ബെംഗളൂരു : ഇന്ന് നഗരത്തിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ബെംഗളൂരു എഫ് സി – ഗോവ എഫ് സി മൽസരത്തിൽ ആതിഥേയർക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഗോവയെ ബെംഗളൂരു തോൽപ്പിച്ചത്. ആദ്യ ഗോൾ അടിച്ചത് ബെംഗളൂരു ആണെങ്കിലും ഒരു ഗോൾ തിരിച്ചടിച്ച് ആദ്യ പകുതിക്ക് പിരിയുമ്പോൾ മൽസരം സമനിലയിൽ ആയിരുന്നു. രണ്ടാം പകുതിയിൽ ആതിഥേയർ 2 ഗോൾ കൂടി ചേർത്ത് വിജയം ഉറപ്പിച്ചു. ഈ മൽസരത്തിലെ തോൽവിയോടെ എഫ് സി ഗോവ തുടർച്ചയായ മൂന്നാം പ്രാവശ്യവും പ്ലേ ഓഫ്…
Read MoreCategory: SPORTS
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് വമ്പന്‍മാരുടെ പോരാട്ടങ്ങള്‍. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാന്‍ഡ്രിഡ്-ലിവര്‍ പൂളിനെ നേരിടും. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ രാത്രി 1.30 നാണ് മത്സരം. കഴിഞ്ഞ ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയാണ് റയല്‍മാന്‍ഡ്രിഡ് യുഫേഫ കിരീടം ചൂടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏറ്റ പരാജയത്തിന് തിരിച്ചടി നല്‍കുക എന്ന ലക്ഷ്യമാണ് ലിവര്‍പൂളിനുള്ളത്. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ നാപ്പോളി അയണ്‍ഫ്രാക്റ്റ് ഫ്രാന്‍ക്ഫ്രട്ടുമായി ഏറ്റുമുട്ടും. രാത്രി ഒന്നരയ്ക്ക് ഡച്ച് ബാങ്ക് പാര്‍ക്കിലാണ് മത്സരം.
Read Moreസ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം
സ്പാനിഷ് ലാലീഗയില്‍ ബാഴ്‌സയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കാഡിസിനെ ബാഴ്‌സ പരാജയപ്പെടുത്തിയത്. ബാഴ്‌സിലോണയ്ക്കായി സെര്‍ജിയോ റോബെര്‍ട്ടോയും, റൊബെര്‍ട്ട് ലോവന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. 22 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ബാഴ്‌സ.
Read Moreകേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ! കൂടെ ബെംഗളൂരു എഫ്.സിയും.
കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എൽ പ്ലേഓഫിൽ കടന്നു. തുടർച്ചയായി രണ്ടാമത്തെ വർഷമാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ കടക്കുന്നത്. ഇന്നത്തെ മൽസരത്തിൽ ഗോവയെ ചെന്നൈയിൻ 1 – 2 സ്കോറിൽ തോൽപ്പിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിന് വഴി തുറന്നത്. 31 പോയിൻ്റുള്ള ബെംഗളൂരു എഫ്സിയും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേ ഓഫിന് മുൻപ് ബ്ലാസ്റ്റേഴ്‌സിന് ഇനി രണ്ട് കളി കൂടി ബാക്കിയുണ്ട്.
Read Moreവനിതാ പ്രീമിയർ ലീഗ്, ആർസിബി പരിശീലകനായി ബെൻ സോയർ
ബെംഗളൂരു: മാർച്ച് 4 മുതൽ ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുഖ്യ പരിശീലകനായി ബെൻ സോയറിനെ നിയമിച്ചു. ആർ.സി.ബി.യുടെ ക്രിക്കറ്റ് ഡയറക്ടർ മൈക്ക് ഹെസൻ ട്വിറ്ററിലൂടെയാണ് ഈ വാർത്ത പ്രഖ്യാപിച്ചത്. ഓസ്‌ട്രേലിയൻ വനിതാ ടീമിന്റെ അസിസ്റ്റന്റ് കൊച്ചായിരുന്നു ബെൻ സോയർ. സോയറിനൊപ്പം മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസ്സനും വലിയ ഉത്തരവാദിത്തമുണ്ട്. ഹെസ്സൻ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ ആയിരിക്കും. ആർസിബി പുരുഷ ടീമിന്റെ ക്രിക്കറ്റ് ഡയറക്ടർ കൂടിയാണ് അദ്ദേഹം. അസിസ്റ്റന്റ് കൊച്ചായി സ്‌കൗട്ടിംഗ് മേധാവി മലോലൻ രംഗരാജനെ നിയമിച്ചു. മുൻ…
Read Moreയുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി
യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിക്കും ടോട്ടനത്തിനും തോല്‍വി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് പിഎസ്ജി പരാജയപ്പെട്ടത്. 53ാം മിനിറ്റില്‍ കിങ്‌സ്‌ലി കോമനാണ് ബയേണിനായി ഗോള്‍ നേടിയത്. എംബപെയുടെ ഗോള്‍ വാറില്‍ നിഷേധിച്ചത് പിഎസ്ജിക്ക് തിരിച്ചടിയായി. മെസി, നെയ്മര്‍, എംബപെ ത്രയം കളത്തിലുണ്ടായിട്ടും പിഎസ്ജിക്ക് ഗോള്‍ മടക്കാനായില്ല. അതേസമയം പ്രീ ക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം ഹോട്‌സ്പര്‍ എതിരില്ലാത്ത ഒരു ഗോളിന് എസി മിലാനോടും പരാജയപ്പെട്ടു. ഏഴാം മിനിറ്റില്‍ ബ്രാഹിം ഡയസാണ് മിലാന്റെ വിജയഗോള്‍ നേടിയത്.
Read Moreസന്തോഷ് ട്രോഫി ടൂര്‍ണമെന്റ്; മഹാരാഷ്ട്രയ്ക്ക് എതിരെ കേരളം ഇന്നിറങ്ങും
ഒഡീഷ: സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ കേരളം ഇന്നിറങ്ങും മഹാരാഷ്ട്രയാണ് എതിരാളി. കലിംഗ സ്റ്റേഡിയത്തില്‍ ഇന്ന് പകല്‍ മൂന്നിനാണ് നിര്‍ണായകപോരാട്ടം. ടൂര്‍ണമെന്റില്‍ നിലനില്‍ക്കണമെങ്കില്‍ ജയം അനിവാര്യം. തോല്‍വിയോ സമനിലയോ പുറത്തേക്കുള്ള വഴികാട്ടും. ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റ് മാത്രമുള്ള ചാമ്പ്യന്‍മാര്‍ നാലാംസ്ഥാനത്താണ്. ഗോവയോട് ജയിച്ചപ്പോള്‍ അവസാന കളിയില്‍ കര്‍ണാടകയോട് തോറ്റു.നാല് പോയിന്റുള്ള ഒഡിഷ, പഞ്ചാബ്, കര്‍ണാടക ടീമുകളാണ് കേരളത്തിന് മുന്നിലുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരാണ് ഗ്രൂപ്പില്‍നിന്ന് സെമിയിലേക്ക് യോഗ്യത നേടുക. ശേഷിക്കുന്ന മൂന്നിലും ജയിച്ചാല്‍ കേരളം അവസാന നാലുറപ്പിക്കും. മറിച്ചായാല്‍ തിരിച്ചടിയാകും. മഹാരാഷ്ട്രയ്ക്കുപുറമെ ഒഡിഷയുമായും പഞ്ചാബുമായുമാണ്…
Read Moreസന്തോഷ് ട്രോഫി, കേരളത്തിനു കർണാടകയോട് തോൽവി
ബെംഗളൂരു: സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ചാമ്പ്യൻമാരായ കേരളത്തെ തോൽപ്പിച്ച് കർണാടക . മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം കർണാടകയോട് തോൽവി ഏറ്റുവാങ്ങിയത്. 20-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് ലഭിച്ച ക്രോസ് കർണാടകയുടെ അഭിഷേക് ശങ്കർ വലയിലാക്കുകയായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും പ്രതിരോധം കടന്ന് ഗോൾ കണ്ടെത്താൻ കർണാടക കേരളത്തെ അനുവദിച്ചില്ല. നിരവധി തവണ മികച്ച അവസരങ്ങൾ കേരളത്തിനു മുന്നിൽ തുറന്നുവന്നു. എന്നാൽ, ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. തോൽവിയോടെ ഗ്രൂപ്പ് ‘എ’യിൽ കർണാടക ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. കേരളം…
Read Moreകേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ബെംഗളൂരു എഫ് സി ആരാധകരും ഏറ്റുമുട്ടി
ബെംഗളൂരു: കണ്ഠിരവയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ക്ലബും ബെംഗളൂരു എഫ് സിയും തമ്മിൽ നടന്ന മത്സരത്തിനിടയിൽ ഇരു ക്ലബിന്റെ ആരാധകർ തമ്മിൽ സംഘർഷം നടന്നു. അംഗത്വത്തിൽ നോർത്ത് ലോവർ സ്റ്റാൻഡിലും നോർത്ത് അപ്പർ സ്റ്റാൻഡിലും ആണ് സംഘർഷം ഉണ്ടായത്. ബെംഗളൂരു എഫ് സി ആരാധകരെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ തല്ലുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ട്വിറ്ററിൽ ബെംഗളൂരു എഫ് സി ആരാധകർ ഇത് ബെംഗളൂരു സിറ്റി പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതിൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന് അവർ അറിയിച്ചു.…
Read Moreബെംഗളൂരുവിന് ജയം
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയോട് തോറ്റു. 1-0നായിരുന്നു ബെംഗളൂരുവിന്റെ ജയം. 32-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് ഗോള്‍ നേടിയത്. കളം നിറഞ്ഞ് കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാത്തത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയായി. തോറ്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി. ബെംഗളൂരു അഞ്ചാമതാണ്.
Read More