ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ നേരിടും. സീസണ്‍ തോല്‍വിയോടെ തുടങ്ങിയ ഇരു ടീമുകളും അവസാന മത്സരത്തില്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. ലിറ്റണ്‍ ദാസും ജെയ്‌സണ്‍ റോയും കൊല്‍ക്കത്തന്‍ ടീമിനൊപ്പം ചേരുമ്പോള്‍ ബാറ്റിംഗ് കൂടുതല്‍ കരുത്താര്‍ജിക്കും. ഓപ്പണിങ് കോമ്പിനേഷനിലെ വെല്ലുവിളി ഇതോടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. ഷാര്‍ദുല്‍ ഠാക്കൂറിന്റെ ഓള്‍ റൗണ്ട് പ്രകടനത്തിനൊപ്പം ഗുജറാത്തിനെതിരായ റിങ്കു സിംഗിന്റെ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ഫിനിഷിംഗ് മികവ് തുടര്‍ന്നാല്‍ ടീമിന് കാര്യങ്ങള്‍ എളുപ്പം. അതേസമയം അവസാന മത്സരത്തില്‍ പുറത്തെടുത്ത മികവ് നിലനിര്‍ത്താനായിരിക്കും ഹൈദരാബാദ് ലക്ഷ്യമിടുക.…
Read MoreCategory: SPORTS
ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്
ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത്് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ സ്‌കോര്‍ അനായാസം മറികടക്കാമെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് ഗുജറാത്ത് പവര്‍പ്ലെയില്‍ ബാറ്റ് വീശിയത്.എന്നാല്‍ അഞ്ചാം ഓവറില്‍ ടീം 48ല്‍ നില്‍ക്കെ 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തി സായി സുദര്‍ശനൊപ്പം ചേര്‍ന്ന് ഓപ്പണര്‍ ശൂഭ്മാന്‍ ഗില്‍ റണ്‍ അതിവേഗം ഉയര്‍ത്തി. എന്നാല്‍ 19…
Read Moreഐപിഎല്ലില്‍ ഇന്ന്: ഗുജറാത്ത് ജയന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് ഗുജറാത്ത് ജയന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് മൊഹാലിയിലാണ് മത്സരം. വിജയവഴിയില്‍ തിരിച്ചെത്തണം ഇരുടീമുകള്‍ക്കും. കൊല്‍ക്കത്തക്കെതിരെ അവസാന ഓവറില്‍ കൈവിട്ട ജയത്തിന്റെ ക്ഷീണം മാറ്റാനുണ്ട് ഗുജറാത്തിന്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ടീമിന് ആത്മവിശ്വാസമേറും. ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍ എന്നിവര്‍ ബാറ്റിംഗില്‍ മികവാവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഹര്‍ദികിന്റെയും റാഷിദ് ഖാന്റെയും ഓള്‍ റൗണ്ട് മികവു കൂടിയാവുമ്പോള്‍ കാര്യങ്ങള്‍ എളുപ്പം. എന്നാല്‍ ബൗളിങില്‍ ഷമിയിലാണ് ടീമിന്റെ പ്രതീക്ഷ. അവസാന മത്സരത്തില്‍ ബൗളിങിലെ പിഴവുകളാണ് 200നു മുകളില്‍ സ്‌കോര്‍…
Read Moreകോലിയുടെ മകൾക്കും അനുഷ്കയ്ക്കുമെതിരെ ഭീഷണി, കേസ് കോടതി റദ്ദാക്കി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയുടെ മകളെ പീഡിപ്പിക്കുമെന്ന് സമൂഹമാധ്യമത്തില്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. ഐഐടി ബിരുദധാരിയായ ഹൈദരാബാദ് സ്വദേശിക്കെതിരായ കേസ് ബോംബെ ഹൈക്കോടതിയാണു റദ്ദാക്കിയത്. പ്രതിയായ രാംനഗേഷ് അകുബതിനിയെ കുറ്റവിമുക്തനാക്കാന്‍, പരാതി നല്‍കിയ കോലിയുടെ മാനേജര്‍ അക്വിലിയ ഡിസൂസ അനുവദിച്ചതോടെയാണ് കോടതി നടപടി. ജസ്റ്റിസ് എ.എസ്. ഗഡ്കരി, പി.ഡി. നായിക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് റദ്ദാക്കിയത്. 2021 ഒക്ടോബറില്‍ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു പിന്നാലെ രാംനഗേഷ് കോലിയുടെ മകള്‍ക്കും ഭാര്യ അനുഷ്‌ക…
Read Moreഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സിനെ നേരിടും
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാത്രി 7.30 ന് ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെയുള്ള ജയം ആവര്‍ത്തിക്കാന്‍ ഉറച്ചാണ് സഞ്ജുവിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ നാളെ ഇറങ്ങുന്നത്. അതേസമയം മുന്‍ ചാമ്പ്യന്‍മാരായ മുബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ നാളെ പോരാട്ടത്തിനിറങ്ങുക. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്.
Read Moreഅച്ചടക്ക നടപടി; അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്‌സ്
അച്ചടക്ക നടപടിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് അപ്പീൽ നൽകി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഒൻപതാം സീസണിൽ ബെംഗളൂരു എഫ് സിക്കെതിരായ പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. അപ്പീല്‍ നൽകിയത്. ടീമിന് നാല് കോടി രൂപ പിഴയാണ് ഫെഡറേഷന്‍ വിധിച്ചത്. പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് പത്ത് മത്സരങ്ങളില്‍ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയുമുണ്ട്. വിഷയത്തില്‍ പൊതുക്ഷമാപണം നടത്താന്‍ ക്ലബ്ബിനോടും പരിശീലകനോടും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ രണ്ടാം…
Read Moreറോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധികയുടെ കരച്ചിൽ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയ ആരാധിക പൊട്ടിക്കരയുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയില്‍ വൈറലായി. ഇതിനു പിന്നാലെ ടീമിന്റെ പ്രകടനത്തെക്കുറിച്ചും വലിയ രീതിയിൽ ചര്‍ച്ചകളാണ് നടക്കുന്നത്. മുന്‍ക്യാപ്ടന്‍ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മ നിരാശയായ നില്‍ക്കുന്ന ദൃശ്യവും സമൂഹ മാധ്യമത്തിലൂടെ ശ്രദ്ധേയമായി.
Read Moreബംഗളൂരുവിനെതിരെ അവസാന പന്തിൽ വിജയം നേടി ലക്നൗ സൂപ്പർ ജയൻ്റ്സ്
ബെംഗളൂരു: ആവേശകരമായ മത്സരത്തിൽ ബംഗളൂരു ഉയർത്തിയ 213 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് ശേഷിക്കെ ലക്നൗ മറികടക്കുകയായിരുന്നു. വിജയതോടെ സൂപ്പർ ജയൻ്റ്‌സ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി ഐ പി എല്ലിലെ ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒന്നായിരുന്നു ചിന്നസ്വാമി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്നത്. വളരെ ചെറിയ ഗ്രൗണ്ടായതിനാൽ തന്നെ ബറ്റർമാർ മത്സരത്തിൽ തകർത്താടി. ക്യാപ്റ്റൻ ഫാഫ് ഡു പ്ലേസ്സിസിൻ്റെയും,കോഹ്‌ലിയുടെയും, മാക്സ് വെല്ലിൻ്റെയും ബാറ്റിംഗ് കരുത്തിൽ ബാംഗ്ലൂർ ലക്നൗവിന് മുന്നിൽ 213 റൺസിൻ്റെ വലിയ ടോട്ടൽ തന്നെ പടുത്തുയർത്തി. എന്നൽ മറുപടി…
Read Moreഗുജറാത്തിനെതിരെ കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ ജയം
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ജയം. പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് കെകെആര്‍ ആവേശകരമായ ജയം സ്വന്തമാക്കിയത്. ഗുജറാത്ത് ഉയര്‍ത്തിയ 205. റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 21 പന്തില്‍ 48 റണ്‍സ് നേടിയ റിങ്കു സിംഗാണ് ടീമിനെ ജയത്തിലെത്തിച്ചത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണമെന്നിരിക്കെ യഷ് ദയാലിന്റെ അഞ്ച് പന്തും സിക്‌സര്‍ പറത്തിയാണ് റിങ്കു സിംഗ് ഐപിഎല്‍ ചരിത്രത്തിലെ തന്നെ ആവേശകരമായ ജയത്തിലേക്ക് ടീമിനെ നയിച്ചത്. 83 റണ്‍സ് നേടിയ വെങ്കടേഷ് അയ്യരുടെ ഇന്നിംഗ്‌സും…
Read Moreഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍.
ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30 നാണ് മത്സരം. വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിംഗ്‌സിനെ നേരിടും. സീസണിലെ രണ്ട് മത്സരങ്ങളും ജയത്തോടെ തുടങ്ങിയ ഗുജറാത്ത് തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. അതേസമയം ആദ്യ മത്സരം പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും അവസാന മത്സരത്തില്‍ ബാഗ്ലൂരിനെതിരെ നേടിയ വമ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. മികച്ച ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ തന്നെയാണ് ഗുജറാത്തിന്റെ…
Read More