ബിഎംടിസി ബസ് ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ടു പേരെ ബിഎംടിസി ബസ് ഇടിച്ച് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയാണ്. റിംഗ് റോഡിൽ ലഗ്ഗെരെയ്ക്ക് സമീപം കെംപെഗൗഡ ആർച്ചിന് സമീപമാണ് സംഭവം. മരിച്ചവരിൽ ഒരാളാണ് സുരേഷ്. ഇരുവരും കൂലിപ്പണിക്കാരാണെന്നും അറിയുന്ന വിവരം. രാജാജിനഗർ ട്രാഫിക് പോലീസ് പരിശോധന നടത്തി. ബസ് ഡ്രൈവറെ രാജാജിനഗർ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. എസ്‌സിപി പൃഥ്വി, ഡിസിപി സച്ചിൻ ഘോർപഡെ എന്നിവർ സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് വിവരം അന്വേഷിച്ചു. 

Read More

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുൻപേ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു 

ബെംഗളൂരു: വിവാഹം കഴിഞ്ഞ് 22 ദിവസം മാത്രമായ ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ ദമ്പതികൾ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. വിജയപുരയ്ക്ക് സമീപമാണ് അപകടം നടന്നത്. ഹൊനമല്ല തെരദാല , ഭാര്യ ഗായത്രി എന്നിവരാണ് മരിച്ചത്.മെയ് 22 ആയിരുന്നു ഇരുവരുടെയും വിവാഹം . ബന്ധുവിന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. തെരദാല വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. ഇടിച്ച…

Read More

എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ എണ്ണ ടാങ്കർ മറിഞ്ഞ് തീപിടിച്ച് നാലുപേർ വെന്തുമരിച്ചു. പുണെ-മുംബൈ എക്സ്പ്രസ് വേയിൽ ഇന്ന് ഉച്ചക്ക് 12 മണി ഓടെയാണ് അപകടം. പാലത്തിന് മുകളിൽ വെച്ചാണ് പെട്രോളുമായി പോകുന്ന ടാങ്കർ അപകടത്തിൽ പെട്ടത്. ടാങ്കറിൽനിന്ന് എണ്ണ പരന്നൊഴുകി ചുറ്റും തീപിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

Read More

കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

ബെംഗളൂരു: മംഗളൂരുവിൽ കാറും ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. അധ്യാപകൻ അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ഉഡുപ്പി ഡിഡിപിഐ ഓഫീസിൽ ഫസ്റ്റ് ക്ലാസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന സുബ്ബണ്ണ ഗണിഗ, ​​ഉഡുപ്പി ഇന്ദിരാ നഗർ സ്‌കൂളിലെ കായികാധ്യാപകൻ സോമ ശേഖർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ സുദർശനെയും കാർ ഓടിച്ചിരുന്ന സതീഷിനെയും മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 1.30 ഓടെ ഹെബ്രി താലൂക്കിലെ സീതാനദി ജക്കനാക്കിക്കടുത്താണ് സംഭവം. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്ക് പോവുകയായിരുന്ന ബസും ചന്നഗിരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത്…

Read More

ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിംഗിനിടെ ലൊക്കേഷനിൽ അപകടം

ഇടുക്കി: ധ്യാൻ ശ്രീനിവാസൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വാഹനാപകടം. സ്വർഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിൻറെ ലൊക്കേഷനിലാണ് അപകടം സംഭവിച്ചത്. താരങ്ങൾ ഓടിച്ച ജീപ്പ് നിയന്ത്രണം തെറ്റി പോസ്റ്റിലിടുകയായിരുന്നു. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാലാ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ വേഗത കുറവായത് വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വർഗത്തിലെ കട്ടുറുമ്പ്. കെ.എൻ ശിവൻകുട്ടൻ കഥയെഴുതി മൈന ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗായത്രി അശോകൻ ചിത്രത്തിലെ നായിക. എ.ടി.എം, മിത്രം, ചാവേർപ്പട,…

Read More

ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണ; ലക്ഷ്യം സഹായധനം 

ഭുവനേശ്വർ: ബാലസോർ ട്രെയിൻ അപകടത്തിൽ ഭർത്താവ് മരിച്ചെന്ന് നുണപറഞ്ഞ് സഹായധനം കൈപ്പറ്റാൻ ശ്രമിച്ച സ്ത്രീ ഒളിവിൽ. കട്ടക് ജില്ലയിൽനിന്നുള്ള ഗീതാഞ്ജലി ദത്തയാണ് നുണപറഞ്ഞ് പണം കൈപ്പറ്റാൻ ശ്രമിച്ചത്. 17 ലക്ഷം രൂപയുടെ സഹായമാണ് അവർ സ്വന്തമാക്കാൻ ശ്രമിച്ചത്. താൻ മരിച്ചില്ലെന്നു വ്യക്തമാക്കി സ്ത്രീയുടെ ഭർത്താവ് ബിജയ് ദത്ത രംഗത്തുവന്നതോടെയാണു കള്ളത്തരം പൊളിഞ്ഞത്. ഗീതാഞ്ജലിക്കെതിരെ അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരേതരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയാണു ധനസഹായം പ്രഖ്യാപിച്ച തുക. അഞ്ചു ലക്ഷം രൂപയുടെ സഹായമാണു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട്…

Read More

ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്കൂളിലേക്ക് കുട്ടികൾ എത്തുന്നില്ല; കെട്ടിടം പൊളിക്കുന്നു 

ബാലസോർ: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ബഹനഗ ഗവ. നോഡൽ ഹൈസ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറാവുന്നില്ലെന്ന് റിപ്പോർട്ട്. മരിച്ചവരുടെ ആത്മാക്കൾ കുട്ടികളെ വേട്ടയാടുമെന്ന ഭയമാണ് രക്ഷിതാക്കൾക്ക്. അതിനാൽ സ്കൂളിൽ മൃതദേഹങ്ങൾ സൂക്ഷിച്ച കെട്ടിടഭാഗം പൊളിച്ചു നീക്കാനൊരുങ്ങുകയാണ് സ്കൂൾ അധികൃതരും ജില്ലാ ഭരണകൂടവും. രക്ഷിതാക്കളുടെ ആവശ്യപ്രകാരം സ്കൂൾ കെട്ടിട ഭാഗം പൊളിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ നൽകിയ നിർദേശം സർക്കാറിലേക്ക് കൈമാറിയിട്ടുണ്ടെന്ന് ബാലസോർ ജില്ലാ കലക്ടർ ദത്താത്രേയ ഭൗസാഹെബ് ഷിൻഡെ പറഞ്ഞു. പഴയ കെട്ടിടം പൊളിച്ച് പുതുതായി പണിയാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.…

Read More

വീണ്ടും ട്രെയിൻ അപകടം

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 278 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും ട്രെയിൻ അപകടം. നൗപദ ​​ജില്ലയിൽ ട്രെയിനിന് തീപിടിച്ചതാണ് ആളുകളിൽ ഭീതി പടർത്തിയത്. ദുർഗ് -പുരി എക്സ്പ്രസിന്റെ എ.സി.കൊച്ചിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. തീപിടിച്ചതോടെ ആളുകളെല്ലാം ഭയന്ന് പല കൊച്ചുകളിൽ നിന്നും ചാടി പുറത്തിറങ്ങി. ട്രെയിൻ ആകെ തീപിടിക്കുകയാണെന്ന തോന്നലാണ് യാത്രക്കാരിൽ ഉണ്ടായത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ല.

Read More

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു 

സിദ്ധി: മധ്യപ്രദേശിൽ കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞ് ഏഴുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു . രണ്ടു പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. സിദ്ധിയിലെ ബരം ബാബ ഗ്രാമപഞ്ചായത്തിൽ രാവിലെ 10.30നാണ് അപകടം നടന്നത്. അപകടത്തിൽ പെട്ട ഏഴുപേരും തൽക്ഷണം മരിച്ചു. പരിക്കേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.

Read More

മദ്യപിച്ച് വാട്ടർ ടാങ്കർ ഓടിച്ചു; അപകടത്തിൽ നാലു വയസുകാരന് ദാരുണാന്ത്യം 

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച് വാട്ടർ ടാങ്കർ അപകടത്തിൽപ്പെട്ട് കുട്ടി മരിച്ചു. ബെംഗളൂരു ഈസ്‌കേർട്ട്സ് ആനേക്കൽ താലൂക്കിലെ സി.കെ. പാളയിലാണ് സംഭവം. വേനൽ അവസാനത്തോടെ വീടുകളിൽ വെള്ളം എത്തിക്കാൻ എത്തിയ ടാങ്കർ ഇടിച്ചാണ് കുട്ടി മരിച്ചത്. ദിവസവും ടാങ്കറുകൾ മത്സരിച്ച് വെള്ളം വിതരണം ചെയ്യുന്നതും ജലവിതരണ ടാങ്കറുകൾ വീടുകൾക്ക് മുന്നിലെ കാനകൾ തകരുന്നതും പതിവായിരുന്നു. സികെ പാളയ സ്വദേശി ഭുവൻ(4) ആണ് മരിച്ചത്. സഹോദരനൊപ്പം ബേക്കറിയിൽ നിന്ന് ഐസ് ക്രീം വാങ്ങി വരുന്നതിനിടെയാണ് അപകടം. റോഡിലൂടെ വരികയായിരുന്ന കുട്ടിയുടെ മേൽ ടാങ്കർ ഇടിച്ച ശേഷം കുട്ടിയെ…

Read More
Click Here to Follow Us