ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ധിച്ചു

നിങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കുക. ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ധിപ്പിച്ചു.

നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. വിലകൂട്ടാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നല്‍കി.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. ചായയ്ക്കും കാപ്പിക്കും ഏഴുരൂപയാണെങ്കിലും ഇപ്പോള്‍തന്നെ പത്തുരൂപ ഈടാക്കുന്നുണ്ടെന്ന് നേരത്തെതന്നെ ആരോപണമുണ്ട്.

റെയില്‍വെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് അഞ്ചുരൂപയുടെ ഗുണിതങ്ങളായി വിലനിശ്ചയിക്കാന്‍ അനുവദിക്കണമെന്ന് കോര്‍പ്പറേഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഊണ്, കുപ്പിവെള്ളം, ചായ, കാപ്പി തുടങ്ങിയവയ്ക്ക് വില്പനക്കാര്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരാതി ഉയര്‍ന്നപ്പോഴാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
[masterslider id="10"]

Related posts