ബെംഗളൂരു: ഈദ്ഗാഹ് മൈതാനത്തിന്റെ പരിസരത്തുള്ള ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്ന് പ്രസ്താവിച്ച ആൾക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പോലീസ്. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് വിശ്വ സനാതന്‍ പരിഷത്ത് അധ്യക്ഷന്‍ ഭാസ്‌കരനെതിരേയാണ് ബെംഗളൂരു ചാമരാജ്‌പേട്ട് പോലീസ് കേസെടുത്തത്. വഖഫ് ബോര്‍ഡിന്റെ അധീനതയിലുള്ള സ്ഥലം സംസ്ഥാന സര്‍ക്കാരിന് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന ഭാസ്‌കരന്‍ അയോധ്യയിലെ ബാബറി മസ്ജിദ് മാതൃകയില്‍ ഈദ്ഗാഹ് ടവര്‍ തകര്‍ക്കുമെന്നായിരുന്നു പ്രസ്താവിച്ചത്. ഈദ്ഗാഹ് മൈതാനം റവന്യൂ വകുപ്പിന്റേതാണെന്ന് അടുത്തിടെ ബിബിഎംപി പ്രഖ്യാപിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ സ്വത്തായി പ്രഖ്യാപിച്ച…
Read MoreTag: കർണാടക
ആത്മക്കളുടെ സന്തോഷത്തിനായി 30 വർഷം മുൻപ് മരിച്ച രണ്ടു പേരെ കുടുംബംഗങ്ങൾ വിവാഹം കഴിപ്പിച്ചു
ബെംഗളൂരു: വിചിത്രമെന്ന് തോന്നാവുന്ന പലതും ചിലര്‍ ഇന്നും ആചാരമായി നടത്തി വരുമ്പോൾ കേള്‍ക്കുന്നവരില്‍ അത് അമ്പരപ്പ് ഉണ്ടാക്കും. അത്തരത്തിലൊരു വാര്‍ത്തയാണ് കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നും വരുന്നത്. കര്‍ണാടകയിൽ മരണത്തിന് ശേഷവും ആളുകള്‍ക്ക് വിവാഹിതരാകാം എന്നതാണ് ആ വാർത്ത. മരണത്തിന് ശേഷം രണ്ട് പേര്‍ തമ്മില്‍ നടക്കുന്ന അത്തരം വിവാഹങ്ങളെ പ്രേത വിവാഹങ്ങള്‍ എന്നാണ് വിളിക്കുന്നത്. കേള്‍ക്കുമ്പോൾ തീര്‍ത്തും വിചിത്രമായി തോന്നാം. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച രണ്ടുപേരെ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ ആര്‍ഭാടമായി നടത്തുമായിരുന്നോ, അതുപോലെ എല്ലാ ചടങ്ങുകളോടും…
Read Moreആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
ബെംഗളൂരു: ദക്ഷിണ കന്നഡയിൽ തുടർച്ചയായുള്ള കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര രാജി വയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കർണാടകയിൽ ക്രമസമാധാനം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. സുള്ള്യയിൽ മസൂദിന്റെയും പ്രവീൺ നെട്ടാറിന്റെയും കൊലപാതകത്തിന് ശേഷം ഇന്നലെ ഫസീൽ എന്ന മറ്റൊരു യുവാവ് കൊല ചെയ്യപ്പെട്ടത് ക്രമസമാധാനം നഷ്ടപ്പെട്ടതിന് തെളിവാണെന്നും സിദ്ധരാമയ്യ പറഞ്ഞു. പോലീസ് വകുപ്പിൽ ആഭ്യന്തര മന്ത്രിയ്ക്ക് നിയന്ത്രണം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Moreസ്കൂളുകളുടെ അടിസ്ഥാന വികസനത്തിനായി 992 കോടി അനുവദിച്ച് കർണാടക സർക്കാർ
ബെംഗളൂരു: സംസ്ഥാനത്തെ പ്രൈമറി, ഹൈ സ്‌കൂളുകളുടെ വികസനത്തിനായി പൊതു വിദ്യാഭ്യാസ വകുപ്പ് 992.16 കോടി രൂപ അനുവദിച്ചു. പുതിയ പദ്ധതികളുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോട് കൂടിയ 6,600 ക്ലാസ്സ്മുറികളാകും നിര്‍മിക്കുക. 2022-23 ലെ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബെമ്മൈ കുട്ടികളുമായി നടത്തിയ ചര്‍ച്ചയില്‍ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഈ നടപടി. സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ 3616 ക്ലാസ് മുറികള്‍ 13.90 ലക്ഷം രൂപ വീതം ചെലവിലും സര്‍ക്കാര്‍ ഹൈസ്‌കൂളുകളില്‍ 2985 ക്ലാസുകള്‍ 16.40 ലക്ഷം രൂപ…
Read Moreശിക്കാരിപുരയിലെ സ്ഥാനാർത്ഥിയെ നേതൃത്വം തീരുമാനിക്കും, നിലപാട് മാറ്റി യെദ്യൂരപ്പ
ബെംഗളൂരു; നിയമസഭാ തിരഞ്ഞെടുപ്പിൽ ശിക്കാരിപുരയിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തനിക്ക് നിർദ്ദേശം മുന്നോട്ട് വെക്കാനേ സാധിക്കൂ എന്നും യെദ്യൂരപ്പ പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് തന്റെ മണ്ഡലമായ ശിക്കാരിപുരയിൽ മകൻ ബിവൈ വിജേന്ദ്ര സ്ഥാനാർത്ഥിയാകുമെന്നും കഴിഞ്ഞ ദിവസം യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെയാണ് യെദ്യൂരപ്പയുടെ ഈ നിലപാട് മാറ്റം. 75 വയസ്സ് പിന്നിട്ടവരെ തെരഞ്ഞെടുപ്പ്, അധികാര രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുക എന്ന…
Read Moreഗോമൂത്രവും ചാണകവും കർഷകരിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് വാങ്ങും
ബെംഗളൂരു: ഛത്തീസ്‌ഗഡ് മാതൃകയിൽ ക്ഷീര കർഷകരിൽ നിന്നും ഗോമൂത്രവും ചാണകവും വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി കർണാടക. വിവിധ ഉത്പന്നങ്ങൾ നിർമ്മിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ആണ് ഇതിലൂടെ മൃഗ സംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. ബയോ ഗ്യാസിന് പുറമെ ഷാംപൂ, കീടനാശിനികൾ തുടങ്ങി 35 ഉത്പന്നങ്ങൾ ആണ് ഇവ ഉപയോഗിച്ച് നിർമിച്ചു വരുന്നത്. ഗോമൂത്രത്തിനു ലിറ്ററിന് 4 രൂപയും ചാണകത്തിനു 2 രൂപയും ആണ് ഛത്തീസ്‌ഗഡ് സർക്കാർ കർഷകർക്ക് നൽകുന്നത്. ഗോവധ നിരോധന നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ നൂറിലേറെ ഗോശാലകളുടെ നിർമ്മാണം പുരോഗമിച്ചു…
Read Moreകർണാടകയിലെ നയാഗ്ര, വൈറലായി മനോഹര വെള്ളച്ചാട്ട ദൃശ്യങ്ങൾ
ബെംഗളൂരു: മണ്‍സൂണ്‍ കാലത്താണ് വെള്ളച്ചാട്ടങ്ങള്‍ പൊതുവേ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഇപ്പോള്‍ കർണാടകയിലെ അത്തരത്തിലൊരു വെള്ളച്ചാട്ടത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നത്. കര്‍ണാടകയിലെ ജോഗ് വെള്ളച്ചാട്ടത്തിന്റെ മഴക്കാല ദൃശ്യമാണ് നവമാധ്യമങ്ങളില്‍ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഇത് നയാഗ്ര വെള്ളച്ചാട്ടമല്ല, കര്‍ണാടകയിലെ ഷിമോഗ ജില്ലയിലെ ജോഗ വെള്ളച്ചാട്ടമാണെന്ന കമന്റുമായി നിരവധി ആളുകൾ ഈ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.
Read Moreപെരുന്നാൾ ദിനത്തിൽ ഗോവധത്തിനെതിരെ മുന്നറിയിപ്പുമായി കർണാടക സർക്കാർ
ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സൂക്ഷ്മമായി പരിശോധിക്കാന്‍ അധികാരികളോട് നിർദേശിച്ച് കർണാടക സർക്കാർ. 2022 ലെ ബക്കര്‍ ഈദ് പ്രമാണിച്ച് കര്‍ണാടകയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചവാന്‍. ബക്രി ഈദ് ആഘോഷത്തിനായി കന്നുകാലികളെ ബലിയാടാക്കരുതെന്ന് ചവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും, കന്നുകാലി കശാപ്പ് നിരോധന സംരക്ഷണ നിയമം, 2020, ഗോവധ നിരോധന നിയമം എന്നിവയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെയും ഗോമാംസത്തെയും സംസ്ഥാനത്തേക്കും പുറത്തേക്കും കടത്തുന്നത്…
Read More