മാലി: തിരുവനന്തപുരത്ത് നിന്ന് മാലദ്വീപിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മാലി വിമാനത്താവളത്തിലെ പണി പൂര്‍ത്തിയാക്കാത്ത റണ്‍വേയില്‍ ഇറങ്ങി. 136 യാത്രക്കാരുമായി പോയ A320 വിമാനമാണ് പണി പൂര്‍ത്തിയാകാത്ത റണ്‍വേയില്‍ ഇറക്കേണ്ടി വന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിന്റെ ചക്രങ്ങള്‍ക്കും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചിട്ടുണ്ട്. വിമാനം റണ്‍വേ മാറി ഇറങ്ങിയത് എയര്‍ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ വിമാനത്തിന്റെ ടയറിന്റെ കാറ്റുപോയതോടെ വിമാനം നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായി. ടയറിനും ബ്രേക്ക് സംവിധാനങ്ങള്‍ക്കും ഗുരുതര തകരാറ് സംഭവിച്ചതിനാല്‍ വിമാനം കെട്ടിവലിച്ചാണ്…
Read MoreCategory: TRAVEL
മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് അഴിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥരുടെ ‘വിശദ’ പരിശോധന
ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടില്‍ മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥര്‍. ഹാര്‍വാര്‍ഡ് യൂണിവേര്‍സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്‍റിനാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. സൈനബ് റൈറ്റ്സ് എന്ന വെബ്‌സൈറ്റിന്‍റെ സ്ഥാപകയും എഡിറ്ററും കൂടിയായ സൈനബ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ‘വിശദ’ പരിശോധനയ്ക്ക് വിധേയയായത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് ശേഷം ‘വിശദ’ പരിശോധനയ്ക്കായി സൈനബിനോട് സ്വകാര്യമുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് എതിര്‍ത്ത സൈനബ് പരിശോധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെട്ടു. https://m.facebook.com/NowThisHer/videos/292573324865867/ സൈനബിന്‍റെ ഒരാവശ്യങ്ങളും അംഗീകരിക്കാതെയിരുന്ന…
Read Moreനെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും. എല്ലാ അറ്റകുറ്റപ്പണിയും പൂര്‍ത്തിയായെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സര്‍വ്വീസ്. ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് തുടങ്ങുക. എയര്‍ലൈന്‍, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കസ്റ്റംസ്, ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ തിങ്കളാഴ്ച തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നതും കനത്ത മഴ തുടര്‍ന്നതും മൂലം വെള്ളം കയറിയതിനെ തുടര്‍ന്നാണ് നെടുമ്പാശേരി വിമാനത്താവളം അടച്ചത്. വെള്ളം കയറിയതോടെ ആദ്യം 18 വരെയും പിന്നീട് 26 വരെയും വിമാനത്താവളം അടച്ചു.…
Read Moreകൊച്ചി വിമാനത്താവളം 29ന് തുറക്കും
കൊച്ചി: പ്രളയം മൂലം അടച്ച കൊച്ചി രാജ്യാന്തര വിമാനത്താവളം 29നു തുറക്കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. 26നു തുറക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ നടത്തിയ അവലോകന യോഗത്തില്‍ ജീവനക്കാരില്‍ 90 ശതമാനം പേരെയും വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ ഏകോപിപ്പിക്കാനുള്ള ബുദ്ധിമുട്ട് വിമാനക്കമ്പനികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സികളും അറിയിച്ചു. പരിസരത്തെ ഹോട്ടലുകളും മറ്റു കടകളും ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേറ്ററിങ് കമ്പനികള്‍ക്കു ഭക്ഷ്യവിഭവങ്ങള്‍ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്താണു പ്രവര്‍ത്തനം പുനരാരംഭിക്കുന്നതു മൂന്നുദിവസം കൂടി വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികളും ബാക്കിയുണ്ട്. ടെര്‍മിനലുകള്‍ക്കുള്ളില്‍ ശുചീകരണ…
Read Moreനെടുമ്പാശേരിയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ കരിപ്പൂരിലേക്ക് മാറ്റാന്‍ ശ്രമം
റിയാദ്: കനത്ത മഴയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു ഹജ്ജ് സര്‍വീസ് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ). നെടുമ്പാശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസ് മുടങ്ങുവോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് സേവനം കരിപ്പൂരിലേക്കു മാറ്റാനുള്ള നീക്കം നടത്തുന്നത്. നിലവിലെ കാലാവസ്ഥയില്‍ സര്‍വീസ് തടസ്സപ്പെടുമോ എന്ന ആശങ്ക തീര്‍ത്ഥാടകര്‍ക്കിടയില്‍ ഉണ്ട്. അങ്ങനെ ഉണ്ടായാല്‍ അനേകം തീര്‍ത്ഥാടകരെ അത് ബാധിക്കും. ഇതൊഴിവാക്കാനാണു നടപടി വേഗത്തിലാക്കുന്നത്. ഹജ്ജ് തീര്‍ഥാടകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തിലും ഹജ്ജ് ഹൗസിലും ഉള്ളതിനാല്‍…
Read Moreഅഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്
ന്യൂഡല്‍ഹി: അഖിലേന്ത്യ മോട്ടോര്‍ വാഹന പണിമുടക്ക് ഈ മാസം ഏഴിന്. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കും. ആഗസ്റ്റ് ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രി വരെയാണ് പണിമുടക്ക്. ഓട്ടോ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യ ബസ്, ദേശസാല്‍കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത ചരക്കുകടത്തു വാഹനങ്ങൾ ഒന്നാകെ പണിമുടക്കും. അതോടൊപ്പം ഓട്ടോമൊബൈൽ വർക്ക്ഷോപ്, സ്പെയർ പാർട്സ് വിപണന ശാലകൾ, ഡ്രൈവിംഗ് സ്കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ…
Read Moreപ്രവാസികള്‍ക്ക് ഇരുട്ടടി നല്‍കി എയര്‍ ഇന്ത്യ
ദുബൈ: അസുഖ ബാധിതരായി നാട്ടിലേക്ക് പോകേണ്ടി വരുന്ന പ്രവാസികളെയും ബന്ധുക്കളെയും ദുരിതത്തിലാക്കി എയര്‍ ഇന്ത്യ. സ്‌ട്രെച്ചറില്‍ വിമാനത്തില്‍ കൊണ്ടുപോകേണ്ട രോഗികളുടെ ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി ഉയര്‍ത്തിയാണ് എയര്‍ ഇന്ത്യ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നിലവില്‍ ദുബായിയില്‍ നിന്ന് ഒരു രോഗിക്ക് കൊച്ചിയിലെത്താന്‍ ചെലവ് നാലര ലക്ഷം രൂപയാണ്. നേരത്തെ 7,500 മുതല്‍ പതിനായിരം ദിര്‍ഹം വരെയുണ്ടായിരുന്നത് ഇപ്പോള്‍ 25,000 മുതല്‍ 30,000 ദിര്‍ഹം വരെയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. ഈ മാസം 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. ഇത് അസുഖ ബാധിതരായി നാട്ടില്‍…
Read Moreയുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് വിസ വേണ്ട.
ദുബായ്: യുഎഇ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ക്ക് ഇനി വിസ വേണ്ട. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വിസ സൗജന്യമായി നല്‍കാനാണ് യുഎഇ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. അവധിക്കാലത്ത് യുഎഇ സന്ദര്‍ശിക്കാനെത്തുന്ന കുടുംബങ്ങളുടെ യാത്രാ ചെലവ് ചുരുക്കുന്നതിനായി ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ വേനല്‍ക്കാലത്ത് വിസാ ഫീസില്‍ ഇളവ് നല്‍കാനും തീരുമാനമുണ്ട്. പുതിയ തീരുമാനം വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ യുഎഇ സന്ദര്‍ശിക്കാനായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. അടുത്തിടെ യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് ആദ്യത്തെ 48…
Read Moreഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബംഗളൂരൂ: ബംഗളൂരൂവില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 328 യാത്രക്കാരാണ് വിമാനങ്ങളില്‍ ഉണ്ടായിരുന്നത്. ഒന്നില്‍ 162 ഉം മറ്റേതില്‍ 166 ഉം യാത്രക്കാരുമായിരുന്നു. ഇരുവിമാനങ്ങളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ പെട്ടെന്ന് ലഭിച്ച സന്ദേശമാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്. കോയമ്പത്തൂര്‍-ഹൈദരാബാദ് വിമാനമായ 6E779 ഉം ബംഗളൂരൂ-കൊച്ചി വിമാനമായ 6E6505 ഉം ആറു കിലോമീറ്ററോളം ദൂരെ മുഖാമുഖം വരികയായിരുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിന്‍റെ പെട്ടെന്നുള്ള മുന്നറിയിപ്പില്‍ ഒരു വിമാനം 36,000 അടി ഉയരത്തില്‍ പോങ്ങിപ്പറന്നാണ് വന്‍ അപകടം ഒഴിവായത്. എയര്‍…
Read Moreതീർഥാടന ടൂറിസവുമായി ശ്രീ രാമായണ എക്സ്പ്രസ്
ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവേയുടെ തീർഥാടനടൂറിസം ലക്ഷ്യമാക്കി രാമായണ എക്സ്പ്രസ് വരുന്നു. രാമായണത്തിൽ പരാമർശിച്ച പ്രധാന സ്ഥലങ്ങളിലൂടെ തീർഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് യാത്ര. അയോധ്യ, രാമേശ്വരം, ശ്രീലങ്ക എന്നിവിടങ്ങളാണ് പ്രധാനം. ഡൽഹിയിലെ സഫ്ദർജംഗിൽനിന്ന് നവംബർ 14-ന് വൈകീട്ട് നാലരയ്ക്ക് യാത്രതുടങ്ങും. 16 ദിവസം നീളുന്ന തീവണ്ടിയാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പടെ ഒരാള്‍ക്ക് 15120 രൂപയാണ് ഈടാക്കുന്നത്. എണ്ണൂറു പേര്‍ക്കാണ് രാമായണ എക്‌സ്പ്രസില്‍ യാത്രസൗകര്യം ഉണ്ടാവുക. അയോധ്യയിലാണ് ആദ്യ സ്റ്റോപ്പ്. അവിടെ സഞ്ചാരികൾക്ക് ഹനുമാൻഘട്ട്, രാംകോട്ട്, കണകഭഗവൻ ക്ഷേത്രം എന്നിവ സന്ദർശിക്കാം. തുടർന്ന്,…
Read More