ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഉച്ചയ്ക്ക് 3.30 ന് നടക്കുന്ന മത്സരത്തില്‍ ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് കിംങ്ങ്‌സ് കൊല്‍ക്കത്ത റൈഡേഴ്‌സിനെ നേരിടും. വൈകീട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന ലക്കനൗ സൂപ്പര്‍ ജെയ്ന്റ്‌സ്, ഡേവിഡ് വാര്‍ണറിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും.

Read More

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാറാം സീസണിലെ ആവേശം നിറഞ്ഞ ആദ്യ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അഞ്ച് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ഗുജറാത്ത് മറികടന്നു. ശുഭ്മന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചറി പ്രകടനവും അവസാന ഓവറുകളില്‍ രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിങ്ങുമാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. 36 പന്തുകളില്‍നിന്ന് 63 റണ്‍സ്്ഗില്‍ നേടി. ഋതുരാജ് ഗെയ്ക്വാദിന്റെ തകര്‍പ്പന്‍…

Read More

ബ്ലാസ്റ്റേഴ്സിന് 4 കോടി പിഴ, കോച്ചിന് മത്സരങ്ങൾക്ക് വിലക്ക്: പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിലും പിഴ കൂടും

ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരൂ എഫ്‌സിക്കെതിരെയായ മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സിന് പിഴ ശിക്ഷ. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റേതാണ് തീരുമാനം. നാല് കോടി രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പിഴ അടയ്‌ക്കേണ്ടത്. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് പിന്നാലെ കളിക്കാരെ തിരിച്ച് വിളിച്ച ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിന് വിലക്കും പിഴയുമാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അച്ചടക്ക സമിതിയുടെ ശിക്ഷ. 10 മത്സരങ്ങളിലാണ് കോച്ചിന് വിലക്ക്, ഒപ്പം 5 ലക്ഷം പിഴയുമൊടുക്കണം. മോശം പെരുമാറ്റത്തിന് പരിശീലകന്‍ പരസ്യമായി ക്ഷമാപണവും നടത്തണം. ക്ഷമാപണം നടത്തിയില്ലെങ്കില്‍…

Read More

മറ്റ് വിലക്കുകൾ ഇല്ല; കേരള ബ്ലാസ്റ്റേഴ്സിന് പിഴ 5 കോടി എന്ന് സൂചന

ന്യൂ‍ഡൽഹി∙ റഫറിയിംഗിൽ പ്രതിഷേധിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സിക്കെതിരായ നോക്കൗട്ട് മത്സരം പാതിവഴിയിൽ വെച്ച് ബഹിഷ്കരിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിലക്കോ, പോയിന്റ് വെട്ടിക്കുറയ്ക്കലോ ഉണ്ടാകില്ല. എഐഎഫ്എഫ് ‍ഡിസിപ്ലിനറി കോഡിലെ ആർട്ടിക്കിൾ 5‌8 പ്രകാരമാണു ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വരിക. നിയമപ്രകാരം മത്സരം ബഹിഷ്കരിച്ചതിനു ഏറ്റവും കുറഞ്ഞത് ആറു ലക്ഷം രൂപയാണു പിഴ. കൂടാതെ ടൂര്‍ണമെന്റിൽനിന്നു വിലക്കുകയോ, ഭാവി മത്സരങ്ങൾ കളിപ്പിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരം നടപടികൾ എടുക്കാൻ സാധ്യതയില്ല. എന്നാൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി സംഭവത്തിൽ ബ്ലാസ്റ്റേഴ്സിന്…

Read More

വനിതാ പ്രീമിയര്‍ ലീഗ് : കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ ആദ്യ ഓവറുകളില്‍ തന്നെ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. രണ്ടാം ഓവറില്‍ ഓപ്പണര്‍ യാസ്തിക ഭാട്ടിയയേയും നാലാം ഓവറില്‍ ഹെയ്ലി മാത്യൂസിനേയും മുംബൈക്ക് നഷ്ടമായി. യാസ്തിക ഭാട്ടിയക്ക് നാല് റണ്‍സെും ഹെയ്ലി മാത്യൂസിനു 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും…

Read More

സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് വേദിയായി ബെംഗളൂരു

ബെംഗളൂരു: ഈ വര്‍ഷത്തെ സാഫ് ഫുട്ബാള്‍ ചാമ്പ്യൻഷിപ്പിന് ബെംഗളൂരു വേദിയാകും. ജൂണ്‍ 21 മുതല്‍ ജൂലൈ മൂന്നു വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുകയെന്ന് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പ്രസിഡന്‍റ് കല്യാണ്‍ ചൗബേ അറിയിച്ചു.സൗത്ത് ഏഷ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്‍ ചാമ്ബ്യന്‍ഷിപ്പിന്‍റെ 14ാമത് എഡിഷനാണിത്. ഇത് നാലാം തവണയാണ് ഇന്ത്യ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. ഇതുവരെ എട്ടുതവണ ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. മാലദ്വീപാണ് ഏറ്റവും ചുരുങ്ങിയ തവണ ജേതാക്കളായത്, രണ്ടുതവണ. ഇന്ത്യക്ക് പുറമെ മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍ രാജ്യങ്ങളാണ് പങ്കെടുക്കുക. എന്നാല്‍,…

Read More

എ.ടി.കെ.മോഹൻ ബഗാൻ ഐ.എസ്.എൽ ജേതാക്കൾ.

സാധാരണ സമയത്ത് 3 പെനാൾട്ടികൾ കണ്ട അപൂർവ്വ മൽസരത്തിൽ എ.ടി.കെ. മോഹൻ ബഗാൻ ജേതാക്കൾ. ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഐ.എസ്.ഫൈനലിൽ എ.ടി.കെ.മോഹൻ ബഗാൻ ബെംഗളൂരു എഫ് സിക്ക് എതിരെയാണ് ജയിച്ചത്. റഗുലർ സമയത്തും എക്സ്ട്രാസ്ട്രാ സമയത്തും മൽസരത്തിൽ 2-2 ഗോളുകൾക്ക് ടീമുകൾ സമനില പാലിക്കുകയായിരുന്നു. തുടർന്ന് നടന്ന പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ബെംഗളൂരുന് എതിരെ എ.ടി.കെ മോഹൻബഗാൻ വിജയിക്കുകയായിരുന്നു.

Read More

ഐഎസ്എല്‍ കലാശപോരാട്ടം; രണ്ടാം കിരീടം ലക്ഷ്യമിട്ട് ബെംഗളൂരു എഫ്സി

ബെംഗളൂരു: ഐഎസ്എല്‍ കലാശപോരാട്ടത്തില്‍ ഇന്ന ബെംഗളൂരു എഫ്സി- എടികെ മോഹന്‍ ബഗാനെ നേരിടും. രാത്രി 7.30 ന് ഗോവയിലെ ഫത്തോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. അതേസമയം തങ്ങളുടെ നാലാം ഐഎസ്എല്‍ കിരീടമാണ് എടികെ മോഹന്‍ ബഗാന്റെ ലക്ഷ്യം. സെമിയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടും കടന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ 9-8ന് മുംബൈ സിറ്റി എഫ്സിയെ പരാജപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ ഫൈനല്‍ പ്രവേശനം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്നാണ് എ ടി കെ…

Read More

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ നടപടിക്ക് സാധ്യത; നോട്ടീസ് നല്‍കി എഐഎഫ്എഫ്

മുംബൈ: എൈഎസ്എല്‍ പ്ലേഓഫില്‍ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചതിന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ചിന് എതിരെ നടപടിക്ക് സാധ്യത. മത്സരം തടസ്സപ്പെടുത്തിയതിന് വുകമനോവിച്ചിന് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നോട്ടീസ് നല്‍കി. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെയും വുകമനോവിച്ചിന് എതിരെയും ഫെഡറേഷന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. വുകമനോവിച്ചിനെ വിലക്കുമോ എന്ന് ആശങ്കകള്‍ സജീവമാണ്. നോട്ടീസിനുള്ള വുകമനോവിച്ചിന്റെ മറുപടിക്ക് ശേഷമായിരിക്കും ഫെഡറേഷന്‍ മറ്റു നടപടികളിലേക്ക് കടക്കുക. ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന്…

Read More

വനിതാ പ്രീമിയർ ലീഗിൽ ആർസിബി യ്ക്ക് ഇത് കന്നി ജയം

മുംബൈ: തുടര്‍പരാജയങ്ങളില്‍ വലഞ്ഞ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ അഞ്ച് മത്സരങ്ങളും ആര്‍സിബി പരാജയപ്പെട്ടിരുന്നു. ഇന്ന് നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പിച്ചത്. സ്‌കോര്‍: യുപി-19.3 ഓവറില്‍ 135, ആര്‍സിബി-18 ഓവറില്‍ അഞ്ച് വിക്കറ്റിന് 136. 32 പന്തില്‍ 46 റണ്‍സെടുത്ത ഗ്രേസ് ഹാരിസ്, 19 പന്തില്‍ 22 റണ്‍സെടുത്ത ദീപ്തി ശര്‍മ, 26 പന്തില്‍ 22 റണ്‍സെടുത്ത കിരണ്‍ നവ്ഗിരെ എന്നിവരുടെ ബാറ്റിംഗാണ് യുപിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്ക് വേണ്ടി…

Read More