ഗിരിധി: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ കരഞ്ഞതിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി പരാതി. രണ്ടുവയസുകാരനെയാണ് യുവതി കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ഗിരിധി ജില്ലയിലാണ് സംഭവം. ഒരാളുമായി ഫോണിൽ സംസാരിക്കുന്നതിനിടെ മകൻ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. അഫ്‌സാന ഖാത്തൂന്‍ എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ആറു വര്‍ഷം മുന്‍പായിരുന്നു നിസാമുദ്ദീന്‍ എന്ന യുവാവുമായി യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. ഭർത്താവുമായി വഴക്കിട്ടതിനെത്തുടർന്ന് വ്യാഴാഴ്ച അഫ്സാന ഇളയ മകനെയും കൂട്ടി മുറിയില്‍ കയറി വാതിലടച്ചതായി ഭര്‍തൃപിതാവും പരാതിക്കാരനുമായ റോജൻ…
Read MoreCategory: NATIONAL
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചേക്കും
ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
Read Moreരണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി
പട്ന: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പുരില്‍ ആണ് അരുംകൊല നടന്നത്. ആണ്‍കുഞ്ഞിന് പകരം മകനും മരുമകള്‍ക്കും ജനിച്ചത് പെണ്‍കുഞ്ഞായതിലുള്ള വിരോധമാണ് അരുംകൊലയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു. കത്ര സ്വദേശികളായ ധീരജ് ഓഹ- കോമള്‍ കുമാരി ദമ്പതിമാരുടെ മകളാണ് കൊല്ലപ്പെട്ടത്. ആണ്‍കുഞ്ഞിനെ വേണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ കോമള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതാണ് ധീരജിന്റെ മാതാപിതാക്കളായ അശോക് ഓഹയേയും സരോജ് ദേവിയേയും ചൊടിപ്പിച്ചത്. കുഞ്ഞിനെ വീട്ടില്‍ നിന്നും കാണാതായതായും ഏറെ…
Read Moreചായ ചോദിച്ച ഭർത്താവിന്റെ കണ്ണിൽ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് യുവതി
ബാഗ്പത്: ചായയിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവതി ഭര്‍ത്താവിന്‍റെ കണ്ണില്‍ കത്രിക കൊണ്ട് കുത്തിയതിനു ശേഷം ഓടിപ്പോയി. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. കണ്ണിന് ഗുരുതരമായി മുറിവേറ്റ അങ്കിത് എന്ന യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്. മൂന്നുവര്‍ഷം മുന്‍പായിരുന്നു അങ്കിതിന്‍റെ വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കു പിന്നാലെ ദമ്പതികള്‍ തമ്മില്‍ വഴക്ക് തുടങ്ങിയിരുന്നു. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് അങ്കിതിന്റെ ഭാര്യ അദ്ദേഹത്തിനും കുടുംബത്തിനുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം അങ്കിത് ചായ ചോദിച്ചാണ് യുവതിയെ പ്രകോപിപ്പിച്ചത്. കത്രിക കൊണ്ട്…
Read Moreവധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളുടെ ശിക്ഷ ഖത്തർ കോടതി ഇളവ് ചെയ്തു
ഖത്തർ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വലിയ ആശ്വാസം. ഖത്തറിലെ അപ്പീൽ കോടതി ഇന്ന് വധശിക്ഷകൾ ജയിൽ ശിക്ഷയായി കുറച്ചു. 8 മുൻ നാവിക സേനാംഗങ്ങളുടെ കുടുംബാംഗങ്ങളും ഇന്ത്യൻ അംബാസഡറും കോടതിയിൽ ഉണ്ടായിരുന്നു. വധശിക്ഷ റദ്ദാക്കി ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ വിധിച്ചതിനെതിരെ ഖത്തർ കോടതിയിൽ ഇന്ത്യ കഴിഞ്ഞ നവംബറിൽ തന്നെ അപ്പീൽ നൽകിയിരുന്നു. കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുന്നു.
Read Moreഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍; കിലോയ്ക്ക് 25 രൂപ
ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ്…
Read Moreഭക്ഷണ മെനുവിൽ മട്ടൺ മജ്ജ വിഭവം വിളമ്പിയില്ല; വിവാഹം വേണ്ടെന്ന് വച്ച് വരൻ
ഹൈദരാബാദ്: വിവാഹ നിശ്ചയ ദിനത്തിൽ വധുവിന്റെ വീട്ടുകാർ ഏർപ്പെടുത്തിയ നോൺ വെജ് വിഭവങ്ങളിൽ മട്ടൺ മജ്ജ ഇല്ലാത്തതിൽ പ്രതിഷേധവുമായി വരന്റെ വീട്ടുകാർ. വിവാഹം തന്നെ വേണ്ടെന്ന് വച്ചു. തെലങ്കാനയിലാണ് സംഭവം. വധു നിസാമാബാദ് സ്വദേശിനിയും വരൻ ജഗ്തിയാൽ സ്വദേശിയുമായിരുന്നു. വധുവിന്റെ വസതിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള അതിഥികൾക്കായി നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഒരുക്കിയിരുന്നു. ഇതിൽ മട്ടൺ മജ്ജ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാണിച്ചതോടെയാണ് പ്രശ്നമായത്. മെനുവിൽ നിന്ന് മട്ടൺ മജ്ജ ഒഴിവാക്കിയെന്ന് ആതിഥേയർ വ്യക്തമാക്കിയതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ…
Read Moreനാലുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് ജലദോഷ മരുന്നുകൾ നൽകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മുംബൈ: ഇന്ന് ചെറിയ ഒരു ജലദോഷമോ കഫക്കെട്ടോ വന്നാൽ നമ്മൾ സാധാരണയായി ചെയ്യാറുള്ള ഒന്നാണ് കഫ് സിറപ്പുകൾ വാങ്ങി നൽകുക എന്നത്. എന്നാൽ അത് ഒരിക്കലും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ. ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും…
Read Moreസഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി
ലക്നൗ: രോഗബാധിതനായ സഹോദരന് വൃക്ക ദാനം ചെയ്ത യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഭർത്താവ് റാഷിദ് വാട്സാപ് സന്ദേശത്തിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്തു. യുവതിയുടെ സഹോദരൻ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചപ്പോൾ സഹോദരന്റെ ജീവൻ രക്ഷിക്കാനായി വൃക്ക ദാനം ചെയ്യാൻ യുവതി സമ്മതിച്ചു. തുടർന്ന് സൗദിയിലുള്ള ഭർത്താവിനെ വിവരം അറിയിക്കുകയും ചെയ്തു. അഞ്ചു…
Read Moreപാര്‍ലമെന്റ് അതിക്രമം; കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകൻ ഡല്‍ഹി പോലീസ് കസ്റ്റഡിയിൽ. ലോക്‌സഭയില്‍ അതിക്രമം കാട്ടിയ മനോരഞ്ജന്‍ എന്നയാളുടെ സുഹൃത്ത് സായ്കൃഷ്ണയാണ് പിടിയിലായത്. കര്‍ണാടകയിലെ ബാഗല്‍കോട്ടുള്ള വസതിയില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. യുവാവിനെ പോലീസ് ഡല്‍ഹിയിലെത്തിക്കും. പോലീസ് ചോദ്യംചെയ്യുന്നതിനിടെ മനോരഞ്ജനാണ് സായ്കൃഷ്ണയുടെ പേര് പറഞ്ഞതെന്നാണ് വിവരം. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. പാര്‍ലമെന്റ് അതിക്രമതക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട നാല് പ്രതികളില്‍ ഒരാളാണ് മനോരഞ്ജന്‍.
Read More