ഏഷ്യയിലെ സ്കോട്ട് ലാണ്ടിലേക്ക് ഒരു യാത്ര; ‘എന്നാ ഒരു ഇതാന്നേ…!’

പതിവ് തെറ്റിയില്ല രാവിലെ പ്രാതലിനുള്ള നീണ്ട മണിയടി കേട്ട് ഉണര്‍ന്നു.. രണ്ട് ദിവസം അടുപ്പിച്ച് കോളേജ് അവധിയാണ്.. സാധാരണ അവധി ദിവസം പോലെ തന്നെ ഡബ്ബ്സ്മാഷുകളും, സ്മൂളും ഒക്കെയായി സ്വന്തം കഴിവുകള്‍ സ്വയം ആസ്വദിച്ച് സമയം കടന്നുപോകുമെന്ന വിശ്വാസത്തില്‍ പതിയെ കട്ടിലിനോട് വിട ചൊല്ലി എഴുന്നേറ്റു. എത്ര വൈകി പോയാലും ഭക്ഷണം കിട്ടുമെന്നുള്ള ധൈര്യത്തില്‍ മൂടിപുതച്ചുറങ്ങുന്ന സഹവാസികളെ വിളിച്ചുണര്‍ത്തി. പല്ല് തേപ്പ് എന്ന കര്‍ത്തവ്യം ആര്‍ക്കോ വേണ്ടി നിറവേറ്റി തീന്മേശയില്‍ ചെന്നിരുന്നു. ഉപ്പുമാവും പഴവും. ഹോസ്റ്റല്‍ നിവാസികളുടെ ദേശീയ ആഹാരം. അതങ്ങനെ ആസ്വദിച്ച് ബഡായികള്‍ക്ക്…

Read More

നമ്മ മെട്രോ സ്റ്റേഷനുകളിൽ രാത്രി പത്തിനുശേഷം പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാക്കി ചുരുക്കിയതിനെതിരെ വ്യാപക പ്രതിഷേധം

ബെംഗളൂരു: കബൺ പാർക്ക്, വിധാൻസൗധ, കെആർ മാർക്കറ്റ്, നാഷനൽ കോളജ് സ്റ്റേഷനുകളിലാണു രാത്രി പത്തിനുശേഷം യാത്രക്കാർക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും ഒരു കവാടം മാത്രമാക്കി ചുരുക്കിയത്. തിരക്കു കുറവുള്ള സ്റ്റേഷനുകളിൽ മാത്രമാണു പുതിയ പരിഷ്കാരമെന്നാണു ബിഎംആർസിഎൽ അധികൃതർ പറയുന്നത്. കബൺ പാർക്ക് സ്റ്റേഷനിൽ ബിഎസ്എൻഎൽ ഓഫിസ്, ചിന്നസ്വാമി സ്റ്റേഡിയം പ്രവേശന കവാടങ്ങൾ മാത്രമാണു തുറക്കുന്നത്. എച്ച്എഎൽ ഭാഗത്തേക്കുള്ള കവാടം ഒൻപതിന് അടയ്ക്കും. ഇതോടെ തിരക്കേറിയ കബൺ റോഡ് മുറിച്ചു കടന്നു വേണം സ്റ്റേഷനിലെത്താൻ.

Read More

കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുക്കും

ബെംഗളൂരു: കേരളത്തിലേതിനു സമാനമായി കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുത്താൽ ഇവർക്കു ദിവസേന കമ്മിഷൻ ഇനത്തിൽ 6000 മുതൽ 8000 രൂപ വരെ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമേ മൈസൂരുവിലെ കൗണ്ടറും കുടുംബശ്രീ ഏറ്റെടുക്കും. ഇവിടെനിന്നുള്ള ബസുകളിലെ ടിക്കറ്റ് വിൽപന കാര്യക്ഷമമാക്കുകയാണു ലക്ഷ്യമെന്ന് എം‍ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. കുടുംബശ്രീക്കു ടിക്കറ്റ് വിൽപനയുടെ ചുമതല മാത്രമേ ഉണ്ടാകൂ. ബസുകളുടെ സമയക്രമവും സർവീസുകളുമെല്ലാം ജീവനക്കാർ കൈകാര്യം ചെയ്യും. സ്വകാര്യ ഫ്രാഞ്ചൈസികളെ ടിക്കറ്റ് വിൽപന ഏൽപ്പിച്ചാൽ 5% കമ്മിഷൻ നൽകണം. കുടുംബശ്രീക്കു പരമാവധി നാലു ശതമാനമാണു കമ്മിഷൻ. പരിശീലനം കഴിഞ്ഞാലുടൻ കുടുംബശ്രീ റിസർവേഷൻ കൗണ്ടറുകൾ…

Read More

ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിച്ചു

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി. നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. റെയില്‍വെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ,…

Read More

യാത്രക്കാരെ കൊണ്ടുപോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസിന് തീപിടിച്ചു

ചെന്നൈ: യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസിന് തീപിടിച്ചു. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. അറൈവല്‍ പോയിന്റിന് അരികില്‍ വച്ചാണ് ബസിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ തീ അണച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് അമ്പതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെന്ന് വിമാനത്താവള ജീവനക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Read More

പതിവായുള്ള ബിസിനസ് യാത്രകള്‍ അത്ര നല്ലതല്ല, ഇതാ കാരണം കേട്ടോളൂ!

പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നതെന്ന് പഠനം. ന്യൂയോർക്കിലെ കൊളംബിയ സര്‍വകലാശാലയിലെ മെയിൽമാൻ സ്കൂള്‍ ഓഫ് പബ്ലിക് ഹെൽത്ത് ആന്‍ഡ്‌ സിറ്റി യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ആണ് പഠനം നടത്തിയത്. ഒരു മാസത്തില്‍ അധികം യാത്ര ചെയ്യുന്നവരെയാണ്‌ ഇത് സാരമായി ബാധിക്കുന്നത് എന്ന് പഠനം പറയുന്നു. മാസത്തില്‍ ആറു തവണ രാത്രി യാത്ര ചെയ്യുന്നവര്‍ക്ക് ഉറക്കമില്ലായ്മ ഒരു പ്രശ്നമാണെങ്കിലും അത് മൂലം ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാദ്ധ്യത കുറവാണ്. നടത്തിയ പഠനത്തില്‍ പതിവായി ബിസിനസ്‌ യാത്രകള്‍ ചെയ്യുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്‍റെയും ലക്ഷണങ്ങള്‍…

Read More

പൂജ അവധിക്കു കുറഞ്ഞ നിരക്കിൽ കേരള ആർടിസി ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു: സ്വകാര്യ ബസുകളെക്കാൾ താരതമ്യേന കുറഞ്ഞ നിരക്കിൽ എസി, എക്സ്പ്രസ്, ഡീലക്സ് സർവീസുകളുമായി പൂജ അവധിക്കു കേരള ആർടിസി. നാട്ടിലേക്കു വലിയ തിരക്കുള്ള ഒക്ടോബർ 17, 18 തിയതികളിലെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ എസി ബസുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കു 3000 രൂപ വരെയാണു നിരക്ക്. കേരള ആർടിസിയിൽ 1200 മുതൽ 1600 രൂപ വരെയും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തിരുവനന്തപുരത്തേക്ക് ഏഴ് എസി സർവീസുകളുള്ളതും ബെംഗളൂരു മലയാളികൾക്കു ഗുണമാകും. കർണാടക ആർടിസിയും ഈ ദിവസങ്ങളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. കേരള ആർടിസി പൂജ സ്പെഷലുകളുടെ കാര്യത്തിൽ…

Read More

മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ റെയിൽഗതാഗതം റദ്ദാക്കി

ബെംഗളൂരു: ശക്തമായ മഴയെത്തുടർന്ന് റയിൽപാളത്തിലേക്കുള്ള മണ്ണിടിച്ചിൽ കാരണം ബെംഗളൂരു–മംഗളൂരു റൂട്ടിൽ ഈ മാസം 20 വരെ റെയിൽഗതാഗതം സ്തംഭിക്കും. സകലേഷ്പുര, സുബ്രഹ്മണ്യപുര ചുരം മേഖലയിൽ 67 ഇടത്താണ് മണ്ണിടിഞ്ഞത്. ഇതേ തുടർന്ന് ഈ റൂട്ടിലെ ഒട്ടേറെ ട്രെയിനുകൾ പൂർണമായും ചിലതു ഭാഗികമായും റദ്ദാക്കി. 20 വരെ സർവീസ് പൂർണമായും റദ്ദാക്കിയതിൽ ബെംഗളൂരുവിൽ നിന്നു ഹാസൻ, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസും(16511–12, 16517–18) ട്രെയിനും ഉൾപ്പെടും. യശ്വന്ത്പുര–മംഗളൂരു(16575–16), യശ്വന്ത്പുര–കാർവാർ(16515–16) ട്രെയിനുകൾ ഹാസനിൽ യാത്ര അവസാനിപ്പിക്കും.

Read More

എയര്‍ ഇന്ത്യ വിമാനം മാലിയിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി; ഒഴിവായത് വന്‍ ദുരന്തം

മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്‍റെ ട​യ​റി​ന്‍റെ കാ​റ്റു​പോ​യ​തോ​ടെ വി​മാ​നം നില്‍ക്കുകയായിരുന്നു. അതി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വി​മാ​നം കെ​ട്ടി​വ​ലി​ച്ചാ​ണ്…

Read More

മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് അഴിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥരുടെ ‘വിശദ’ പരിശോധന

ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടില്‍ മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥര്‍. ഹാര്‍വാര്‍ഡ് യൂണിവേര്‍‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്‍റിനാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. സൈനബ് റൈറ്റ്സ് എന്ന വെബ്‌സൈറ്റിന്‍റെ സ്ഥാപകയും എഡിറ്ററും കൂടിയായ സൈനബ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ‘വിശദ’ പരിശോധനയ്ക്ക് വിധേയയായത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് ശേഷം ‘വിശദ’ പരിശോധനയ്ക്കായി സൈനബിനോട്‌ സ്വകാര്യമുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് എതിര്‍ത്ത സൈനബ് പരിശോധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. https://m.facebook.com/NowThisHer/videos/292573324865867/ സൈനബിന്‍റെ ഒരാവശ്യങ്ങളും അംഗീകരിക്കാതെയിരുന്ന…

Read More
Click Here to Follow Us