News

നഗരത്തിൽ അതിക്രമങ്ങൾ വർധിക്കുന്നു; പെൺസുഹൃത്തിനോട് അപമര്യാദയായി പെരുമാറി : മലയാളി യുവാവ് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ചു

ബെംഗളൂരു : പെൺസുഹൃത്തിനോട് അപമര്യാദയായി പെരുമാറിയ ഓട്ടോഡ്രൈവറെ കുത്തിക്കേൽപ്പിച്ചു. കൊനാനകുണ്ഡെ പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ഓട്ടോഡ്രൈവർ സുന്ദർ രാജുവിനാണ് കുത്തേറ്റത്. സംഭവത്തിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് അൻസാരിയെ പോലീസ് അറസ്റ്റുചെയ്തു. സുന്ദർരാജുവിനെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഈമാസം നാലിനാണ് സംഭവമുണ്ടായത്. ചിക്കമഗളൂരു സ്വദേശിയായ പെൺസുഹൃത്തിനൊപ്പമാണ് അൻസാരിയെത്തിയത്. ബെംഗളൂരുവിൽ വാടകയ്ക്ക് വീട് സംഘടിപ്പിക്കാനാണ് ഇരുവരുമെത്തിയത്. എന്നാൽ വാടകവീട് ലഭിക്കാതായയോടെ ഇരുവരും സ്വദേശത്തേക്ക് ബസുകയറാൻ മജെസ്റ്റിക് ബസ് സ്റ്റാൻഡിലെത്തി. സ്ഥലത്തുണ്ടായിരുന്ന സുന്ദർരാജ് ഇവരെ സമീപിച്ച് ഇനി നാട്ടിലേക്ക് ബസില്ലെന്നും വൈകിയതുകൊണ്ട് മറ്റെവിടേയും മുറി…

Read More

പ്രധാനമന്ത്രി മോദിയുടെ ബന്ദിപ്പൂർ സന്ദർശനത്തിന് 6 കോടി രൂപ ചെലവ്; ബിൽ കുടിശ്ശിക ആര് തീർക്കുമെന്നതിൽ ആശങ്ക

ബെംഗളൂരു: കഴിഞ്ഞ വർഷം ഏപ്രിലിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻടിസിഎ) സംസ്ഥാനത്ത് സംഘടിപ്പിച്ച ടൈഗർ പ്രോജക്റ്റ് 50 പ്രോഗ്രാമിനായി കഴിഞ്ഞ വർഷം മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആതിഥേയത്വം വഹിക്കാൻ ചെലവായത് 6.33 കോടി രൂപ. ഇതിൽ 3 കോടി രൂപ ലഭിച്ചു, 3 കോടി 33 ലക്ഷം രൂപ കൂടി കുടിശ്ശികയുള്ളതായി ആരോപണം. ഒരു സ്വകാര്യ ഹോട്ടൽ ബില്ലും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ചെലവ് ആരു വഹിക്കും? അതാണ് ഇപ്പോൾ ആശയക്കുഴപ്പത്തിന് കാരണം. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവാദിയെന്ന് സംസ്ഥാന വനം…

Read More

കസ്റ്റഡിയിൽ യുവാവ് മരിച്ചു; പോലീസ് സ്റ്റേഷൻ ആക്രമിച്ച് ജനക്കൂട്ടം; 11 പോലീസുകാർക്ക് പരിക്ക്

ബെംഗളൂരു : കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനെത്തുടർന്ന് ദാവണഗെരെയിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ചന്നഗിരി ടൗൺ പോലീസ് സ്റ്റേഷനാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. അനധികൃത വാതുവെപ്പ് നടത്തിയതിന് ചന്നഗിരി ടിപ്പുനഗർ സ്വദേശി ആദിലിനെ (30)യാണ് വെള്ളിയാഴ്ച വൈകീട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിയയുടൻ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. ആദിൽ മരിച്ചവിവരം പരന്നതോടെ കുടുംബാംഗങ്ങളും നാട്ടുകാരും സംഘടിച്ച് പോലീസ് സ്റ്റേഷനുമുമ്പിലെത്തി. പോലീസ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു. ചിലർ സ്റ്റേഷനകത്തേക്ക് അതിക്രമിച്ചുകടന്ന് നാശമുണ്ടാക്കി. അക്രമത്തിൽ 11 പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ…

Read More

കനത്ത വേനൽ മഴ തുടരുന്നു; നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ ഓട നവീകരണം തകൃതിയായി നടക്കുന്നു

ബെംഗളൂരു: ഇക്കുറി കനത്ത കാലവർഷം ലഭിച്ചേക്കുമെന്ന പ്രവചനങ്ങളുള്ളതിനാൽ കൃത്യമായ മുന്നൊരുക്കം നടത്താൻ ജില്ലാ അധികൃതർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശം നൽകി. കലക്ടർമാരും ജില്ലാ പഞ്ചായത്ത് സിഇഒമാരും പങ്കെടുത്ത വിഡിയോ കോൺഫറൻസ് യോഗത്തിലാണു നിർദേശം നൽകിയത്. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും സന്നിഹിതനായിരുന്നു. സംസ്ഥാനത്ത് മിക്കയിടത്തും കനത്ത വേനൽ മഴ തുടരുകയാണ്. വെള്ളപ്പൊക്കം ഒഴിവാക്കാൻ നഗരമേഖലകളിലെ ഓട നവീകരണത്തിനു പ്രാധാന്യം നൽകാൻ നിർദേശിച്ച മുഖ്യമന്ത്രി, ഇതിന്റെ പേരിൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാൽ ജില്ലാ അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നൽകി.

Read More

പ്രജ്വൽ രേവണ്ണയുടെ കുടുംബത്തിന് അദ്ദേഹത്തെ കുറിച്ച് എല്ലാം അറിയാം; സിദ്ധരാമയ്യ 

ബെംഗളൂരു: ഒളിവില്‍പ്പോയ ജെഡി(എസ്) എംപിയും സെക്‌സ് വീഡിയോ കേസിലെ മുഖ്യപ്രതിയുമായ പ്രജ്വല് രേവണ്ണയുടെ കുടുംബത്തിന് ഇയാളെക്കുറിച്ച്‌ എല്ലാം അറിയാമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് പ്രജ്വല് രേവണ്ണയുടെ മുത്തച്ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ ഡി ദേവഗൗഡ മുന്നറിയിപ്പ് നല്‍കിയതിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍, പ്രജ്വല് തൻ്റെ കുടുംബത്തെ അറിയിക്കാതെ പോയോ? അവൻ തൻ്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിട്ടില്ലേ? പ്രജ്വല്‍ താനുമായി ആദ്യം മുതല്‍ ബന്ധപ്പെട്ടിരുന്നില്ലെന്ന് അമ്മാവൻ കുമാരസ്വാമി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പ്രജ്വല് തൻ്റെ മകനെപ്പോലെയാണെന്ന് കുമാരസ്വാമി പ്രചാരണത്തിനിടെ അവകാശപ്പെട്ടു. “അവർ തമ്മില്‍ ആശയവിനിമയം നടന്നിരുന്നുവെന്ന് ഈ…

Read More

ഓടുന്ന ബൈക്കിൽ കമിതാക്കളുടെ പ്രണയലീല 

റോഡ് സുരക്ഷ സംബന്ധിച്ച്‌ ആശങ്കയുണ്ടാക്കുന്ന ഒരു വീഡിയോയാണ് അടുത്തിടെ രാജസ്ഥാനിലെ കോട്ടയില്‍ നിന്ന് പുറത്തു വന്നത്. അമിത വേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ കമിതാക്കളുടെ അതിരുവിട്ട പ്രണയലീലകളാണ് വീഡിയോയിലുള്ളത്. റോഡുകളില്‍ വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് ഇത്തരം പ്രവർത്തികള്‍. വാഹനമോടിക്കുന്നവരുടെയും റോഡിലെ മറ്റ് യാത്രക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്ന പ്രവർത്തിയാണിതെന്ന് വീഡിയോ കണ്ടവർ പറയുന്നു. വളരെ അപകടകരമായ രീതിയിലാണ് യുവതി ബൈക്കിലിരിക്കുന്നത്. വാഹനമോടിക്കുന്നയാള്‍ക്ക് നേർക്ക് തിരിഞ്ഞ് ഇന്ധന ടാങ്കിനു മുകളിലാണ് യുവതി ഇരിക്കുന്നത്. നന്ത പോലീസ് സ്റ്റേഷൻ്റെ കീഴിലുള്ള കോട്ട-ബുണ്ടി നാഷണല്‍ ഹൈവേയിലായിരുന്നു കമിതാക്കളുടെ ബൈക്കിലുള്ള പ്രണയലീലകളും അഭ്യാസപ്രകടനവും.…

Read More

പാചകവാതകം ചോർന്ന് ഒരുകുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിൽ സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : മൈസൂരുവിലെ യാരഗനഹള്ളിയിൽ പാചകവാതകം ചോർന്നതിനെത്തുടർന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം സഹായധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി സഹായധനം പ്രഖ്യാപിച്ചത്. സംഭവത്തിൽ അദ്ദേഹം ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ ബുധനാഴ്ചയാണ് യാരഗനഹള്ളിയിലെ വീട്ടിൽ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നുനടന്ന പരിശോധനയിൽ പാചകവാതക സിലിൻഡർ ചോർന്നാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വീടിനോടുചേർന്ന് വസ്ത്രം ഇസ്തിരിയിടുന്ന സ്ഥാപനം നടത്തിവരികയായിരുന്നു കുമാരസ്വാമി. ഇസ്തിരിപ്പെട്ടി ചൂടാക്കാനാണ് സിലിൻഡറുകൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നത്. നാലുമൃതദേഹങ്ങളും…

Read More

നടി മീര വാസുദേവ് വിവാഹിതയായി 

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മീര വാസുദവേ. മോഹന്‍ലാലിന്റെ നായികയായി തന്മാത്രയിലൂടെയാണ് മീരയുടെ തുടക്കം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷനിലൂടെയുള്ള തിരിച്ചുവരവിലാണ് മീര താരമായി മാറുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് പരമ്പരയിലെ സുമിത്രയായാണ് നടി ഒരിടവേളയ്ക്ക് ശേഷം തിരികെ വരുന്നത്. പരമ്പര സൂപ്പര്‍ ഹിറ്റായതോടെ മീര വാസുദേവും കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ രംഗത്തെ മിന്നും താരമായി മാറി മീര വാസുദേവ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ് മീര വാസുദവേ്. മീര വാസുദേവന്‍ വിവാഹിതയായിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ മീര…

Read More

വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയെ സി.ഐ.ഡി. ചോദ്യംചെയ്യാൻ തുടങ്ങി

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഗിരീഷ് സാവന്തിനെ (22) സി.ഐ.ഡി. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ ആരംഭിച്ചു. വ്യാഴാഴ്ച ഹുബ്ബള്ളി കോടതിയിൽ ഹാജരാക്കിയ ഇയാളെ ചോദ്യംചെയ്യാനായി എട്ടുദിവസത്തേക്ക് സി.ഐ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. ഹുബ്ബള്ളി വീരാപുര ഒനിയിലെ അഞ്ജലി അംബിഗെരെയാണ് (20) ഇക്കഴിഞ്ഞ 15-ന് കൊലചെയ്യപ്പെട്ടത്. അഞ്ജലിയുമായി പ്രണയത്തിലായിരുന്നെന്നും സഹോദരിയുടെ വിദ്യാഭ്യാസത്തിനായി മൂന്നുലക്ഷംരൂപ കടം നൽകിയിരുന്നെന്നും ഗിരീഷ് ചോദ്യംചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇത് തിരിച്ചുചോദിച്ചതോടെ അഞ്ജലിയും കുടുംബവും തന്നെ അവഗണിച്ചതിലുള്ള ദേഷ്യത്തിലാണ് കൊല നടത്തിയതെന്നും ഇയാൾ പറഞ്ഞു.…

Read More

ലോക്സഭാ തിരഞ്ഞെടുപ്പ് 2024; ഇന്ന് ആറാം ഘട്ട വോട്ടെടുപ്പ്: വിധിയെത്തുന്നത് ഡൽഹിയിലെ ഉൾപ്പടെ 58 മണ്ഡലങ്ങൾ

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൽഹിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. കൂടാതെ ഇതോടൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും നടക്കും. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ…

Read More
Click Here to Follow Us