ബെംഗളൂരു: എഫ്‌സി ഗോവയെ അവരുടെ തട്ടകത്തിൽ വെച്ച് ബെംഗളൂരു എഫ്‌സി സീസണിലെ രണ്ടാം ജയം കുറിച്ചു. തുടർച്ചയായ നാല് മത്സരങ്ങളിൽ പിണഞ്ഞ തോൽവിയിൽ നിന്നും തിരിച്ചു വരാനും മികച്ച വിജയത്തോടെ ബെംഗളൂരുവിനായി. ഹാവിയർ ഹെർണാണ്ടസിന്റെ ഇരട്ട ഗോളുകൾ അവർക്ക് തുണയായത്. ഇതോടെ ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തേക്കുയരാനും ബെംഗളൂരുവിനായി. അതേ സമയം എഫ്‌സി ഗോവ നാലാമത് തുടരുകയാണ്. ഗോവയുടെ അക്രമണങ്ങളിലൂടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരു ഇരുപത്തിയേഴാം മിനിറ്റിൽ ആദ്യ ഗോൾ നേടി. ഗോവയിൽ നിന്നും റാഞ്ചിയെടുത്ത…
Read MoreCategory: SPORTS
കപ്പടിച്ചാല്‍ ഒരു രാത്രി കൂടേ; ഓഫറുമായി നടി
മെക്‌സിക്കന്‍ ഗോള്‍ കീപ്പര്‍ക്ക് ഒരു രാത്രി ഓഫര്‍ ചെയ്ത് അഡല്‍ട്ട് ഓണ്‍ലി മോഡല്‍. ഗോള്‍ ഗ്വില്ലര്‍മോ ഒച്ചാവോയിക്കാണ് ഗംഭീര ഓഫര്‍ ലഭിച്ചിരിക്കുന്നത്. വാന്‍ഡാ എസ്പിനോ എന്ന മോഡലാണ് ഓഫറുമായി മുന്നോട്ട് വന്നത്. ഓണ്‍ലി ഫാന്‍സ് എന്ന അഡല്‍ട്ട് ഓണ്‍ലി വെബ്‌സൈറ്റിലെ മോഡലാണ് വാന്‍ഡാ എസ്പിനോ, മോക്കസിക്കോ ലോകകപ്പില്‍ മുത്തുകയാണെങ്കില്‍ ഒച്ചാവോയ്ക്ക് ഒപ്പം ഒരു രാത്രി ചെലവിടാമെന്ന് വാന്‍ഡാ എസ്പിനോ അറിയിച്ചിരിക്കുന്നത്.
Read Moreമെസ്സിയുടെ കൂറ്റൻ ഫ്ലെക്സ് സ്ഥാപിച്ച് അർജന്റീന ആരാധകർ
ബെംഗളൂരു: ലോകമെമ്പാടും ലോക കപ്പ് ആവേശം നിറയുമ്പോൾ ബെംഗളൂരുവിലും ആവേശത്തിന് ഒരു കുറവും വരുത്താതെ മെസ്സിയുടെ ഒരു കൂറ്റൻ ഫ്ലെക്സ് ആണ് ബെംഗളൂരുവിൽ അർജന്റീനയുടെ മലയാളി ആരാധകർ സ്ഥാപിച്ചത്. ബെംഗളൂരു ഹെബ്ബാളിലെ മലയാളിയായ സിയാദ്, അനിൽ പാപ്പച്ചൻ, അനിൽ കലമ്പുക്കാട്ടു തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ അഡ്രസ് ഇൻ ലാണ് ഈ ഫ്ലെക്സ് സ്ഥാപിച്ചത്.
Read Moreഹിര മൊണ്ടാലിന്റെ കരാർ ബെംഗളൂരു എഫ് സി റദ്ദാക്കി
ബെംഗളൂരു എഫ് സി ലെഫ്റ്റ് ബാക്കായ ഹിര മൊണ്ടാലിനെ റിലീസ് ചെയ്തു. ഇനിയും രണ്ട് വർഷത്തെ കരാർ ക്ലബിൽ ബാക്കി നിൽക്കെയാണ് താരത്തെ റിലീസ് ചെയ്യുന്നതായി ക്ലബ് അറിയിച്ചത്. താരത്തിന് ബെംഗളൂരു എഫ് സിയിൽ അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ താരമായിരുന്നു ഹിര മൊണ്ടാൽ. കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിനായി ഐ എസ് എല്ലിൽ 16 മത്സരങ്ങൾ ഹിര മൊണ്ടാൽ കളിച്ചിരുന്നു. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെ തന്നെ വളർന്ന താരമാണ് ഹിര മൊണ്ടാൽ. ഈസ്റ്റ് ബംഗാൾ അല്ലാതെ കൊൽക്കത്തയിലെ പല ക്ലബുകളിലും…
Read Moreലോകകപ്പിൽ ബിയർ വിൽപ്പന നിരോധിച്ചു
ഖത്തർ: ആതിഥേയ രാജ്യമായ ഖത്തർ അവസാന നിമിഷം വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ലോകകപ്പ് സ്റ്റേഡിയങ്ങളിലോ പരിസരത്തോ ആരാധകർക്ക് ബിയർ വാങ്ങാനാകില്ലെന്ന് ഫുട്ബോൾ ഗവേണിംഗ് ബോഡി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു. പേർഷ്യൻ ഗൾഫ് സംസ്ഥാനത്ത് മദ്യത്തിന്റെ വിൽപ്പന കർശനമായി നിയന്ത്രിക്കപെട്ടിരുന്നു എങ്കിലും 75 മില്യൺ ഡോളർ വേൾഡ് കപ്പ് സ്പോൺസർഷിപ്പ് ഡീലുള്ള ബഡ്‌വെയ്‌സറിനെ ലോകകപ്പ് വേദികളിൽ ബിയർ വിൽക്കാൻ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ തുടക്കത്തിൽ നിയമങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാലിനി നോൺ-ആൽക്കഹോളിക് ബഡ് സീറോ ഒഴികെയുള്ള, ബിയർ വിൽപ്പന ഫിഫ ഫാൻ ഫെസ്റ്റിവലിലും സ്റ്റേഡിയം ഇതര വേദികളിലും…
Read Moreതോളും കാൽമുട്ടുകളും മറയ്ക്കുക: ഫിഫ കാണികൾക്ക് ഖത്തറിന്റെ സ്റ്റേഡിയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ഖത്തർ: ലോകമെമ്പാടുമുള്ള വിമർശനങ്ങൾ ഏറ്റുവാങ്ങിയ തീരുമാനത്തിൽ, 2022 ഫിഫ ലോകകപ്പിനായി മിഡിൽ-ഈസ്റ്റൺ രാജ്യം സന്ദർശിക്കുന്ന ആരാധകർക്കായി ഖത്തർ സർക്കാർ വസ്ത്രധാരണ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഖത്തർ ടൂറിസം പുറത്തിറക്കിയ പ്രസ്താവനയിൽ, രാജ്യത്തേക്ക് ഒഴുകി എത്തുന്ന ആരാധകരോട് പ്രാദേശിക സംസ്കാരം കണക്കിലെടുത്ത് ഉചിതമായ വസ്ത്രങ്ങൾ ധരിക്കാൻ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തറിൽ വസ്ത്രധാരണത്തോടുള്ള മനോഭാവം അയഞ്ഞതാണ് എന്നാൽ സന്ദർശകർ (പുരുഷന്മാരും സ്ത്രീകളും) പൊതുസ്ഥലത്ത് അമിതമായി വെളിപ്പെടുത്തുന്ന വസ്ത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് പ്രാദേശിക സംസ്കാരത്തോട് ആദരവ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പുരുഷന്മാരും സ്ത്രീകളും അവരുടെ തോളും കാൽമുട്ടുകളും മറച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ശുപാർശ ചെയ്യുന്നുവെന്നും…
Read Moreഗോസിപ്പുകൾക്ക് ഫുൾ സ്റ്റോപ്പ്, ദി മിർസ മാലിക് ഷോ യുമായി സാനിയയും ഷുഹൈബും
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് സാനിയ മിര്‍സ- ശുഐബ് മാലിക് വിവാഹമോചനമാണ്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് തുടക്കമിട്ടത്. നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വിവാഹമോചന വാര്‍ത്ത നിറയുമ്പോള്‍ മറ്റൊരു സന്തോഷമാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. സാനിയയും ശുഐബും ഒരുമിച്ച് മീഡിയയ്ക്ക് മുന്നിലേക്ക് എത്തുകയാണ്. ‘ദി മിര്‍സ മാലിക് ഷോയി’ലൂടെയാണ് ഇരുവരും പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ഉര്‍ദുഫ്‌ലിക്‌സിലാണ് ‘ദി മിര്‍സ മാലിക് ഷോ. ‘മിര്‍സ മാലിക് ഷോ…
Read Moreസാനിയയും ഷുഹൈബും വേർപിരിയുന്നു? അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ഇൻസ്റ്റാഗ്രാം പോസ്റ്റ്
ന്യൂഡല്‍ഹി: മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൂഹൈബ് മാലികും വേര്‍ പിരിയുന്നതായി റിപ്പോർട്ടുകൾ. അടുത്തിടെ സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. 2010 ഏപ്രിലിലായിരുന്നു സാനിയയും ഷുഹൈബും വിവാഹിതരായത്. കഴിഞ്ഞ ദിവസമായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. ‘എവിടെയാണ് തകര്‍ന്ന ഹൃദയങ്ങള്‍ പോകുക, അള്ളാഹുവിന്റെ അടുത്തേക്ക്’ എന്നായിരുന്നു സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. അറബിയിലും ഇംഗ്ലീഷിലുമായി പങ്കുവെച്ച പോസ്റ്റ് നിമിഷ നേരങ്ങള്‍ കൊണ്ടാണ് വലിയ ചര്‍ച്ചയായത്. ഇതോടെ, വിവാഹ ബന്ധം…
Read Moreബൈജൂസ് അംബാസഡർ കരാർ ഒപ്പിട്ട് മെസി
തിരുവനന്തപുരം: എഡ്യുടെക്ക് കമ്പനി ബൈജൂസ്, അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലിയോണല്‍ മെസിയുമായി കരാര്‍ ഒപ്പിട്ടു. ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധതാ അംബാസഡര്‍ എന്ന നിലയില്‍ ഇനി മെസി പ്രവര്‍ത്തിക്കും. ‘എല്ലാവര്‍ക്കും വിദ്യാഭ്യാസം’ എന്ന ബൈജൂസിന്റെ പദ്ധതിയുമായാണ് മെസി സഹകരിക്കുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ലോകകപ്പ് ക്രിക്കറ്റിന്റെയും സ്പോണ്‍സര്‍മാരാണ് നിലവില്‍ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആഗോളതലത്തില്‍ തന്നെ ഏറ്റവും ആരാധകരുള്ള കായിക താരങ്ങളില്‍ ഒരാളുമായി ബൈജൂസ് കൈകോര്‍ക്കുന്നത്. ഫുട്ബോള്‍ ലോകകപ്പ് അടുത്തിരിക്കെയാണ് ബൈജൂസിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.
Read Moreഐ പി എൽ 2023 ലേലം ബെംഗളൂരുവിൽ
ബെംഗളൂരു: ഐപിഎൽ 2023 ലേക്കുള്ള ലേലം ഡിസംബര്‍ 16 ന് ബെംഗളൂരുവിൽ നടക്കുമെന്ന് റിപ്പോർട്ട്. സീസണില്‍ ഹോം, എവേ രീതിയിലാവും മത്സരങ്ങള്‍ നടക്കുക. ഇതിന് പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്ത് ഫ്രാഞ്ചൈസികളോടും തങ്ങളുടെ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് നവംബര്‍ 15 നകം സമര്‍പ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയ്‌ക്ക് പുറമെ ഇതേ വര്‍ഷം തന്നെ വനിതാ ഐപിഎലും ആരംഭിക്കും.വനിതാ ഐപിഎലിന്റെ ഒരു ടീമില്‍ അഞ്ച് വിദേശ താരങ്ങളെ അനുവദിക്കും. ആദ്യ സീസണില്‍ അഞ്ച് ടീമുകളും 20 മത്സരങ്ങളുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ വനിതാ ടീമില്‍ നാല്…
Read More