തടി കുറയ്ക്കാൻ യുട്യൂബ് വീഡിയോ കണ്ട് മരുന്നു കഴിച്ചു; 19കാരിക്ക് ദാരുണാന്ത്യം; കേസെടുത്ത് പൊലീസ്

മധുര: ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വീഡിയോയിൽ കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം.

തമിഴ് നാട് മധുര മീനമ്പൽപുരത്തെ കലയരസി എന്ന കോളജ് വിദ്യാർഥിനിയാണ് മരിച്ചത്. ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം (ബോറാക്സ്) കഴിച്ചതിന് പിന്നാലെയാണ് മരണം.

ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാർഥിനി മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

തുടർന്ന് വീട്ടുകാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts