നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് വിലകൂട്ടി

ബെംഗളൂരു: 5 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതോടെ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി ബ്രാൻഡ് ഉൽപ്പന്നങ്ങൾക്ക് വില കൂടി.

തൈര്, മോര്, ലസ്സി ഉത്പന്നങ്ങൾക്ക് ഇന്ന് മുതൽ ലിറ്ററിന് 3 രൂപ വരെ വർധിക്കും.

തൈര് ലിറ്ററിന് 43 രൂപയിൽ നിന്ന് 46 രൂപയായി ഉയരും. അര ലിറ്ററിന് 24 രൂപയാകും.

  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി

ബട്ടർ മിൽക്കിന് 200 മില്ലി ലിറ്ററിന് 8 രൂപയും സ്വീറ്റ് ലസ്സിയ്ക്ക് 10 രൂപയായും ഉയരും. പാൽ വില ലിറ്ററിന് 3 രൂപ ഉയർത്തണമെന്ന കെഎഎഫ് ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.

ക്ഷീരോൽപന്നങ്ങളുടെ വില കൂടിയതോടെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ വില ഉയർത്തുമെന്ന് ബിബിഎംപി ഹോട്ടൽ അസോസിയേഷൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുട്ടികളെ പെൺവാണിഭത്തിന് നിർബന്ധിച്ച പെൺവാണിഭ സംഘത്തിലെ നാല് സ്ത്രീകൾ പിടിയിൽ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us