രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കു കേരളത്തിലേക്ക് യാത്രചെയ്യാൻ ഇളവ്.

ബെംഗളൂരു: കൊവിഡ് വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഇളവ് പ്രഖ്യാപിച്ചു കേരള സർക്കാർ. ഏതെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കത്തിന്റെ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേയ്ക്ക് വരുന്നവർക്കും കോവിഡ് ജാഗ്രത പാസ്സിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കൂടെ കൈവശം കരുതിയാൽ മതിയാകും. പലപ്പോഴും പലവിധ ആവശ്യങ്ങൾകുമായി ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരുന്നത് ജനങ്ങൾക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട് എന്നിരിക്കെയാണ് ആനുകൂല്യമെന്ന നിലയിൽ സർക്കാർ പ്രഖ്യാപനം. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ നെഗറ്റീവ്…

Read More

മണ്ണിടിച്ചിൽ കാരണം ട്രെയിനുകൾ വഴി തിരിച്ചു വിട്ടു

ബെംഗളൂരു: ഇന്നത്തെ ട്രെയിനുകളുടെ കാൻസലേഷനും വഴിതിരിച്ചു വിടലും ചുവടെ ചേർക്കുന്നു. മംഗളൂരു സെൻട്രൽ – തോകൂർ വിഭാഗത്തിലെ പാഡിൽ – കുലശേഖര (സിംഗിൾ ലൈൻ) തമ്മിലുള്ള മണ്ണിടിച്ചിൽ കാരണം ചുവടെ പറയുന്ന ട്രെയിൻ നമ്പർ 06586, ട്രെയിൻ നമ്പർ 06585 റദ്ദാക്കിയതായും ട്രെയിൻ നമ്പർ 09262 വഴിതിരിച്ചു വിട്ടതായും സൗത്ത് വെസ്ററ് റെയിൽവേ അറിയിച്ചു. റദ്ധാക്കിയ ട്രെയിനുകൾ: 1. ട്രെയിൻ നമ്പർ 06586 കാർവാർ – കെ എസ് ആർ ബെംഗളൂരു എക്സ്പ്രസ് കാർവാറിൽ നിന്ന് ഇന്ന് (16.07.2021) ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കി.…

Read More

കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?

ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…

Read More

ശബരിമലയിൽ ഇനിമുതൽ ദിവസേന 5000 പേർക്ക് സന്ദർശനാനുമതി.

ബെംഗളൂരു: നീണ്ട ഇടവേളയ്ക്കു ശേഷം ഈ മാസം 17 മുതൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാൻ അനുമതി. ഒരു ദിവസം 5000 ഭക്തർക്ക് മാത്രമേ ദർശനത്തിനുള്ള സൗകര്യം ഉണ്ടാകുകയുള്ളൂ.ഓൺലൈനിലെ വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനം (https://sabarimala.kerala.gov.in ) വഴി പാസ്  നേടിയവർക്ക്  മാത്രമേ ഇനി അയ്യപ്പനെ ദർശിക്കാനായി എത്തിപ്പെടാൻ സാധിക്കുകയുള്ളു. 48 മണിക്കൂറിനള്ളിൽ പരിശോധന നടത്തിയ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അല്ലെങ്കിൽ ഏതെങ്കിലും രണ്ട് ടോസ് കൊവിഡ് പ്രതിരോധ കുത്തിവെപ്പു എടുത്തവർക്കും മാത്രമായിരിക്കും ദർശനത്തിനായുള്ള അനുമതി ലഭിക്കുക. വെർച്വൽ…

Read More

കേരള എസ്.ആർ.ടി.സിയും കേരള-ബെംഗളൂരു സർവീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: കേരളത്തിൽ നിന്ന് ബാംഗ്ലൂരിലേക്കും തിരിച്ചും ഉള്ള സർവീസുകൾ ഈ മാസം 12 മുതൽ ആരംഭിക്കും എന്ന് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) വൃത്തങ്ങൾ അറിയിച്ചു. കർണാടക എസ്.ആർ.ടി.സി ബസ്സുകൾ ഈ മാസം 12 മുതൽ ഓടി തുടങ്ങും എന്ന് കർണാടക എസ്.ആർ.ടി.സി വൃത്തങ്ങൾ ഇന്നലെ അറിയിച്ചതിനു പിന്നാലെ ആണ് കേരളത്തിനും കർണാടകയിലേക്ക് ബസ് സർവീസ് നടത്താനുള്ള അനുമതി കിട്ടിയത്. ഈ മാസം 12 നു തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നിന്ന് ബെംഗളുരുവിലേക്കുള്ള ആദ്യ സർവീസുകൾ ആരംഭിക്കും. ഇതിനായി…

Read More

കർണാടക എസ്.ആർ.ടി.സി കേരളത്തിലേക്കുള്ള ബസ്സ് സർവീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കോവിഡ്- 19 രണ്ടാം ഘട്ട ലോക്ക്ഡൗൺ കാരണം അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവച്ചിരുന്നു. ലോക്ക്ഡൗൺ ഇളവ് ചെയ്തതിനാൽ, കെ‌.എസ്‌.ആർ‌.ടി‌.സി ബെംഗളൂരു, മൈസൂരു, മംഗളൂരു, പുത്തൂർ, എന്നിവിടങ്ങളിൽ നിന്ന് 12-07-2021 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കും. കെ‌.എസ്‌.ആർ‌.ടി‌.സി ബസുകളിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂറിൽ കൂടുതലല്ലാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ്- 19 വാക്‌സിൻ സ്വീകരിച്ച വാക്‌സിനഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്.…

Read More

ട്രാഫിക് നിയമലംഘനങ്ങൾ ഇനി ഡിജിറ്റലായി നിരീക്ഷിക്കും.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ നഗരത്തിൽ വൈറസ് വ്യാപനം ഇനിയും നിയന്ത്രണത്തിൽ ആകാത്ത സാഹചര്യത്തിൽ നിരത്തുകളിൽ നടത്തുന്ന പരിശോധന താൽക്കാലികമായി നിർത്താനും നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ച് ഡിജിറ്റലായി ട്രാഫിക് നിയമലംഘനങ്ങൾ നിരീക്ഷിക്കാനും നിർബന്ധിതരായിരിക്കുകയാണ് ബെംഗളൂരു ട്രാഫിക് പോലീസ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കാനായി നിരത്തുകളിൽ പെട്രോളിംഗ് നടത്തുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബി ആർ രവികാന്ത ഗൗഡ പറഞ്ഞു. “ഓരോ പൗരനും ട്രാഫിക് നിയമങ്ങൾ അനുസരിക്കണം. ലോക്ക്ഡൗൺ സാഹചര്യത്തിൽ നിരവധി പേർ  അവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ  ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ ഉദ്യോഗസ്ഥരുടെ  സുരക്ഷയും…

Read More

തിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…

Read More

നമ്മ മെട്രോ സർവീസുകൾ നിർത്തുന്നു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള  സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്.  എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…

Read More

നന്ദി ഹിൽസിൽ, ഇനി പാരാഗ്ലൈഡിങ്ങും.

ബെംഗളൂരു: സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ പാരാഗ്ലൈഡിംഗ് ഉടൻ തന്നെ ബെംഗളൂരുവിന്റെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാകും. ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) എന്ന സ്വകാര്യ കമ്പനി നന്ദി ഹിൽ‌സിൽ പാരാഗ്ലൈഡിംഗ് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിൽ നിന്നും  ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നുംആവശ്യമായ അനുമതി വാങ്ങിയ ശേഷം ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) ഡിസംബർ അവസാനത്തോടെ നന്ദി ഹിൽസിലെ മൈതാനത്തിൽ ടെസ്റ്റ് തുടങ്ങിരുന്നു. കൂടുതൽ ധൈര്യവും…

Read More
Click Here to Follow Us