ബെംഗളൂരു : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് ശിവമൊഗ്ഗ നഗരത്തിലെത്തി 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കും. ഇന്നലെ പ്രജ്വല് രേവണ്ണ കേസ് സോഷ്യൽ മീഡിയയിൽ ഉന്നയിച്ച രാഹുൽ ഗാന്ധി ഇന്ന് നടക്കുന്ന പൊതു പ്രസംഗത്തിൽ അത് പരാമർശിക്കുമോ എന്ന ആകാംക്ഷയിലാണ് അണികൾ. ഷിമോഗ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗീത ശിവരാജ്കുമാറിന് വേണ്ടി രാഹുൽ ഗാന്ധി പ്രചാരണത്തിനിറങ്ങും, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സംസ്ഥാന ഇൻചാർജ് രൺദീപ് സിങ് സുർജേവാല, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡികെ ശിവകുമാർ എന്നിവർ പങ്കെടുക്കും.
Read MoreCategory: POLITICS
കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം; ബിജെപി-ജെഡിയു സഖ്യം പൊളിയുമോ?
ബെംഗളൂരു: ജെഡിഎസ്സിലെ ഉന്നത നേതാവായ എച്ച്ഡി രേവണ്ണയ്ക്കും, അദ്ദേഹത്തിന്റെ മകൻ പ്രജ്വൽ രേവണ്ണയ്ക്കുമെതിരെ നടന്ന വൻ നീക്കം കർണാടക രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഏതാണ്ട് 3000 ലൈംഗികാതിക്രമ വീഡിയോകൾ തന്റെ പക്കലുണ്ടെന്നാണ് ബിജെപി നേതാവ് ജി ദേവരാജ ഗൗഡ പറയുന്നത്. പല വീഡിയോകളും ഇതിനകം ലീക്കാവുകയും സോഷ്യൽ മീഡിയയിൽ പരക്കുകയും ചെയ്തിട്ടുണ്ട്. ഇവരിൽ പല സ്ത്രീകളും പാർട്ടി നേതാക്കളും ഉദ്യോഗസ്ഥരുമാണ് എന്നത് ജെഡിഎസ്സിലും ബിജെപിയിലും മറ്റൊരു പ്രതിസന്ധി കൂടി സൃഷ്ടിച്ചിട്ടുണ്ട്. ആദ്യത്തെ തവണ വീഡിയോ പകർത്തുകയും പിന്നീട് ആ വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്‌മെയിലിങ് നടത്തുകയും…
Read Moreസീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ബി.ജെ.പി. എം.പി. സംഗണ്ണ കാരാടി രാജിവെച്ചു
ബെംഗളൂരു : സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കൊപ്പാൾ എം.പി. സംഗണ്ണ കാരാടി എം.പി. സ്ഥാനം രാജിവെച്ചു. ഇതിനോടൊപ്പം ബി.ജെ.പി. പ്രാഥമികാംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. കൊപ്പാളിൽ വീണ്ടും മത്സരിക്കാനവസരം ലഭിക്കാതിരുന്നതിനെത്തുടർന്ന് നേതൃത്വവുമായി നാളുകളായി അകൽച്ചയിലായിരുന്നു സംഗണ്ണ കാരാടി. കൊപ്പാളിൽ ഒട്ടേറെ വികസന പദ്ധതികൾ കൊണ്ടുവന്നിട്ടും പാർട്ടി അവഗണിച്ചെന്നും തന്റെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണിതെന്നും സംഗണ്ണ കാരാടി പറഞ്ഞു. ബുധനാഴ്ച അദ്ദേഹം കോൺഗ്രസിൽ ചേർന്നേക്കുമെന്നും സൂചനയുണ്ട്.
Read Moreടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ; മോദിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്; സംഭവം ഇങ്ങനെ
ബെംഗളൂരു : മൈസൂരുവിൽ എൻ.ഡി.എ. നടത്തിയ തിരഞ്ഞെടുപ്പുറാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിയ ആരോപണങ്ങൾക്കെതിരേ തിരഞ്ഞെടപ്പു കമ്മിഷന് പരാതി നൽകി കോൺഗ്രസ്. അയോധ്യ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസിനും ഇന്ത്യ മുന്നണിക്കും ഹിന്ദു മതത്തിന്റെ ശക്തിയെ തകർക്കുകയാണ് ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞത് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിന് വെറുപ്പിന്റെ ശക്തികളെ തനിക്ക് ജനങ്ങളുടെ അനുഗ്രഹമുള്ളിടത്തോളംകാലം അനുവദിക്കില്ലെന്നും കോൺഗ്രസിനെ ഉദ്ദേശിച്ച് മോദി പ്രസംഗിച്ചു. രാമക്ഷേത്ര പ്രതിഷ്ഠയിലൂടെ 50 വർഷത്തെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെട്ടത്. കോൺഗ്രസിനെ ടുകടെ ടുകടെ ഗാങ്ങിന്റെ സുൽത്താൻ എന്ന് വിളിച്ച് രാജ്യത്തെ വിഭജിക്കാനും തകർക്കാനും ക്ഷയിപ്പിക്കാനും ശ്രമിക്കുകയാണെന്ന്…
Read Moreലോകസഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടർ അഭിപ്രായസർവേ പുറത്ത് കോൺഗ്രസ് ബിജെപി എത്ര സീറ്റ് നേടും എന്നറിയാൻ വായിക്കാം
ബെംഗളൂരു : കർണാടകത്തിൽ എൻ.ഡി.എ. 23 സീറ്റ് നേടുമെന്ന് എ.ബി.പി.-സി വോട്ടർ അഭിപ്രായസർവേ. കോൺഗ്രസിന് അഞ്ചു സീറ്റേ നേടാനാവൂ എന്നാണ് സർവേ പറയുന്നത്. ആകെ 28 സീറ്റാണുള്ളത്. എൻ.ഡി.എ.യിൽ ബി.ജെ.പി. 21 സീറ്റും ജെ.ഡി.എസ്. രണ്ടു സീറ്റും നേടുമെന്നാണ് പ്രവചനം. ബി.ജെ.പി. 25 സീറ്റിലും ജെ.ഡി.എസ്. മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 28 സീറ്റിലും മത്സരിക്കുന്നു. ഏപ്രിൽ 26-നും മേയ് ഏഴിനുമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 25 സീറ്റിൽ ബി.ജെ.പി. ഒറ്റയ്ക്ക് വിജയിച്ചിരുന്നു. ബി.ജെ.പി. പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർഥിയും വിജയം കണ്ടു. കോൺഗ്രസിന് ഒരു…
Read Moreഅന്യോന്യം ആക്രമണം തൊടുത്തുവിട്ട് ജെ.ഡി.എസും കോൺഗ്രസും; തമ്മിൽ പരസപരം തർക്കം രൂക്ഷം
ബെംഗളൂരു : സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ കൊമ്പുകോർത്ത് ജെ.ഡി.എസും കോൺഗ്രസും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈകോർത്തുനിന്ന ഇരുപാർട്ടികളും ഇത്തവണ ശത്രുപക്ഷത്തുനിന്ന് പോരാട്ടം നടത്തുന്നതിന്റെ വീറിൽ അന്യോന്യം ആക്രമണം തൊടുത്തുവിടുന്ന കാഴ്ചയാണിപ്പോൾ. ഒന്നിച്ചുനിന്നപ്പോഴത്തെ അനുഭവങ്ങൾ ഇപ്പോൾ കുറ്റപ്പെടുത്തലിന്റെ രൂപത്തിൽ കടന്നുവരുകയും ചെയ്യുന്നു. ഞായറാഴ്ച മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പ്രചാരണയോഗത്തിൽ ജെ.ഡി.എസ്. അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ കോൺഗ്രസിനുനേരെ നടത്തിയ ആക്രമണത്തിന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ തിങ്കളാഴ്ച രംഗത്തെത്തി. ആറുകോടി ജനങ്ങളുടെ മുഖ്യമന്ത്രി 140 കോടി ജനങ്ങളുടെ പ്രധാനമന്ത്രിയെപ്പറ്റി…
Read Moreവി. സോമണ്ണയ്ക്ക് എതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു : കഴിഞ്ഞവർഷം നടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ മുൻമന്ത്രിയും ബി.ജെ.പി. നേതാവുമായ വി. സോമണ്ണ 60 കോടി രൂപ ചെലവിട്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. അദ്ദേഹം മത്സരിച്ച വരുണയിലും ചാമരാജ് നഗറിലുമാണ് വൻതുക ചെലവിട്ടത്. എന്നാൽ രണ്ടിടത്തും പരാജയപ്പെട്ടു. ഇത്തവണ തുമകൂരുവിൽ മത്സരിക്കുന്ന സോമണ്ണ വൻതോതിൽ പണമൊഴുക്കുമെന്നും കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെകാലത്ത് സമ്പാദിച്ചതാണ് ഈ പണമെന്നും സിദ്ധരാമയ്യ പറഞ്ഞു. തുമകൂരുവിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം പണമുള്ളതുകൊണ്ടാണ് വി. സോമണ്ണയ്ക്ക് തുമകൂരു സീറ്റ് നൽകിയിരിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ…
Read Moreസംസ്ഥാനത്തെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; പത്രികാസമർപ്പണം തുടങ്ങി
ബെംഗളൂരു : മേയ് ഏഴിന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ നാമനിർദേശപത്രികകൾ സമർപ്പിച്ചുതുടങ്ങി. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണിത്. 19 വരെയാണ് പത്രിക സമർപ്പിക്കാൻ സമയം. 20-ന് സൂക്ഷ്മപരിശോധന. 22 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. മധ്യകർണാടകത്തിലും വടക്കൻ കർണാടകത്തിലും ഉൾപ്പെടുന്ന 14 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. ബല്ലാരിയിൽ എൻ.ഡി.എ. സ്ഥാനാർഥി ബി. ശ്രീരാമുലു പത്രിക നൽകി. ഒട്ടേറെ പ്രവർത്തകർ പങ്കെടുത്ത റാലിയുമായാണ് പത്രിക നൽകാൻ അദ്ദേഹമെത്തിയത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംബന്ധിച്ചു. കലബുറഗി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി രാധാകൃഷ്ണ…
Read Moreവൊക്കലിഗ വോട്ടുകളുടെ അടിയൊഴുക്കുതടയാൻ പുതിയ നീക്കം; മഠാധിപതിയെ വണങ്ങി എൻ.ഡി.എ. സ്ഥാനാർഥികൾ
ബെംഗളൂരു : കർണാടകത്തിൽ വൊക്കലിഗ ഹൃദയഭൂമികളിൽ സമുദായ വോട്ടുകളുടെ അടിയൊഴുക്കു തടയാൻ ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിന്റെ തീവ്രശ്രമം. സംസ്ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന ഓൾഡ് മൈസൂരു മേഖലയിലും ബെംഗളൂരു മേഖലയിലുമുളള 14 മണ്ഡലങ്ങളിൽ പലതിലും വൊക്കലിഗ സമുദായത്തിന് നിർണായക സ്വാധീനമുള്ളതാണ്. ഇതിൽ ഏഴു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഒരുമിച്ച് ബുധനാഴ്ച നേതാക്കൾക്കൊപ്പം സമുദായത്തിലെ പ്രധാന മഠമായ ബെംഗളൂരു വിജയനഗരയിലെ ആദിചുഞ്ചനഗിരി മഠത്തിലെത്തി മഠാധിപതി നിർമലാനന്ദനാഥ സ്വാമിയുടെ ആശീർവാദം തേടി. ഇരു പാർട്ടികളിലും വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള നേതാക്കളാണ് സ്ഥാനാർഥികളെ മഠത്തിൽ കൂട്ടിക്കൊണ്ടുപോയത്. സമുദായത്തിന്റെ വോട്ടുറപ്പിക്കുകയായിയിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. പ്രതിപക്ഷനേതാവ്…
Read Moreആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചർച്ചകൾ; ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് വൈ.എസ്. ശർമിള
ബെംഗളൂരു : ആന്ധ്രാപ്രദേശ് കോൺഗ്രസ് അധ്യക്ഷ വൈ.എസ്. ശർമിള ബെംഗളൂരുവിൽ കെ.പി.സി.സി. അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ.ശിവകുമാറിനെ സന്ദർശിച്ചു. ബുധനാഴ്ച ശിവകുമാറിന്റെ ബെംഗളൂരുവിലെ വീട്ടിലായിരുന്നു സന്ദർശനം. ആന്ധ്രയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്താൻ ശിവകുമാറിനെയും കർണാടകത്തിലെ മുതിർന്ന നേതാക്കളെയും ശർമിള ക്ഷണിച്ചു. മേയ് മൂന്നിനാണ് ആന്ധ്രയിൽ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്.
Read More