ഡൽഹി: കന്നഡ രാജ്യോത്സവ ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി നിർമ്മിച്ച ‘എച്ച്.എം.ടി കന്നഡിഗ’ എന്ന പുതിയ റിസ്റ്റ് വാച്ച് പരമ്പര പുറത്തിറക്കുന്നു. ഞായറാഴ്ച വൈകുന്നേരം ബെംഗളൂരു ജലഹള്ളിയിലെ എച്ച്.എം.ടി കളിസ്ഥലത്ത് നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ കേന്ദ്ര ഘനവ്യവസായ, ഉരുക്ക് മന്ത്രി എച്ച്.ഡി. കുമാരസ്വാമി പുതിയ വാച്ചുകളുടെ പ്രകാശനം നിർവ്വഹിക്കും. വിവിധ കന്നഡ അനുകൂല സംഘടനാ നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. കർണാടകയുടെ പൈതൃകത്തിന് കേന്ദ്ര സർക്കാരിന്റെ ആദരം കർണാടക 71-ാമത് രാജ്യോത്സവം ആഘോഷിക്കുന്ന ഈ വേളയിൽ, കന്നഡ ഭാഷയോടും സംസ്കാരത്തോടുമുള്ള…
Read MoreNews
കണ്ഠീരവ സ്റ്റേഡിയത്തിൽ കന്നഡ രാജ്യോത്സവം; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
ബെംഗളൂരു: വിപുലമായ ആഘോഷങ്ങളോടെ കർണാടക സംസ്ഥാനം 71-ാമത് കന്നഡ രാജ്യോത്സവം കൊണ്ടാടുമ്പോൾ, വടക്കൻ കർണാടകയിൽ പ്രത്യേക സംസ്ഥാനത്തിനായുള്ള ആവശ്യവുമായി പ്രതിഷേധം. ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങുകളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചെങ്കിലും, കലബുറഗിയിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം സംഘർഷഭരിതമായി. കണ്ഠീരവ സ്റ്റേഡിയത്തിൽ വർണ്ണാഭമായ തുടക്കം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് 71-ാമത് സംസ്ഥാനതല കന്നഡ രാജ്യോത്സവ പരിപാടികൾ സംഘടിപ്പിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദേശീയ പതാക ഉയർത്തി…
Read Moreദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ടു മണിക്കൂർ മാത്രം; ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി നൽകി സർക്കാർ ;നിർദേശങ്ങൾ ഇങ്ങനെ
ബെംഗളൂരു: ദീപാവലി ആഘോഷവേളയിൽ നഗരത്തിലെ വായു, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്നതിനായി കർണാടക സർക്കാർ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരം, നവംബർ 8 മുതൽ 10 വരെയുള്ള മൂന്ന് ദിവസങ്ങളിൽ രാത്രി 8 മണി മുതൽ 10 മണി വരെയുള്ള രണ്ടു മണിക്കൂർ സമയത്ത് മാത്രമേ പടക്കം പൊട്ടിക്കാൻ അനുവാദമുള്ളൂ. വനം പരിസ്ഥിതി വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. നിശ്ചിത സമയപരിധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്കും പോലീസ് മേധാവിമാർക്കും…
Read Moreഇനി ഫുട്പാത്തിൽ കയറ്റിയാലും വണ്ടി തട്ടിയാലും പോക്കറ്റ് കാലിയാകും! കൈ പൊള്ളിക്കുന്ന പിഴയുമായി ബെംഗളൂരു ട്രാഫിക് പൊലീസ്;
ബെംഗളൂരു: സംസ്ഥാനത്ത് അശ്രദ്ധമായും അശാസ്ത്രീയമായും വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന പേരിൽ ഫുട്പാത്തുകളിലൂടെ കാറുകളും ഇരുചക്ര വാഹനങ്ങളും ഓടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനാണ് സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി നിലവിലുള്ള 500 രൂപ പിഴ 5,000 രൂപയായി ഉയർത്താൻ പദ്ധതിയിടുന്നു. ലംഘനം തുടർന്നാൽ 10,000 രൂപ പിഴ; ഗതാഗത വകുപ്പിന്റെ നിർദേശം നിർദ്ദിഷ്ട നിയമാവലി അനുസരിച്ച് ഫുട്പാത്തിലൂടെ വാഹനമോടിക്കുന്നതിലെ ആദ്യ ലംഘനത്തിന് 5,000 രൂപയും, ഇത് ആവർത്തിച്ചാൽ 10,000 രൂപയും പിഴ ഈടാക്കാനാണ് നിർദേശമുള്ളത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ്…
Read Moreബെംഗളൂരു വിമാനത്താവളത്തിലെ ആവർത്തിച്ചുള്ള രേഖാപരിശോധനയ്ക്ക് വിട; വിദേശയാത്രകൾ ഇനി കൂടുതൽ വേഗത്തിലാകും!
ബെംഗളൂരു: മുഖം തിരിച്ചറിഞ്ഞ് അതിവേഗം യാത്ര സുഗമമാക്കുന്ന ‘ഡിജി യാത്ര’ സംവിധാനം ഇനി അന്താരാഷ്ട്ര വിമാന സർവീസുകളിലേക്കും വ്യാപിപ്പിക്കുന്നു. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (BLR) ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങൾ ആരംഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഇൻഡിഗോ (IndiGo), എയർ ഇന്ത്യ (Air India) അന്താരാഷ്ട്ര സർവീസുകളിലാണ് നിലവിൽ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. ഇ-പാസ്‌പോർട്ടും ഫോട്ടോ വെരിഫിക്കേഷനും നേരത്തെ ആഭ്യന്തര യാത്രക്കാർക്ക് മാത്രം ലഭ്യമായിരുന്ന ഈ കടലാസ് രഹിത സ്പർശനരഹിത (contactless) സേവനമാണ് ഇപ്പോൾ വിദേശ യാത്രക്കാർക്കും ലഭ്യമാക്കി തുടങ്ങുന്നത്. ഡിജി യാത്ര ആപ്പിൽ ഇ-പാസ്‌പോർട്ടിലെ (e-passport)…
Read More2 കിലോമീറ്റർ ഭീതിയുടെ നിമിഷങ്ങൾ; ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ റോഡിൽ നഗ്നതാപ്രദർശനവും വേട്ടയാടലും!
ബെംഗളൂരു: ബൈക്കിൽ കോളേജിലേക്ക് പോവുകയായിരുന്ന 19-കാരിയായ വിദ്യാർത്ഥിനിക്കുനേരെ പൊതുറോഡിൽ ലൈംഗികാതിക്രമവും പിന്തുടർന്ന് ശല്യപ്പെടുത്തലും (സ്റ്റോക്കിങ്). ഒക്ടോബർ 23-ന് രാവിലെ എട്ടരയ്ക്കും എട്ടേമുക്കാലിനും ഇടയിൽ സൗത്ത് ബെംഗളൂരുവിലെ ബനശങ്കരി തേർഡ് സ്റ്റേജിൽ ഹൊസക്കെരെഹള്ളിക്ക് സമീപമാണ് സംഭവം. ജയനഗർ സ്വദേശിനിയായ വിദ്യാർത്ഥിനി കൂട്ടുകാരിയോടൊപ്പം ഇരുചക്രവാഹനത്തിൽ കോളേജിലേക്ക് പോകുമ്പോഴായിരുന്നു അജ്ഞാതന്റെ അതിക്രമം. ബേക്കറിക്ക് സമീപമെത്തിയപ്പോൾ മറ്റൊരു മോട്ടോർ സൈക്കിളിൽ അരികിലെത്തിയയാൾ പരസ്യമായി ലൈംഗികാവയവം പ്രദർശിപ്പിക്കുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്നയാൾ രണ്ട് കിലോമീറ്ററോളം ദൂരം നിരന്തരം ഹോൺ മുഴക്കിയും അശ്ലീല ആംഗ്യങ്ങൾ കാട്ടിയും…
Read Moreപുലർച്ചെ ജയിലിലേക്ക് ഇരച്ചുകയറി 150 പോലീസുകാർ! ബെംഗളൂരു പരപ്പന അഗ്രഹാരയിൽ മിന്നൽ റെയ്ഡ്
ബെംഗളൂരു: സമീപ മാസങ്ങളിൽ ഉയർന്ന നിരന്തര പരാതികളുടെയും രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകളുടെയും പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പോലീസിന്റെ മിന്നൽ പരിശോധന. ഇലക്ട്രോണിക്സ് സിറ്റി ഡിവിഷൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. നാരായണന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച പുലർച്ചെയോടെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകളോളം നീണ്ടുനിന്നു. വിചാരണത്തടവുകാരുടെയും ശിക്ഷാ തടവുകാരുടെയും ബാരക്കുകളിൽ അടക്കം 150-ഓളം പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തി സമഗ്രമായ പരിശോധനയാണ് പോലീസ് സംഘം നടത്തിയത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ജയിലിനുള്ളിൽ നിന്ന് നിരോധിത വസ്തുക്കളും ലഹരിമരുന്നുകളും കണ്ടെടുത്ത സംഭവങ്ങളിൽ ജയിൽ അധികൃതർ തന്നെ…
Read Moreകന്നഡ രാജ്യോത്സവ ലഹരിയിൽ ബെംഗളൂരു; വഴിതെറ്റാതിരിക്കാൻ ഇന്നു രാവിലെ ശ്രദ്ധിക്കേണ്ടത് ഇവ!
ബെംഗളൂരു : സംസ്ഥാനതല കന്നഡ രാജ്യോത്സവ ആഘോഷങ്ങൾക്ക് ഇന്ന് വേദിയാകുന്ന ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നതിനാലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഗതാഗത വഴിതിരിച്ചുവിടൽ നൃപതുംഗ റോഡ്, എൻ.ആർ. റോഡ്, പോലീസ് കോർണർ-എച്ച്.എൽ.ഡി എന്നിവിടങ്ങളിൽ നിന്ന വരുന്ന വാഹനങ്ങൾ കെ.ബി. റോഡ്, എച്ച്.എൽ.ഡി ജംഗ്ഷൻ വഴി വലത്തേക്ക് തിരിഞ്ഞ് ഹഡ്‌സൺ ജംഗ്ഷൻ, ദേവാങ് ജംഗ്ഷൻ…
Read Moreദാഹിച്ചു വെള്ളം കുടിക്കുന്നവർ അറിയാൻ: സംസ്ഥാനത്ത് 7 ജനപ്രിയ കുടിവെള്ള യൂണിറ്റുകൾ പൂട്ടിപ്പൂട്ടി! പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ബെംഗളൂരു: സംസ്ഥാനത്തുടനീളം നടത്തിയ പ്രത്യേക പരിശോധനകൾക്കൊടുവിൽ കടുത്ത ശുചിത്വമില്ലായ്മയും ലൈസൻസ് നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിലെ 7 പാക്കറ്റ് കുടിവെള്ള നിർമ്മാണ യൂണിറ്റുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗം. ഒക്ടോബർ 29, 30 തീയതികളിലായി നടന്ന മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 53 കുടിവെള്ള നിർമ്മാണ കേന്ദ്രങ്ങൾക്ക് (FBO) കാരണം കാണിക്കൽ നോട്ടീസ് നൽകി. നിയമലംഘകർക്കെതിരെ കർശന നടപടി ഗുരുതരമായ ശുചിത്വക്കുറവ് കണ്ടെത്തിയതിനെ തുടർന്ന് ഹാസനിലെ എസ്.പി ഫുഡ് ആൻഡ് ബെവറേജസ്, ബെംഗളൂരു അർബനിലെ അവന്തി ഇൻഡസ്ട്രീസ്, ബീദറിലെ സായി റാം ഫുഡ് ബെവറേജസ് എന്നിവയാണ്…
Read Moreകോറമംഗലയിൽ ഓടുന്ന ബി.എം.ടി.സി ബസിന് തീപിടിച്ചു;
ബെംഗളൂരു: കോറമംഗല ചെക്ക്പോസ്റ്റിന് സമീപം സർവീസ് നടത്തുകയായിരുന്ന ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി) ബസിന് തീപിടിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഹൂഡിയിൽ നിന്ന് കെ.ആർ. മാർക്കറ്റിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. ബസിനുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവർ വാഹനം സുരക്ഷിതമായി നിർത്തുകയും കണ്ടക്ടറുമായി ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കുകയും ചെയ്തതിനാൽ ആർക്കും പരുക്കേറ്റില്ല. തുടർന്ന് ബസിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ നിയന്ത്രിക്കാൻ ജീവനക്കാർ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ബസിലെ വൈദ്യുത…
Read More