കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുക്കും

ബെംഗളൂരു: കേരളത്തിലേതിനു സമാനമായി കേരള ആർടിസിയുടെ ബെംഗളൂരുവിലെ കൗണ്ടറുകൾ കുടുംബശ്രീ ഏറ്റെടുത്താൽ ഇവർക്കു ദിവസേന കമ്മിഷൻ ഇനത്തിൽ 6000 മുതൽ 8000 രൂപ വരെ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമേ മൈസൂരുവിലെ കൗണ്ടറും കുടുംബശ്രീ ഏറ്റെടുക്കും. ഇവിടെനിന്നുള്ള ബസുകളിലെ ടിക്കറ്റ് വിൽപന കാര്യക്ഷമമാക്കുകയാണു ലക്ഷ്യമെന്ന് എം‍ഡി ടോമിൻ തച്ചങ്കരി പറഞ്ഞു. കുടുംബശ്രീക്കു ടിക്കറ്റ് വിൽപനയുടെ ചുമതല മാത്രമേ ഉണ്ടാകൂ. ബസുകളുടെ സമയക്രമവും സർവീസുകളുമെല്ലാം ജീവനക്കാർ കൈകാര്യം ചെയ്യും.

സ്വകാര്യ ഫ്രാഞ്ചൈസികളെ ടിക്കറ്റ് വിൽപന ഏൽപ്പിച്ചാൽ 5% കമ്മിഷൻ നൽകണം. കുടുംബശ്രീക്കു പരമാവധി നാലു ശതമാനമാണു കമ്മിഷൻ. പരിശീലനം കഴിഞ്ഞാലുടൻ കുടുംബശ്രീ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനം കഴിഞ്ഞാലുടൻ കുടുംബശ്രീ റിസർവേഷൻ കൗണ്ടറുകൾ പ്രവർത്തനം ആരംഭിക്കുമെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു. ബെംഗളൂരുവിൽനിന്നു രാത്രി 10നു ശേഷം യാത്ര ചെയ്യുന്നവർക്കായി കൗണ്ടർ പ്രവർത്തിക്കുമോ എന്നതിൽ വ്യക്തതയില്ല.

ഇപ്പോൾ മൈസൂരു റോഡ് സാറ്റ‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്, പീനിയ, ശാന്തിനഗർ എന്നീ മൂന്നു കൗണ്ടറിലൂടെയാണു ടിക്കറ്റ് വിൽപന. കലാശിപാളയത്തെയും മജസ്റ്റിക്കിലെയും കൗണ്ടറുകൾ ലാഭകരമല്ലെന്ന കാരണത്താൽ മാസങ്ങൾക്കു മുൻപു പൂട്ടി. മഡിവാള പടിക്കൽ ട്രാവൽസ്, മത്തിക്കരെ അയ്യപ്പ ബേക്കറി എന്നി സ്വകാര്യ ഫ്രാഞ്ചൈസികളിലൂടെയും keralartc.in, redbus.in എന്നീ പോർട്ടലുകളിലൂടെ ഓൺലൈൻ വഴിയും ടിക്കറ്റെടുക്കുന്നവരുണ്ട്. എങ്കിലും ബെംഗളൂരുവിലെ കേരള ആർടിസി കൗണ്ടറുകളിലൂടെ ദിവസേന കുറഞ്ഞത് ഒന്നരലക്ഷം രൂപയുടെ ടിക്കറ്റുകൾ വിറ്റഴിയാറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us