോടി രൂപയുടെ സ്വർണവുമായി മലയാളികൾ പിടിയിൽ
ബെംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടു മലയാളികളെ പിടികൂടിയതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കേരളത്തിലെ കോഴിക്കോട് സ്വദേശികളായ ഇവർ മഞ്ഞലോഹത്തെ പേസ്റ്റാക്കി മാറ്റിയ ശേഷം പൗച്ചുകളാക്കി ഇഷ്ടാനുസൃതമായി തുന്നിയ അടിവസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 50.08 ലക്ഷം രൂപ വിലമതിക്കുന്ന 966.1 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ മേയ് ആറിന് എത്തിയ 24കാരനാണ് ആദ്യം പിടിയിലായത്. 47.31 ലക്ഷം രൂപ വിലമതിക്കുന്ന 918.01 ഗ്രാം സ്വർണവുമായി 26 വയസ്സുള്ള രണ്ടാമത്തെ വ്യക്തി…
Read More