ബെംഗളൂരു: നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിനിന്റെ വാതിൽ തട്ടി പുറത്തേക് വീണു യുവതി മരിച്ചു. പോരുവഴി ഇടയ്ക്കാട് മണ്ണാറോഡ് പുത്തൻപുരയിൽ ജോയിയുടെയും ലിസ്സിയുടെയും മകൾ പി ജെ നോബി 27 ആണ് മരിച്ചത്. ബെംഗളൂരു സിറ്റി മജിസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിൽ നാട്ടിലേക്ക് പോകുന്നതിനിടെ ബംഗാരപ്പട്ടയ്ക്ക് സമീപം തിങ്കൾ രാത്രയ് 7:30 നാണ് അപകടം. ട്രെയിനിന്റെ വാതിൽ പിറകിൽ തട്ടി പുറത്തേക്ക് വീണതാകാമെന്നാണ് സൂചന. ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് പഠനത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു. സഹോദരി: അഞ്ജു
Read MoreTag: accient
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തുമരിച്ചു
ബെംഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.
Read Moreട്രക്ക് അപകടം; ഉടമ ദേഷ്യം തീർക്കാൻ ഡ്രൈവറെ പട്ടിണിക്കിട്ടും മർദ്ദിച്ചും കൊലപ്പെടുത്തി
ബെംഗളുരു: ട്രക്ക് അപകടത്തി്ൽ പെട്ടതിന്റെ ദേഷ്യത്തിൽ ട്രക്ക് ഉടമയും കൂട്ടാളികളും ഡ്രൈവറെ മർദ്ദിച്ചവശനാക്കി പട്ടിണിക്കിട്ട് കൊലപ്പെടുത്തി. ബസപ്പ (38)മരിച്ച സംഭവത്തിൽ ട്രക്കുടമ ബാലപ്പ മല്ലപ്പയും 4 സുഹൃത്തുക്കളെയും പോലീസ് അറസ്ററ് ചെയ്തു. പട്ടിണികിടന്നും കണ്ടെയ്നറിനുള്ളിൽ ശ്വാസം കിട്ടാതെയുമാണ് ബസപ്പ മരിചതെന്ന് പോലീസ് പറഞ്ഞു.
Read More