കർണാടക എസ്.ആർ.ടി.സി കേരളത്തിലേക്കുള്ള ബസ്സ് സർവീസുകൾ പുനരാരംഭിക്കുന്നു.

ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, കോവിഡ്- 19 രണ്ടാം ഘട്ട ലോക്ക്ഡൗൺ കാരണം അന്തർ സംസ്ഥാന സർവിസുകൾ നിർത്തിവച്ചിരുന്നു. ലോക്ക്ഡൗൺ ഇളവ് ചെയ്തതിനാൽ, കെ‌.എസ്‌.ആർ‌.ടി‌.സി ബെംഗളൂരു, മൈസൂരു, മംഗളൂരു, പുത്തൂർ, എന്നിവിടങ്ങളിൽ നിന്ന് 12-07-2021 മുതൽ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കും.

കെ‌.എസ്‌.ആർ‌.ടി‌.സി ബസുകളിൽ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂറിൽ കൂടുതലല്ലാത്ത കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ്- 19 വാക്‌സിൻ സ്വീകരിച്ച വാക്‌സിനഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പഠനം, ജോലി, കച്ചവടം തുടങ്ങിയ ആവശ്യങ്ങൾക്കായി ദിവസേന വന്നു പോകുന്നവർ 15 ദിവസങ്ങൾ കൂടുമ്പോൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്തു നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വെക്കേണ്ടതാണ്. എല്ലാ യാത്രക്കാരും ഫെയ്സ് മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണ്.

  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും

യാത്രക്കാർക്ക് ksrtc.karnataka.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. www.ksrtc.in അല്ലെങ്കിൽ കെ‌എസ്‌ആർ‌ടി‌സി / ഫ്രാഞ്ചൈസി അഡ്വാൻസ് റിസർവേഷൻ കൗണ്ടറുകൾ വഴി
മേൽപ്പറഞ്ഞ സൗകര്യങ്ങൾ ലഭ്യമാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബെംഗളൂരു കെ.എസ്.ആർ.ടി.സി കോൾ സെന്ററുമായി ബന്ധപ്പെടുക 080-26252625

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts