ഐ.എസ്.എൽ ഫൈനൽ ചിത്രം തെളിഞ്ഞു: ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍  ബെംഗളൂരുവിന് എതിരാളികള്‍ എടികെ മോഹന്‍ ബഗാന്‍. സെമിയില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് നിലവിലെ ചാമ്പ്യമാരായ ഹൈദരാബാദിനെ എടികെ പരാജയപ്പെടുത്തിയത്. രണ്ടാംപാദത്തിലെ നിശ്ചിത ടൈമിലും എക്സ്ട്രാടൈമിലും ഗോള്‍ കണ്ടത്താന്‍ ഇരുടീമുകള്‍ക്കും സാധിക്കാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നാണ് എടികെ ഫൈനലിലെത്തുന്നത്. ഹൈദരാബാദിന്റെ മൈതാനത്ത് നടന്ന ആദ്യപാദത്തിലും ഇരുടീമും ഗോളടിക്കാതെ പിരിയുകയായിരുന്നു. ശനിയാഴ്ച്ച ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് കിരീടപോരാട്ടം.

Read More

മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ച് ഐഎസ്എൽ ആദ്യ ഫൈനലിസ്റ്റുകളായി ബെംഗളൂരു എഫ്‌സി

  ബെംഗളൂരു: ബെംഗളൂരു എഫ്‌സി ഫൈനലില്‍. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്ൽ) 2022-23 സെമിഫൈനലിൽ ബെംഗളൂരു എഫ്‌സി പെനാൽറ്റിയിൽ 9-8ന് മുംബൈ സിറ്റി എഫ്‌സിയെ തോൽപ്പിച്ചു. ഈ ജയം നാലു വർഷത്തിനിടെ ആദ്യ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിലേക്ക് മുന്നേറാൻ ബെംഗളൂരു എഫ്‌സിയെ സഹായിച്ചു. ഒരു തവണ വിജയിക്കുകയും മറ്റൊരു തവണ ഫൈനലിൽ റണ്ണറപ്പായി ഫിനിഷ് ചെയ്യുകയും ചെയ്തു. 0-1ന് പിന്നിലായി മത്സരത്തിനിറങ്ങിയ മുംബൈ സിറ്റി 22-ാം മിനിറ്റിൽ ശിവശക്തിയുടെ ക്രോസ് ജാവി ഹെർണാണ്ടസ് വലയിലെത്തിച്ചപ്പോൾ മറ്റൊരു ഗോൾ…

Read More

ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ!

ബെംഗളൂരു : ബെംഗളൂരു എഫ് സി ഐ.എസ്.എൽ ഫൈനലിൽ കടന്നു. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ആദ്യ 90 മിനിറ്റിൽ 2-1 ന് മുംബൈ എഫ് സി മുന്നിട്ടു നിന്നു എങ്കിലും, സെമി ഫൈനലിലെ ആദ്യ മൽസരത്തിലെ സ്കോർ പരിഗണിക്കുമ്പോൾ അഗ്രിഗേറ്റ് സ്കോർ 2-2 ആയി മാറി. തുടർന്ന് അടുത്ത 30 മിനിറ്റ് എക്സ്ട്രാ ടൈമിലും രണ്ടു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതോടെ മൽസരം പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. 5-5 പെനാൾട്ടികൾ രണ്ട് ടീമുകൾക്കും നൽകിയെങ്കിലും രണ്ട് ടീമുകളും സമനിലയിൽ ആവുകയായിരുന്നു, തുടർന്ന്…

Read More

കോലിയ്ക്ക് 150; ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ഓസ്‌ട്രേലിയുടെ 480 റണ്‍സ് മറികടന്നത് 5 വിക്കറ്റ് നഷ്ടത്തില്‍. മൂന്നര വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറുയുമായി വിരാട് കൊലിയും മറ്റ് ബാറ്റ്‌സ്മാന്‍മാരും തിളങ്ങിയതോടെയാണ് മത്സരത്തിന്റെ നാലാം ദിനം ഇന്ത്യ ലീഡ് എടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണിത്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിക്ക് 75 സെഞ്ച്വറിയായി

Read More

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരാളികളായ എസ്പാന്യോളിനെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്. റയലിനായി ബ്രസീലിയന്‍ താരങ്ങളായ വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും സ്പാനിഷ് താരം മാര്‍ക്കോ അസെന്‍സിയോയും ലക്ഷ്യം കണ്ടു. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം റയലിന്റെ ഗംഭീര തിരിച്ച് വരവിനായിരുന്നു സാന്റിയാഗോ ബെര്‍ണബ്യൂ സാക്ഷ്യം വഹിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ പതറിപോയ റയലിന് വിനീഷ്യസ് ജൂനിയറാണ് മികച്ച തുടക്കം സമ്മാനിച്ചത്. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ റയല്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കിയുള്ള യൊസേലുവിന്റെ ഷോട്ട് വലകുലുക്കി. പിന്നാലെ സമനിലഗോളിനായുള്ള മുന്നേറ്റങ്ങള്‍ നടത്തിയ…

Read More

വനിത പ്രീമിയര്‍ ലീഗ്: യുപി വാരിയേഴ്‌സിനെതിരെ പരാജയപ്പെട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

വനിത പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെതിരെ 10 വിക്കറ്റിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെട്ടു. ഈ സീസണിലെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ആര്‍സിബി 19.3 ഓവറില്‍ 138ന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി വിക്കറ്റ് നഷ്ടമില്ലാതെ 13 ഓവറില്‍ 139 റണ്‍സ് നേടി.ക്യാപ്റ്റന്‍ അലീസ ഹീലിയും സഹഓപ്പണര്‍ ദേവിക വൈദ്യയിയുള്ള മികച്ച് കൂട്ടുകെട്ടാണ യുപിയെ ജയത്തിലെത്തിച്ചത്. അതേസമയം 52 റണ്‍സെടുത്ത എല്ലിസ് പെറിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. വനിതാ പ്രീമിയര്‍ ലീഗില്‍ പെറിയുടെ ആദ്യ അര്‍ധസെഞ്ചുറിയാണിത്.

Read More

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും യുപി വാരിയേഴ്സും നേര്‍ക്കുനേര്‍

വനിത പ്രീമിയര്‍ ലീഗില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരും-യുപി വാരിയേഴ്സും നേര്‍ക്കുനേര്‍. രാത്രി 7.30 ന് മുബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സരങ്ങളില്‍ ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് യുപി വാരിയേഴ്സ്. സീസണിലെ ആദ്യ ജയം തേടിയാണ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ബാഗ്ലൂര്‍ ഇറങ്ങുന്നത്. ഗുജറാത്തിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയ യുപി ഡല്‍ഹി ക്യാപിറ്റല്‍സിനോട് 42 റണ്‍സിന്റെ വമ്പന്‍ തോല്‍വിയും വഴങ്ങിയിരുന്നു. അതേസമയം ബാഗ്ലൂരിന് ഓപ്പണിംഗ് കൂട്ടുകെട്ട് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും മധ്യനിരയ്ക്ക് താളം കണ്ടത്താനാകാത്തതും ബൗളിങ് നിര മികവിലേക്കുയരാത്തതുമാണ്…

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ കാണാതെ പിഎസ്ജി പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തില്‍ ബയേണ്‍ മ്യുണികിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടതോടെയാണ് പിഎസ്ജി ലീഗില്‍ നിന്ന് പുറത്തായത്. ക്വാര്‍ട്ടര്‍ ഉറപ്പാക്കണമെങ്കില്‍ വിജയം അനിവാര്യമായിരുന്ന ലയണല്‍ മെസിയും എംബാപ്പെയുമടങ്ങുന്ന പിഎസ്ജി മുന്നേറ്റത്തിന് ബയേണ്‍ പ്രതിരോധം കടക്കാനായില്ല. 25ആം മിനിറ്റില്‍ മെസിയുടെ മുന്നേറ്റമുണ്ടായെങ്കിലും ഫലം കണ്ടില്ല. ബയേണ്‍ നിരയാകട്ടെ ആക്രമിച്ച് കളിച്ചു. രണ്ടാം പകുതിയില്‍ ബയേണിന്റെ മുന്നേറ്റമായിരുന്നു. 52ആം മിനിറ്റില്‍ ചൗപ്പോ മോട്ടിങ് വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 61ആം മിനിറ്റില്‍ പിഎസ്ജി…

Read More

വനിതാ പ്രീമിയര്‍ ലീഗ്; ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം

മുംബൈ : വനിതാ പ്രീമിയര്‍ ലീഗില്‍ ഇന്ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഗുജറാത്ത് ജയന്റസ് പോരാട്ടം. ടൂര്‍ണമെന്റിലെ ആദ്യ ജയം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇരുവരും ജയത്തില്‍ കുറഞ്ഞെതൊന്നും ലക്ഷ്യംവെയ്ക്കുന്നില്ല. മത്സരം ജയിച്ച് പോയിന്റ് ടേബിളില്‍ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് മുംബൈയോട് 143 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ യുപിയോട് മൂന്ന് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഓപ്പണിംഗ് കൂട്ടുക്കെട്ടിലെ താളമില്ലായ്മയും മധ്യനിരയുടെ മെല്ലേപ്പോക്കുമാണ് ഗുജറാത്തിന്…

Read More

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയും ബെന്‍ഫിക്കയും ക്വാര്‍ട്ടറില്‍. ചെല്‍സി ബൊറൂസിയ ഡോര്‍ട്മുണ്ടിനെയും ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെയും പരാജയപ്പെടുത്തിയാണ് അവസാന എട്ടില്‍ ഇടം നേടിയത്. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം. 43ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങും 53ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ കായ് ഹവേര്‍ട്‌സും ചെല്‍സിക്കായി ലക്ഷ്യം കണ്ടു. ആദ്യപാദത്തില്‍ ഡോര്‍ട്മുണ്ടിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെല്‍സി പരാജയപ്പെട്ടിരുന്നു. അതേസമയം ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ബെന്‍ഫിക്ക ക്ലബ് ബ്രൂഗിനെ പരാജയപ്പെടുത്തിയത്. ഗോണ്‍സാലോ റാമോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍, റാഫ സില്‍വ, ജാവോ മരിയോ,…

Read More