മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് അഴിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥരുടെ ‘വിശദ’ പരിശോധന

ബോസ്റ്റണ്‍ ലോഗന്‍ എയര്‍പോര്‍ട്ടില്‍ മുസ്ലീം യുവതിയുടെ സാനിറ്ററി പാഡ് പരിശോധിച്ച് റ്റിഎസ്എ ഉദ്യോഗസ്ഥര്‍. ഹാര്‍വാര്‍ഡ് യൂണിവേര്‍‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്‍റിനാണ് ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്.

സൈനബ് റൈറ്റ്സ് എന്ന വെബ്‌സൈറ്റിന്‍റെ സ്ഥാപകയും എഡിറ്ററും കൂടിയായ സൈനബ് ബോസ്റ്റണില്‍ നിന്ന് വാഷിംഗ്‌ടണിലേക്ക് പോകുന്നതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് ‘വിശദ’ പരിശോധനയ്ക്ക് വിധേയയായത്.

സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് ശേഷം ‘വിശദ’ പരിശോധനയ്ക്കായി സൈനബിനോട്‌ സ്വകാര്യമുറിയിലേക്ക് വരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇത് എതിര്‍ത്ത സൈനബ് പരിശോധനയ്ക്ക് സാക്ഷികള്‍ വേണമെന്ന് ആവശ്യപ്പെട്ടു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

https://m.facebook.com/NowThisHer/videos/292573324865867/

സൈനബിന്‍റെ ഒരാവശ്യങ്ങളും അംഗീകരിക്കാതെയിരുന്ന റ്റിഎസ്എ ഉദ്യോഗസ്ഥര്‍ അവരെ രഹസ്യമുറിയിലേക്ക് കയറ്റി പാന്‍റും അടിവസ്ത്രവും അഴിപ്പിച്ചു. ഇതുകൊണ്ടും പരിശോധന അവസാനിപ്പിക്കാന്‍ തയാറാകാതെയിരുന്ന ഉദ്യോഗസ്ഥര്‍ അവരുടെ സാനിറ്ററി പാഡും അഴിച്ചു പരിശോധിക്കുകയായിരുന്നു.

പരിശോധനയ്ക്ക് ശേഷം സൈനബ് ഉദ്യോഗസ്ഥരുടെ പേരും ഐഡി നമ്പറും അറിയണമെന്ന് ആവശ്യപ്പെട്ടു. കള്ളി വെളിച്ചത്താകുമെന്ന് ഭയന്ന ഉദ്യോഗസ്ഥര്‍ ബാഡ്ജ് പൊത്തി പുറത്തേക്ക് പോകുകയും ചെയ്തു.

യുഎസ് സര്‍ക്കാരിനെതിരെയുള്ള തന്‍റെ സ്വകാര്യ ബ്ലോഗുകളാകാം ഉദ്യോഗസ്ഥരെ ഇത്തരം ഒരു നടപടിയ്ക്ക് പ്രേരിപ്പിച്ചതെന്ന് സൈനബ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് നല്‍കിയ പരാതിയില്‍ പറയുന്നു.

  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ

തന്‍റെ മത വിശ്വാസങ്ങളെ കുറിച്ചും ഐഎസ് ബന്ധത്തെക്കുറിച്ചും ഇവര്‍ പരിശോധനയ്ക്കിടെ ചോദിച്ചതായും സൈനബ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മറുപടി പറയും വരെ ഇതിനെതിരെയുള്ള പോരാട്ടം തുടരുമെന്നും തെറ്റ് ചെയ്യാത്തതിനാല്‍ ആരെയും ഭയക്കുന്നില്ലെന്നും സൈനബ് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്
[masterslider id="10"]

Related posts