പൂജ അവധിക്കു കുറഞ്ഞ നിരക്കിൽ കേരള ആർടിസി ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു: സ്വകാര്യ ബസുകളെക്കാൾ താരതമ്യേന കുറഞ്ഞ നിരക്കിൽ എസി, എക്സ്പ്രസ്, ഡീലക്സ് സർവീസുകളുമായി പൂജ അവധിക്കു കേരള ആർടിസി. നാട്ടിലേക്കു വലിയ തിരക്കുള്ള ഒക്ടോബർ 17, 18 തിയതികളിലെ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചു. ബെംഗളൂരുവിൽ നിന്നുള്ള ദീർഘദൂര സ്വകാര്യ എസി ബസുകളിൽ തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലേക്കു 3000 രൂപ വരെയാണു നിരക്ക്. കേരള ആർടിസിയിൽ 1200 മുതൽ 1600 രൂപ വരെയും. മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണ തിരുവനന്തപുരത്തേക്ക് ഏഴ് എസി സർവീസുകളുള്ളതും ബെംഗളൂരു മലയാളികൾക്കു ഗുണമാകും. കർണാടക ആർടിസിയും ഈ ദിവസങ്ങളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. കേരള ആർടിസി പൂജ സ്പെഷലുകളുടെ കാര്യത്തിൽ തീരുമാനമായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
  കനത്ത ചൂടിന് ആശ്വാസമായി ബെംഗളൂരുവിൽ മഴ; താപനില താഴേക്ക്; വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts