ചെന്നൈ: ഫോണില്‍ സംസാരിച്ചു റെയില്‍പാളം കടന്ന സോഫ്റ്റ് വെയർ എൻജീനിയർ ട്രെയിൻ തട്ടി മരിച്ചു. ആന്ധ്രപ്രദേശ് സ്വദേശിനിയും പെരുങ്കളത്തൂരിലെ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരിയുമായിരുന്ന ധരണി (23) ആണ് മരിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ധരണി, ബുധനാഴ്ച രാവിലെ ഓഫിസിലേക്ക് പോകാനായി പെരുങ്കളത്തൂരിലെ പാളം കടക്കുന്നതിനിടെയാണ് അപകടം. അന്ത്യോദയ എക്സ്പ്രസ് പാഞ്ഞടുക്കുന്നത് യുവതി കണ്ടില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
Read MoreCategory: TAMILNADU
ലാപ് ടോപ്പിൽ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റു; വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം
ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. നാമക്കല്‍ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്. അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായർ രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. അഞ്ചു വയസ്സുള്ള…
Read Moreഎലിവിഷം കൊണ്ട് പല്ല് തേച്ച് 4 കുട്ടികൾ ആശുപത്രിയിൽ
ചെന്നൈ: ടൂത്ത് പേസ്റ്റ് ആണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചതിനെ തുടര്‍ന്ന് നാല് കുട്ടികള്‍ ആശുപത്രിയില്‍. തമിഴ്നാട് കടലൂർ ജില്ലയിലെ വിരുദാചലത്തിന് സമീപമാണ് സംഭവം. വിരുദാചലം സ്വദേശിയായ മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ,രശ്മിത എന്നിവരെ ആണ് ചിദംബരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വയസിനും അഞ്ച് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇവർ. കുട്ടികള്‍ രക്തം ഛർദിക്കുന്നത് കണ്ടതോടെയാണ് അച്ഛനമ്മമാര്‍ വിവരമറിയുന്നത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ കുട്ടികളെ എത്തിക്കുകയായിരുന്നു. ശേഷം ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കും കുട്ടികളെ മാറ്റി.…
Read Moreമുൻ ഭാര്യയുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമം; മുൻ ഡിജിപി അറസ്റ്റിൽ
ചെന്നൈ: വീട്ടില്‍ അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്ന മുൻ ഭാര്യയുടെ പരാതിയില്‍ തമിഴ്നാട് മുൻ ഡിജിപി പിടിയില്‍. മുൻ സ്പെഷ്യല്‍ ഡിജിപി രാജേഷ് ദാസാണ് അറസ്റ്റിലായത്. ഐഎഎസ് ഉദ്യോഗസ്ഥയും ഊർജ്ജ വകുപ്പ് സെക്രട്ടറിയുമായ ബീല വെങ്കിടേഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഐപിഎസ് ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസില്‍ രാജേഷ് ദാസ് ശിക്ഷിക്കപ്പെട്ട ശേഷം ഇവർ വേർപിരിഞ്ഞിരുന്നു. കേസില്‍ ഇയാളുടെ അറസ്റ്റ് താല്‍കാലികമായി സ്റ്റേ ചെയ്തിരുന്നു.
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്. പ്രധാനമന്ത്രിയുടെ വധിക്കുമെന്നാണ് അജ്ഞാത ഫോണ്‍ സന്ദേശം. സംഭവത്തില്‍ ചെന്നൈ പോലീസിന്റെ സൈബർക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഹിന്ദിയിലായിരുന്നു ഭീഷണി. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചത് മധ്യപ്രദേശില്‍ നിന്നാണെന്ന് വ്യക്തമായി. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് പുരസവാക്കത്തെ എൻഐഎ ഓഫീസില്‍ അജ്ഞാത ഫോണ്‍കോള്‍ വന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിമുഴക്കിയശേഷം ഉടനെ ഫോണ്‍കോള്‍ വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreകാമുകിക്കൊപ്പം പാർട്ടിയിൽ പങ്കെടുക്കാനെത്തിയ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
ചെന്നൈ: തിരുനെല്‍വേലി ജില്ലയിലെ പാളയം കോട്ടയില്‍ ആളുകള്‍ നോക്കിനില്‍ക്കെ ഗുണ്ടയെ വെട്ടിക്കൊന്ന സംഘത്തിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി. നാങ്കുനേരി സ്വദേശി ദീപക് രാജയെയാണ് (35) തിങ്കളാഴ്ച ഉച്ചയോടെ പാളയംകോട്ട ടൗണിലെ റസ്റ്ററന്റിനുമുന്നില്‍ ആറംഗസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് തലയിലും കാലിലും വെട്ടിയതിനുശേഷം കടന്നുകളഞ്ഞു. സംഭവസ്ഥലത്തുതന്നെ ദീപക് മരിച്ചു. 12 വർഷം മുമ്പ് കൊല്ലപ്പെട്ട ദളിത് നേതാവ് പശുപതിപാണ്ഡ്യന്റെ അനുയായിയായ ദീപക് രാജ ഏഴ് കൊലപാതകക്കേസുകളില്‍ പ്രതിയാണ്. മറ്റ് ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ കുറച്ചുകാലമായി കോയമ്പത്തൂരിലായിരുന്നു താമസം. തിരുനെല്‍വേലിയിലുള്ള…
Read Moreഎലി വിഷം കൊണ്ട് പല്ല് തേച്ചു; യുവതിക്ക് ദാരുണാന്ത്യം
ചെന്നൈ: ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷം കൊണ്ടു പല്ല് തേച്ച യുവതി മരിച്ചു. തിരിച്ചിറപ്പള്ളിയിലാണ് ദാരുണ സംഭവം. കെകെ നഗർ സ്വദേശി രേവതി (27) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് എടുത്തു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്ക് പോകുകയും ചെയ്തു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കി. പിന്നാലെ ബന്ധുക്കള്‍ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കെകെ നഗർ പോലീസ്…
Read Moreകുഞ്ഞ് സൺഷേഡിൽ വീണ സംഭവത്തിൽ കുറ്റപ്പെടുത്തലും സൈബർ ആക്രമണവും; കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
ചെന്നൈ: സണ്‍ഷേഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ നാട്ടുകാർ രക്ഷപ്പെടുത്തിയ കുഞ്ഞിന്‍റെ മാതാവ് ജീവനൊടുക്കി. ഐ.ടി കമ്പനി ജീവനക്കാരി രമ്യ (33) ആണ് മരിച്ചത്. കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണത് അശ്രദ്ധ കൊണ്ടാണെന്ന കുറ്റപ്പെടുത്തലും സൈബർ ആക്രമണവും താങ്ങാനാവാതെയാണ് യുവതി ജീവനൊടുക്കിയത്. തിരുവാരൂർ സ്വദേശി വെങ്കിടേശ്വിന്‍റെ ഭാര്യയായ യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏപ്രില്‍ 28നായിരുന്നു ഏഴു മാസം പ്രായമുള്ള കുഞ്ഞ് സണ്‍ഷേഡിലേക്ക് വീണ സംഭവമുണ്ടായത്. തിരുമൊള്ളൈവയലിലെ കുടുംബം താമസിക്കുന്ന അപാർട്മെന്‍റിന്‍റെ ബാല്‍ക്കണിയില്‍ നിന്നും കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ രമ്യയുടെ…
Read Moreപാർക്കിംഗ് തർക്കം; കോളേജ് വിദ്യാർത്ഥിയെ വെട്ടിക്കൊന്നു
ചെന്നൈ: സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിച്ച കോളേജ് വിദ്യാർഥിയെ പാർക്കിങ് തർക്കത്തിന് പിന്നാലെ വെട്ടിക്കൊന്നു. ചിറ്റലപ്പാക്കം സ്വദേശി ഉദയകുമാറിനെയാണ് (20) മൂന്നുപേർ അടങ്ങുന്ന സംഘം കൊലപ്പെടുത്തിയത്. പ്രതികളായ നരേഷ് (24), കൃഷ്ണ (19), ശങ്കർകുമാർ (19) എന്നിവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാത്രിയില്‍ ഉദയകുമാറും സുഹൃത്തും ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഇതോടെ സുഹൃത്ത് ഓടിമറഞ്ഞു. ആക്രമണത്തില്‍ നിന്ന് ഉദയകുമാറും ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന സംഘം ക്രൂരമായി മുഖത്തും കാലിനും വെട്ടുകയായിരുന്നു. പിന്നീട് ഇവർ ഇവിടെനിന്ന് രക്ഷപ്പെട്ടു. ഗുരുതരപരിക്കേറ്റ ഉദയകുമാറിനെ ആദ്യം ക്രോംപേട്ടുള്ള സർക്കാർ…
Read Moreപടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.
Read More