ബെംഗളുരു; മലിനജലം കുടിച്ച സംഭവത്തിൽ മരണം ആറായി ഉയർന്നു, വിജയനഗർ ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരണമടഞ്ഞവരുടെ കുടുംബത്തിന് 3 ലക്ഷം സഹായം പ്രഖ്യാപിച്ചു. ഏകദേശം രണ്ടായിരത്തോളം ആളുകൾ ജലമെടുക്കുന്ന കുഴൽകിണറിൽ ശുചിമുറി മാലിന്യം കലർന്നതാണ് ദുരന്തത്തിന് പിന്നിലെന്നാണ് നിഗമനം. മുതിർന്ന ഐഎസ് ഉദ്യോഗസ്ഥൻ മുനീഷ് മോഡ്ഗില്ലിന്റെ അധ്യക്ഷതയിലുള്ള സമിതിയെ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചു. ലക്ഷ്മമ്മ, ബസവമ്മ, നീലപ്പ ബെലവഗി, ഗോനപ്പ, മഹാദേവപ്പ, കെഞ്ചമ്മ എന്നീ ഗ്രാമവാസികളാണ് മരിച്ചത്. സംഭവത്തിൽ ഇതോടെ മരണം ആറായി ഉയർന്നു, കൂടാതെ ഇരുനൂറിലധികം…
Read MoreTag: admitted
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു
ബെംഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.
Read Moreമലിനവെള്ള ഉപയോഗം; 101 പേർക്ക് ഭക്ഷ്യ വിഷബാധ
ബെംഗളുരു; യാദ്ഗിരിൽ മലിനമായ കിണർ വെള്ളം ഉപയോഗിച്ചതിനെ തുടർന്ന് 101 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മച്ചഗുണ്ഡല ഗ്രാമത്തിലാണ് സംഭവം നടന്നത്. കടുത്ത ഛർദ്ദിയും തല ചുറ്റലും അനുഭവപ്പെട്ട ഗ്രാമവാസികൾ ചികിത്സ തേടി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമായാണ് ആളുകൾ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറം ലോകമറിഞ്ഞതോടെ താലൂക്ക് ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് വിഭാഗം പരിസരമാകെ പരിശോധന നടത്തി. ഗ്രാമത്തിലെ ഒരു കിണറിൽ നിന്നാണ് എല്ലാ വീടുകളിലേക്കും കുടിവെള്ളം എത്തിച്ചിരുന്നത്, ഇതിൽ നിന്നാണ്…
Read More