ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ടു നടനും ടിവികെ നേതാവുമായ വിജയ് ഇന്നു ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനു ഹാജരാകും. രാവിലെ 7നു സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽ നിന്നു പുറപ്പെടുന്ന വിജയ്, 11നു സിബിഐ ഓഫിസിലെത്തും. 2 ദിവസത്തോളം വിജയ്‌യെ ചോദ്യം ചെയ്യാനാണു സിബിഐ നീക്കം. പൊങ്കൽ സമയമായതിനാൽ 13നു വൈകിട്ട് തിരികെ മടങ്ങാൻ അനുമതി തേടിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ടു ഡൽഹി പൊലീസിനു ടിവികെ കത്തു നൽകി. ആവശ്യമായ സുരക്ഷയൊരുക്കുമെന്നു ഡൽഹി പൊലീസും അറിയിച്ചു. പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന,…
Read MoreCategory: TAMILNADU
ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതി; രക്ഷകനായി ഡെലിവറി ബോയ്
ചെന്നൈ: ജീവനൊടുക്കാനായി എലിവിഷം ഓർഡർ ചെയ്ത യുവതിയെ ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് രക്ഷിച്ചു. മൂന്ന് പാക്കറ്റ് എലിവിഷത്തിനാണ് യുവതി ഓർഡർ ചെയ്തത്. വൈകാതെ സാധനവുമായി വീട്ടിലെത്തിയ ഡെലിവറി ഏജന്റ് യുവതിയുടെ പരിതാപകരമായ അവസ്ഥയിൽ ഇടപെടുകയും അവരോട് സംസാരിക്കുകയും പിന്തിരിപ്പിക്കുകയുമായിരുന്നു. ഡെലിവറിക്കായി വാതിൽ തുറന്ന സ്ത്രീ വിഷമത്തിലായിരുന്നു. കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു. ഡെലിവറി ഏജന്റ് അവരോടു സൗമ്യമായി സംസാരിക്കുകയും മാനസികാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഹാനികരമായ ഉദ്ദേശ്യങ്ങളില്ലെന്ന് നിഷേധിച്ചെങ്കിലും ഡെലിവറി ഏജന്റ് തന്റെ ആശങ്കകൾ പങ്കുവെച്ചു. കുറേ നേരം അവിടെനിന്ന അയാൾ അനുകമ്പയോടെ സംസാരിച്ചു. ജീവിതം വിലപ്പെട്ടതാണെന്നും…
Read Moreജനനായകൻ’ : അനുകൂലമായ വിധിയുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ: നടന്‍ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ സെന്‍സര്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ താരത്തിന് അനുകൂലമായി വിധി. ചിത്രത്തിന് സെന്‍സര്‍ അനുമതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതിയുടേതാണ് വിധി. ചിത്രത്തിന്‍റെ ഉള്ളടക്കങ്ങളെ അനാവശ്യമായി വിവാദമാക്കിയുള്ള ഇത്തരം പരാതികള്‍ അപകടകരമായ പ്രവണതകള്‍ക്ക് തുടക്കം കുറിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് അയച്ച സിബിഎഫ്സി ചെയര്‍പേഴ്സണിന്റെ കത്ത് കോടതി റദ്ദാക്കി. വിധിക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീലിന് പോകും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 മാറ്റങ്ങള്‍ വരുത്തിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ കോടതിയെ…
Read Moreവിവര്‍ത്തന ശില്‍പശാല നാളെ മുതല്‍
ബെംഗളൂരു: ദ്രാവിഡ ഭാഷാ വി വര്‍ത്തന അസോസിയേഷന്‍ (ഡിബിടിഎ) മദ്രാസ് സര്‍വകലാശാലയുമായി സഹകരിച്ച് നടത്തുന്ന വിവര്‍ത്തന ശില്‍പശാല നാളെ ചെന്നൈയില്‍ ആരംഭിക്കും. രാവിലെ 10നു മദ്രാസ് സര്‍വകലാശാല പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ തമിഴ് കന്നഡ-തെലുങ്ക് വിവര്‍ത്തന സെമിനാര്‍ ഐഡിഇ ഡയറക്ടര്‍ ഡോ. ദേവമൈന്ദന്‍ വസന്ത ഹെഗ്‌ഡെ എന്നിവര്‍ ക്ലാസെടുക്കും.
Read Moreപൊങ്കലിനുണ്ടാകില്ല: വിജയ് ചിത്രം ജനനായകന്‍ റിലീസ് നീട്ടി
ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകന്‍’ തീയറ്ററിലെത്താന്‍ വൈകും. പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് ജനുവരി ഒന്‍പതിനാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത് റിലീസ് തീയതി നീട്ടിയെങ്കിലും പുതിയ തീയതി പ്രഖ്യാപിച്ചിട്ടുമില്ല. ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. തീരുമാനം വിജയ് ആരാധകര്‍ക്ക് വലിയ നിരാശയാണ് നല്‍കുന്നത്. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ ഒഴിവാക്കാനാവാത്ത സാഹചര്യങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു എന്നാണ് കെവിഎന്‍ പ്രൊഡക്ഷന്‍സ് റിലീസ് തീയതി നീട്ടിവച്ചതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.…
Read Moreജനനായകന്‍ അവസാന ചിത്രമല്ല; വിജയ് സിനിമ നിര്‍ത്തില്ലന്ന് പ്രഖ്യാപനം
ചെന്നൈ: വിജയുടെ അവസാന ചിത്രമായ ജനനായകന്‍ ജനുവരി ഒമ്പതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. അദ്ദേഹം സിനിമ നിര്‍ത്തുന്നതില്‍ പല താരങ്ങളും സിനിമാ രംഗത്തുള്ളവരും നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ജ്യോല്‍സ്യന്‍ പ്രവചിക്കുന്നത് ജനനായകന്‍ വിജയുടെ അവസാന ചിത്രമാകില്ല എന്നും അദ്ദേഹം വീണ്ടും അഭിനയിക്കുമെന്നുമാണ്. അസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയുടെ കാര്യത്തില്‍ ചിലത് പറഞ്ഞിരിക്കുന്നത്. ജനനായകന്‍ വിജയുടെ അവസാന സിനിമയാകില്ലെന്ന് ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ…
Read Moreഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്: 13 പേര്‍ അറസ്റ്റില്‍
തിരുപ്പൂര്‍ : ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ സാമ്പത് ത്തിക തട്ടിപ്പു നടത്തിയ കേസില്‍ 13 പേര്‍ അറസ്റ്റില്‍. തിരുപ്പൂര്‍ മുത്തണ്ണംപാളയം ആഷര്‍ നഗര്‍ സ്വദേശി ചന്ദനകറുപ്പന്റെ പരാതിയില്‍ സിറ്റി പൊലീസ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുംബൈയില്‍ നിന്നാണു പ്രദീപ്, കൃഷ്ണന്‍, ശക്തിവേല്‍, സന്തോഷ്, പ്രഭാകരന്‍, മണിക ണ്ഠന്‍, വിഷ്ണുഭാരത്, ശങ്കര്‍, വിഘ്‌നഷ്, ഗോകുല്‍ കണ്ണന്‍, വിഘ്‌നേഷ്, അരുണ്‍കുമാര്‍, മുരുകേശന്‍ എന്നിവർ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 35 മൊബൈല്‍ ഫോണ്‍, 80 സിംകാര്‍ഡ്, 20 എടി എം കാര്‍ഡ്, 3…
Read Moreവിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കി; പ്രതിരോധ വിവരങ്ങള്‍ കൈമാറാന്‍ തദ്ദേശീയ ഡിജിറ്റല്‍ സംവിധാനത്തിന് ധാരണാപത്രം
ചെന്നൈ: പ്രതിരോധ ആവശ്യത്തിനുള്ള ഹെലികോപ്റ്റര്‍, യുദ്ധവിമാനം എന്നിവയുമായി ബന്ധപ്പെട്ടു തദ്ദേശീയ ഡിജിറ്റല്‍ ആശയ വിനിമയ സംവിധാനം വികസിപ്പിക്കുന്നതിനു വ്യോമസേനയുടെ സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും (എസ്ഡിഐ) ഐഐടി മദ്രാസും ധാരണാപത്രം ഒപ്പിട്ടു. സുരക്ഷിത ഡേറ്റ കൈമാറ്റം ഉറപ്പാക്കുന്നതിനുള്ള ആധുനിക നെറ്റ് വര്‍ക്കിങ്, എന്‍ ക്രിപ്ഷന്‍ സാങ്കേതികവിദ്യകളാണ് ഇരു സ്ഥാപനങ്ങളും ചേര്‍ന്ന് വികസിപ്പിക്കുന്നത്. സൈബര്‍, ഇലക്ട്രോണിക് ഭീഷണികള്‍ തടയാനും വ്യോമ സംവിധാനത്തിന്റെ പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്താനും ഇതു സഹായിക്കുമെന്ന് വ്യോമസേനാ, ഐഐടി അധികൃതര്‍ പറഞ്ഞു. പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ആശയവിനിമയ സംവിധാനം ഒരുക്കുന്നതിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്…
Read Moreനിയന്ത്രിക്കാനാളില്ലാതെ റോഡില്‍ കാളകള്‍; എന്‍ജിനീയര്‍ ഉള്‍പ്പടെ വാഹനം ഇടിച്ച് രണ്ടു മരണം
ചെന്നൈ: റോഡിന് കുറുകെ ചാടിയ കാളകളെ ഇടിച്ച വാന്‍ നിയന്ത്രണം വിട്ടു മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എന്‍ജിനീയര്‍ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. മൂന്ന് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡുവാഞ്ചേരിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരുമായി പോവുകയായിരുന്ന വാനാണു കാളകളെ ഇടിച്ചു നിയന്ത്രണം നഷ്ടമായത്. ബൈക്കുകളില്‍ ഇടിച്ച വാന്‍ കാല്‍നടയാത്രക്കാരിയെയും ഇടിച്ചു വീഴ്ത്തി. വൈദ്യുതി ബോര്‍ഡ് അസി. : എന്‍ജിനീയര്‍ രാജ് കുമാര്‍ (52), വെങ്കടേശന്‍ എന്നിവരാണു മരിച്ചത്.
Read Moreക്ലാസിലിരുന്ന് വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം; ആറ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ
സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ് മുറിയില്‍ വട്ടത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്ലാസിക് ഗ്ലാസുകളിലേക്ക് മദ്യം ഒഴിക്കുകയും വെള്ളം ചേര്‍ത്ത് കുടിക്കുകയുമാണ് ദൃശ്യങ്ങളില്‍. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്‌കൂള്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിച്ചു. ഇതിന് ശേഷമാണ് നടപടിയെടുത്തത്. സഹപാഠി പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. പിന്നാലെ ആറ് വിദ്യാര്‍ഥിനികളെ സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.…
Read More