വനിതാ പ്രീമിയര്‍ ലീഗ് : കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഫൈനലില്‍ ഡല്‍ഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ഡല്‍ഹി ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് ശേഷിക്കേയാണ് മുംബൈ മറികടന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈയെ ആദ്യ ഓവറുകളില്‍ തന്നെ ബൗളര്‍മാര്‍ പ്രതിരോധത്തിലാക്കി. രണ്ടാം ഓവറില്‍ ഓപ്പണര്‍ യാസ്തിക ഭാട്ടിയയേയും നാലാം ഓവറില്‍ ഹെയ്ലി മാത്യൂസിനേയും മുംബൈക്ക് നഷ്ടമായി. യാസ്തിക ഭാട്ടിയക്ക് നാല് റണ്‍സെും ഹെയ്ലി മാത്യൂസിനു 13 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും നാറ്റ് സിവര്‍ ബ്രണ്ടും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. സ്‌കോര്‍ 95ല്‍ നില്‍ക്കേ ഹര്‍മന്‍പ്രീതിനെ റണ്‍ഔട്ടാക്കി ഡല്‍ഹി വിജയപ്രതീക്ഷ നിലനിര്‍ത്തി. 39 പന്തില്‍ നിന്ന് 37 റണ്‍സെടുത്താണ് ഹര്‍മന്‍പ്രീത് മടങ്ങിയത്. മറുവശത്ത് നിലയുറപ്പിച്ച നാറ്റ് സിവര്‍ ബ്രണ്ടും മെലീ കെറും ചേര്‍ന്ന് മുംബൈയെ വിജയത്തിലെത്തിച്ചു. 55 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് നാറ്റ് സിവര്‍ ബ്രണ്ടാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ പിഴച്ചു.

  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്

രണ്ടാം ഓവറില്‍ ഷഫാലി വര്‍മ്മയെ ഡല്‍ഹിക്ക് നഷ്ടമായി. ഓവറിലെ ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ ഷഫാലിയെ മൂന്നാം പന്തില്‍ പുറത്താക്കി ഇസ്സി വോങ് തിരിച്ചടിച്ചു. പിന്നാലെ അഞ്ചാം പന്തില്‍ ആലിസ് കാപ്സിയേയും വോങ് പുറത്താക്കി. അതോടെ ഡല്‍ഹി പ്രതിരോധത്തിലായി. മൂന്ന് വീതം വിക്കറ്റെടുത്ത ഇസ്സി വോങ്ങും ഹെയ്ലി മാത്യൂസുമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. മെലീ കെര്‍ രണ്ട് വിക്കറ്റെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts