ലോകസഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടർ അഭിപ്രായസർവേ പുറത്ത് കോൺഗ്രസ്‌ ബിജെപി എത്ര സീറ്റ്‌ നേടും എന്നറിയാൻ വായിക്കാം

ബെംഗളൂരു : കർണാടകത്തിൽ എൻ.ഡി.എ. 23 സീറ്റ് നേടുമെന്ന് എ.ബി.പി.-സി വോട്ടർ അഭിപ്രായസർവേ.

കോൺഗ്രസിന് അഞ്ചു സീറ്റേ നേടാനാവൂ എന്നാണ് സർവേ പറയുന്നത്. ആകെ 28 സീറ്റാണുള്ളത്. എൻ.ഡി.എ.യിൽ ബി.ജെ.പി. 21 സീറ്റും ജെ.ഡി.എസ്. രണ്ടു സീറ്റും നേടുമെന്നാണ് പ്രവചനം.

ബി.ജെ.പി. 25 സീറ്റിലും ജെ.ഡി.എസ്. മൂന്നു സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 28 സീറ്റിലും മത്സരിക്കുന്നു.

  ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ഏപ്രിൽ 26-നും മേയ് ഏഴിനുമാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

കഴിഞ്ഞതവണ 25 സീറ്റിൽ ബി.ജെ.പി. ഒറ്റയ്ക്ക് വിജയിച്ചിരുന്നു. ബി.ജെ.പി. പിന്തുണ നൽകിയ സ്വതന്ത്രസ്ഥാനാർഥിയും വിജയം കണ്ടു.

കോൺഗ്രസിന് ഒരു സീറ്റാണ് ലഭിച്ചത്. കോൺഗ്രസുമായി സഖ്യത്തിലായിരുന്ന ജെ.ഡി.എസിനും ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

ഇത്തവണ ജെ.ഡി.എസ്. ബി.ജെ.പി.ക്കൊപ്പമാണ്. മൂന്ന് സീറ്റുകളിലാണ് അവർ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts