ഐഎസ്എൽ പ്ലേ ഓഫിൽ കേരളം ബ്ലാസ്റ്റേഴ്‌സ് ചെയ്തത് അച്ചടക്ക ലംഘനം; പിഴ ചുമത്താൻ സാധ്യത

ബെംഗളൂരു: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്നലെ യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെടുത്ത് തീരുമാനപ്രകാരം ബ്ലാസ്റ്റേഴ്സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെയും വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപടിയെടുത്തത്. ബെംഗളൂരുമായുള്ള നോക്കൗട്ട് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച…

Read More

പ്ലേ ഓഫ് മത്സരം വീണ്ടും നടത്താൻ ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐഎസ്എൽ ബെംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. റഫറി ക്രിസ്റ്റൽ ജോണിന് വിലക്കേർപ്പെടുത്തണമെന്നും ക്ലബ് ആവശ്യപ്പെടുന്നു. ബ്ലാസ്റ്റേഴ്സിൻറെ ആവശ്യം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ഉടൻ ചേരുമെന്ന് റിപ്പോർട്ട്. ഐഎസ്എല്ലിൻറെ ആദ്യ സെമിയുടെ ആദ്യപാദം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് റീപ്ലേ വേണമെന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്സ് രംഗത്ത് എത്തിയത്. അച്ചടക്കസമിതി അടിയന്തരമായി യോഗം ചേർന്നേക്കുമെന്നാണു വിവരം. റഫറി ക്രിസ്റ്റൽ ജോണിൻറെ പിഴവുകളെക്കുറിച്ചും ബ്ലാസ്റ്റേഴ്സ് വിശദമായ പരാതി ഫുട്ബോൾ ഫെഡറേഷന് നൽകിയിട്ടുണ്ട്. ഫ്രീ…

Read More

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് ലിവര്‍പൂള്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ലിവര്‍പൂളിന്റെ ജയം. കോടി ഗ്യാപ്‌കോ, ഡാര്‍വിന്‍ നൂനെസ്, മുഹമ്മദ് സലാ എന്നിവരുടെ ഇരട്ടഗോള്‍ കരുത്തിലാണ് ലിവര്‍പൂള്‍ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. പരിശീലകന്‍ എറിക് ടെന്‍ ഹാഗിനു കീഴില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം സ്വന്തമാക്കിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദയനീയമായ തോല്‍വികളിലൊന്നാണ് ആന്‍ഫീല്‍ഡില്‍ എഴുതിച്ചേര്‍ത്തത്. ലീഗില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ലിവര്‍പൂളും, യുണൈറ്റഡും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയത്. എന്നാല്‍ 43ാം മിനിറ്റില്‍ കോടി…

Read More

വനിതാ പ്രീമിയല്‍ ലീഗ്: ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടം

മുംബൈ: വനിതാ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ആര്‍സിബിക്ക് മുംബൈക്കെതിരെ ജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കാനില്ല. അതേസമയം ഗുജറാത്തിനെതിരെ നേടിയ മികച്ച വിജയം ആവര്‍ത്തിക്കുകയാവും മുംബൈയുടെ ലക്ഷ്യം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഉള്‍പ്പെടുന്ന ബാറ്റര്‍മാര്‍ ആദ്യ കളിയിലെ മികവ് തുടര്‍ന്നാല്‍ മുംബൈയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവും. ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാന ഓപ്പണിങില്‍ റണ്‍സ് കണ്ടെത്തുന്നത് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. മുംബൈ ബര്‍ബോണ്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ്…

Read More

ഇന്ത്യൻ ഫുട്ബോളിൻ്റെ ഏറ്റവും വികൃതമുഖം!

ബെംഗളൂരു: 2022 ഒക്ടോബർ മാസം ആദ്യമാണ് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആരാധകർ തമ്മിലുള്ള കയ്യാങ്കളിയിൽ 130 ഓളം പേർ മരിച്ചത്. ഇൻഡോനേഷ്യൻ ലീഗിൽ മലങ്ക് എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയതി, ആതിഥേയ ടീമിൻ്റെ തോൽവിയെ തുടർന്ന് കാണികൾ മൽസര ശേഷം ഗ്രൗണ്ട് കയ്യേറുകയും പോലീസ് ഇവരെ നേരിടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. എന്നാൽ കഴിഞ്ഞ ലീഗ് മൽസരത്തിൽ ചെറിയ രീതിയിൽ ആരാധകർക്കിടയിൽ ഉണ്ടായ കശപിശയെ തുടർന്ന് ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ എടുത്ത മുൻ കരുതലുകൾ കണ്ടാൽ…

Read More

ഫൈനൽ വിസിൽ മുഴങ്ങി; നാടകീയ രംഗങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്!

ബെംഗളൂരു : ഇതു വരെ കാണാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ ബെംഗളൂരു എഫ് സി വിജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട്, റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച്  ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്.

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച് ലഭിച്ച ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

90 മിനിറ്റും ഗോൾ രഹിതം;കളി അധിക സമയത്തേക്ക്.

ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ മുഴുവൻ സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ ആണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം.

Read More

അടിപൊട്ടിയ മൽസരം; അണ പൊട്ടിയ ആവേശം;ആദ്യ പകുതി സമനിലയിൽ !

ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ പകുതി സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹാഫിൽ ആണ് കൂടുതൽ നേരം കളി നടന്നതെങ്കിലും, മികച്ച ഗോളവസരങ്ങൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു. അതിനിടക്ക് കളിക്കാർക്കിടയിൽ ചെറിയ കശപിശയും നടന്നു, റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ…

Read More

സെമി ലക്ഷ്യമിട്ട് ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും 

ബെംഗളൂരു : ഇന്ത്യൻ സൂപ്പർ ലീഗിൽ സെമിഫൈനൽ ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ഇറങ്ങും. ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബെംഗളൂരുവിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. സെമിയിലെത്താൻ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത് ഒറ്റ ജയം. ഇതേലക്ഷ്യവുമായി മുന്നിലുള്ളത് ബെംഗളൂരു എഫ്‌സി. ശ്രീകണ്ഠീരവത്തിൽ ഇന്ന് ഇരു ടീമുകളും പോരിനിറങ്ങും. പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സും, നാലാം സ്ഥാനത്തുള്ള ബംഗളൂരുവും തമ്മിൽ ബെംഗളൂരുവിലെ ശ്രീകണ്ഠീരവത്തിൽ   ഏറ്റുമുട്ടും . വിജയികൾ രണ്ടാം പാദ സെമിയിൽ മുംബൈ സിറ്റിയെ നേരിടും.…

Read More