നിങ്ങൾ ആധാർ-പാൻ കാര്‍ഡുകള്‍ ലിങ്ക് ചെയ്തോ എന്ന് പരിശോധിക്കാം; ആധാർ-പാൻ ലിങ്കിങ്ങിന് സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 2023 മാർച്ച് 31 – നകം ആധാറുമായി ലിങ്ക് ചെയ്യാത്ത വ്യക്തികളുടെ പാൻ ഏപ്രിൽ മുതൽ നിഷ്‌ക്രിയമായി പ്രഖ്യാപിക്കും. മാത്രമല്ല, നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനായി 1000 രൂപ ഫീസ് നൽകേണ്ടിവരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആധാര്‍-പാന്‍കാര്‍ഡ് ലിങ്കിങ്…

Read More

കർണാടകയിലെ വിജയം ബിജെപി ക്കുള്ള മറുപടിയായിരിക്കും ;പ്രിയങ്ക ഗാന്ധി 

ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ വിജയം ബി.ജെ.പിക്കുള്ള ഏറ്റവും മികച്ച മറുപടിയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. അടുത്ത രണ്ട് മാസത്തേക്ക് ആസൂത്രണം ചെയ്യുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കുന്ന എം.പിമാരും നേതാക്കളും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.രാഹുലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ കോണ്‍ഗ്രസ് എം.പിമാരും ലോക്‌സഭയില്‍ നിന്ന് രാജിവയ്ക്കണമെന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നതായി വൃത്തങ്ങള്‍ അറിയിച്ചു. ചില എംപിമാര്‍ അതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അത് പ്രതികൂലമാകുമെന്ന് തോന്നിയതിനാല്‍ നേതൃത്വം ആ നിര്‍ദേശവുമായി…

Read More

രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം ഇന്ന് ഉച്ചക്ക് 

ന്യൂഡൽഹി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ…

Read More

കോൺഗ്രസ്‌ ഉന്നതതലയോഗം, സോണിയ ഗാന്ധി രാഹുലിന്റെ വസതിയിൽ

ദില്ലി: എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്‍റെ വസതിയിൽ എത്തി . ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്. വൈകിട്ട് അഞ്ചുമണിക്ക് കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേർന്നു . സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികള്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും. രാഹുലിന്റെ വസതിക്ക് മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമര്‍ശിച്ച്‌ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഏകാധിപത്യനീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.…

Read More

എം. പി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി

ന്യൂഡൽഹി :വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയ കേസിൽ രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചു. തുടർന്നാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.

Read More

മാര്‍ച്ച്‌ 28ന് ആകാശത്ത് അത്ഭുതക്കാഴ്ച: അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച്‌ കാണാം!!

ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാദിക്കും. മാര്‍ച്ച്‌ 28ന് ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച്‌ കാണാനാകുമെന്നാണ് വാനനിരീക്ഷകര്‍ അറിയിച്ചത്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം ശുക്രനായിരിക്കും. എന്നാൽ യുറാനസിനെ കാണുക പ്രയാസമാകുമെന്നും റിപ്പോർട് ചെയ്യുന്നു. അതെസമയം ശുക്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാന്‍ സാധിക്കുമെങ്കിലും ശുക്രന്‍റെയത്ര തെളിച്ചം ഉണ്ടാകില്ല. നേരത്തെ മാര്‍ച്ച്‌ ഒന്നിന് ശുക്രനും വ്യാഴവും നേര്‍ രേഖയില്‍ എത്തിയിരുന്നു. നേരത്തെ, മാര്‍ച്ച്‌ 1ന് വീനസും ജുപീറ്ററും നേര്‍…

Read More

സ്കൂളിൽ ബീഫ് പാകം ചെയ്തു കൊണ്ടുവന്നു; പ്രധാനാധ്യാപിക അറസ്റ്റിൽ

അസം: അസം ജില്ലയിലെ ഗോൽപാര ജില്ലയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് പാകംചെയ്തുകൊണ്ടുവന്ന പ്രധാനാധ്യാപിക അറസ്റ്റിൽ. ചോദ്യംചെയ്യലിനുശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നെന്ന് എ.എസ്.പി. മൃണാൽ ദേക്ക പറഞ്ഞുഹർകചങ്കി മിഡിൽ ഇംഗ്ലീഷ് സ്കൂളിലെ ദലിമാൻ നെസ്സയാണ് അറസ്റ്റിലായത്. അസം കന്നുകാലിസംരക്ഷണ നിയമപ്രകാരം ഹിന്ദുക്കൾ, സിഖ്, ജൈന വിഭാഗങ്ങളുള്ള പ്രദേശങ്ങളുടെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ബീഫ് അറക്കുന്നതും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്. വിദ്യാലയങ്ങളുടെ പ്രകടനം അളക്കുന്നതിനുള്ള ‘ഗുനോത്സവ് 2022’ പരിപാടിക്കിടെയാണ് അധ്യാപിക സ്കൂളിൽ ബീഫ് കൊണ്ടുവന്നത്.

Read More

ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: ഉത്തരേന്ത്യയിൽ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതയാണ് അറിയാൻ കഴിയുന്നത്. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനം ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

Read More

മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം വേണ്ട; കർശന നിർദേശവുമായി സിബിഎസ്ഇ

ഡൽഹി: കുട്ടികൾക്ക് ഏപ്രിൽ മാസത്തിന് മുൻപ് തന്നെ അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വിലക്കി സിബിഎസ്ഇ. പഠനം മാത്രമല്ല വിദ്യാർഥികളുടെ പാഠേത്യരപ്രവർത്തനങ്ങളും പ്രധാനമാണെന്ന് കാട്ടിയാണ് സിബിഎസ് ഇ സ്കൂൾക്ക് നിർദേശം നൽകിയത്. ഏപ്രിൽ 1 മുതലാണ് സിബിഎസ്ഇ സ്കൂളുകളിൽ അധ്യയനവർഷം തുടങ്ങുന്നത്. എന്നാൽ കേരളത്തിലും ഉത്തരേന്ത്യയിലുമടക്കം പല സ്കൂളുകളിലും ഏപ്രിൽ ഒന്നിന് മുൻപ് തന്നെ ക്ലാസുകൾ തുടങ്ങുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി കർശന നിർദേശം നൽകിയത്. ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽ…

Read More

മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി; സുപ്രിംകോടതി ഇന്ന് വാദംകേള്‍ക്കും

ഡൽഹി: മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ തുല്യനീതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രിംകോടതി വാദംകേള്‍ക്കും. നിയമം വിവേചനപരവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കരോള്‍ എന്നിവരാണ് ഹര്‍ജി പരിഗണിക്കുക. ജനുവരി ആറിലെ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് മലയാളിയായ ബുഷറ അലി സുപ്രിംകോടതിയെ സമീപിച്ചത്. ശരീഅത്ത് നിയമപ്രകാരം മകളെന്ന നിലയ്ക്ക് ആണ്‍മക്കളുടെ പകുതി ഓഹരി മാത്രമാണ് തനിക്കു ലഭിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ ബുഷറയുടെ മറ്റ് 11 സഹോദരങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ഇതില്‍ നാല് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്.…

Read More
Click Here to Follow Us