ഡൽഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കും. ബിജെപി ദേശീയനേതൃത്വവുമായി പത്മജ ചര്‍ച്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നുവെങ്കിലും സമൂഹമാധ്യമത്തിലൂടെ പത്മജ വേണുഗോപാല്‍ ഇത് നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പത്മജ വേണുഗോപാല്‍ പിന്‍വലിച്ചു. അതിന് പിന്നാലെ പത്മജ വേണുഗോപാല്‍ തന്റെ ഫേസ്ബുക്ക് ബയോയും മാറ്റിയിരുന്നു. ഇന്ത്യന്‍ പൊളിറ്റിഷന്‍ ഫ്രം കേരള എന്നാണ് പത്മജ ഫേസ്ബുക്ക് ബയോ മാറ്റിയത്.
Read MoreCategory: POLITICS
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് റദ്ധാക്കി; ആഘോഷിച്ച് കോൺഗ്രസ് പ്രവർത്തകർ
ബെംഗളൂരു : തനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം റദ്ദാക്കിയതിന് സുപ്രീംകോടതിയോട് നന്ദി പറഞ്ഞ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ജീവിതത്തിലെ ഒരുപാട് ദുരിതങ്ങൾക്കുശേഷം സന്തോഷിക്കാനുള്ള ദിവസമാണിന്ന്. സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര ഏജൻസികൾ അപ്പീൽ നൽകാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഇതിനെ നേരിടാൻ പൂർണ സജ്ജമാണെന്നും ശിവകുമാർ പറഞ്ഞു. സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് മുന്നിൽ പ്രണാമം ചെയ്യുന്നു. ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എന്നിട്ടും പല പ്രശ്നങ്ങൾ നേരിട്ടെന്നും ശിവകുമാർ പറഞ്ഞു. സി.ബി.ഐ. തന്നെ എങ്ങനെയാണ്…
Read Moreലോക്സഭാ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഇന്ന് ബി.ജെ.പി. സ്ഥാനാർഥികളെ തീരുമാനിക്കും; യെദ്യൂരപ്പ
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിലെ സ്ഥാനാർഥികളെ തീരുമാനിക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ബുധനാഴ്ച ചേരുമെന്ന് മുതിർന്നനേതാവ് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. യോഗത്തിൽ യെദ്യൂരപ്പയും പങ്കെടുക്കുന്നുണ്ട്. സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമോയെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാനത്തെ 28 സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ബുധനാഴ്ച തീരുമാനിക്കുമെന്നാണ് കരുതുന്നത്. 2019-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റും ബി.ജെ.പി. നേടിയിരുന്നു. കോൺഗ്രസും ജെ.ഡി.എസും ഓരോ സീറ്റുവീതമായിരുന്നു നേടിയത്. ബി.ജെ.പി. പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലതയും ജയിച്ചിരുന്നു. ഇത്തവണ രാഷ്ട്രീയസാഹചര്യം മാറിയപ്പോൾ ബി.ജെ.പി.യും ജെ.ഡി.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്.
Read Moreലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; കണ്ണൂരിൽ പകരക്കാരനെ നിർദേശിച്ചു
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോണ്‍ഗ്രസ് സ്ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന് അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന് നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന് സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്,…
Read Moreസംസ്ഥാനത്ത് നിന്നും നിർമലാ സീതാരാമനും ജയശങ്കറും മത്സരിച്ചേക്കുമെന്ന് സൂചന
ബെംഗളൂരു : കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും കർണാടകത്തിൽനിന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരിൽ രണ്ടുപേർക്ക് കർണാടകത്തിലെ സുരക്ഷിത മണ്ഡലങ്ങൾ നൽകുമെന്നാണ് വിവരം. നിർമല കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗമാണ്. സംസ്ഥാനവുമായി നിരന്തരം ബന്ധപ്പെടുന്ന മന്ത്രിയുമാണ്. ജയശങ്കർ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാംഗമാണെങ്കിലും ബെംഗളൂരുവിൽ വിവിധ പരിപാടികൾക്കായി സ്ഥിരമായി എത്താറുണ്ട്. നിർമലയും ജയശങ്കറും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഇതിൽ കർണാടകവും പരിഗണിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മണ്ഡലം സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയെങ്കിലും ഇരുവരും സംസ്ഥാനത്ത് മത്സരിച്ചേക്കുമെന്ന…
Read Moreരാഹുൽ ഗാന്ധിയ്ക്ക് എതിരായി വയനാട്ടിലെ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ?
ശോഭാ സുരേന്ദ്രൻ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായേക്കും. രാഹുൽ ഗാന്ധി മത്സരിച്ചാൽ സംസ്ഥാനത്തെ പ്രമുഖ സ്ഥാനാർത്ഥിയെ വയനാട് രംഗത്തിറക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ബിജെപി സംസ്ഥാന ഘടകം ദേശീയ നേതൃത്വത്തിന് ഉടൻ പ്രാഥമിക സ്ഥാനാർത്ഥി കൈമാറും. ശോഭാ സുരേന്ദ്രൻ വയനാട് മത്സരിച്ചാൽ കോഴിക്കോട് എം ടി രമേശിനാണ് സാധ്യത. മലപ്പുറത്ത് എ പി അബ്ദുള്ളക്കുട്ടിയ്ക്കും സാധ്യതയേറുകയാണ്. (വയനാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകും) ശോഭാ സുരേന്ദ്രൻ്റെ പേര് ആദ്യം കോഴിക്കോടാണ് പരിഗണിച്ചിരുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വ സാധ്യതകൾ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ബിജെപി മാറിച്ചിന്തിച്ചിരിക്കുന്നത്.…
Read Moreചരിത്ര വിജയവുമായി പിതാവിൻ്റെ തട്ടകത്തിൽ ചാണ്ടി ഉമ്മൻ; ഹാട്രിക് തോൽവിയുമായി ജെയ്ക്ക്; ചിത്രത്തിലില്ലാതെ എൻ.ഡി.എ.
തിരുവനന്തപുരം: 53 വർഷം പിതാവ് നില നിർത്തിയ മണ്ഡലത്തിൽ ചരിത്ര വിജയമായി യു.ഡി.എഫ്.സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 40000 വോട്ടുകളുടെ ലീഡ് മറികടന്നു, തൊട്ടുപിന്നിൽ ഉണ്ടായിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെയ്ക് തോമസിന് തുടർച്ചയായി മൂന്നാം മൽസരത്തിലും പരാജയം രുചിക്കേണ്ടി വന്നു. ജെയ്ക് മുൻപ് 2 തവണ ഉമ്മൻ ചാണ്ടിയോട് ഇതേ മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയോട് പരാജയപ്പെട്ടിരുന്നു. 74256 വോട്ടുകൾ ആണ് ചാണ്ടി ഉമ്മന്‍ ലഭിച്ചത് ,ജെയ്കിന് 33856 വോട്ടുകൾ ലഭിച്ചു. 6213 വോട്ടുകൾ മാത്രം നേടി എൻ.ഡി.എ സ്ഥാനാർത്ഥി ലിജിൻ ലാൽ മൂന്നാമത് എത്തി.
Read Moreപുതുപ്പള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്ത് നടക്കും. പുതുപ്പള്ളിയിൽ ജെയ്ക് പൊരിനിറങ്ങുന്നത് ഇത് മൂന്നാം തവണയാണ്. 2016ലും 2021ലും മത്സരം ആയിരുന്നു. 2016ൽ 27092 വേട്ടനാണ് തോട്ടത്. 2021ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ മണർക്കാട് സ്വദേശിയാണ്. സിപിഎം ജില്ല കമ്മറ്റി അംഗം, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേന്ദ്ര കമ്മറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
Read Moreസുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?
ന്യൂഡൽഹി: അടുത്തു തന്നെ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ വികസനത്തിൽ കേരളത്തിൽ നിന്നുള്ള മുൻ എം.പി.യും ബി.ജെ.പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപിക്ക് മന്ത്രി സ്ഥാനം ലഭിക്കാൻ സാദ്ധ്യത. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സുരേഷ് ഗോപി പാർട്ടിക്ക് വേണ്ടി തൃശൂരിൽ നിന്ന് മൽസരിച്ച് പരാജയപ്പെട്ടിരുന്നു. കേന്ദ്ര മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയിരുന്നു.
Read Moreകേരള മുൻ മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു.
മലപ്പുറം : കേരള മുൻ മന്ത്രിയും കോൺഗ്രസിൻ്റെ മുതിർന്ന നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്ന് രാവിലെ 7.40 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്.
Read More