പൂഞ്ചിൽ വ്യോമസേന വാഹന വ്യൂഹത്തിന് നേരെ ഭീകരക്രമണം; ജാവന്മാർക്ക് പരിക്ക് 

ജമ്മുകശ്മീർ: പൂഞ്ചില്‍ വ്യോമസേന വാഹന വ്യൂഹത്തിന് നേര ഭീകരാക്രമണം. 5 ജവാന്മാർക്ക് പരിക്കേറ്റെന്ന് സൂചന. രണ്ടു വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പ്രാദേശിക സായുധ സേന പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഷാഹ്സിതാറിലെ ബെയ്സ് ക്യാമ്ബിലേക്ക് മാറ്റിയെന്ന് അധികൃതർ വ്യക്തമാക്കി. സരണ്‍കോട്ടിലെ സനായി വില്ലേജിലായിരുന്നു ആക്രമണം.

Read More

റീൽ എടുക്കുന്നതിനിടെ ട്രെയിനിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം 

ഹരിദ്വാര്‍: റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച്‌ മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വൈശാലിയും സുഹൃത്തുക്കളും റഹീംപൂര്‍ റെയില്‍വേ ക്രോസിന് സമീപമുള്ള ട്രാക്കില്‍ വച്ച്‌ റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. ഇതിനിടെ ട്രാക്കിലൂടെ വന്ന ട്രെയിന്‍ വെെശാലിയെ ഇടിക്കുകയായിരുന്നു. വൈശാലി സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചെന്നും പോലീസ് അറിയിച്ചു. അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ച്‌ ശേഷം മൃതദേഹം…

Read More

‘രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ഈ കാര്യങ്ങൾ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ലന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആചാരപ്രകാരം ചടങ്ങുകളോടെയുള്ള വിവാഹങ്ങള്‍ക്കു മാത്രമേ ഹിന്ദു വിവാഹനിയമ പ്രകാരം സാധുതയുള്ളൂവെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ നടത്തിയതുകൊണ്ട് മാത്രം വിവാഹത്തിന് സാധുത ലഭിക്കില്ലെന്നും ജഡ്ജിമാരായ ബിവി നാഗരത്‌ന, അഗസ്റ്റിന്‍ ജി മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ ഏഴാം വകുപ്പനുസരിച്ച് ആചാരപ്രകാരമുള്ള ചടങ്ങുകളോടെയാവണം വിവാഹം. ചടങ്ങുകളോടെ വിവാഹം നടന്നുവെന്നതിന്റെ തെളിവു മാത്രമാണ് രജിസ്‌ട്രേഷന്‍. അല്ലാതെ രജിസ്‌ട്രേഷന്‍ മാത്രം നടത്തിയതുകൊണ്ട് നിയമപരമാവില്ല. ചടങ്ങുകളോടെ വിവാഹം നടത്തിയില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ രജിസ്ട്രാര്‍ക്ക് ആവില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹം കച്ചവടമല്ലെന്നും രണ്ട് പേര്‍ ബന്ധം സ്ഥാപിക്കുന്ന…

Read More

സ്വർണ വില കുറഞ്ഞു!!! പുതിയ നിരക്ക് ഇങ്ങനെ 

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയില്‍ കുറവ്. പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി കുറഞ്ഞു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 6,575 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. പവന് 560 രൂപയുടെ വർധനയാണ് ഉണ്ടായത്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വർണവില 50,000 രൂപക്ക് മുകളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം, ആഗോളവിപണിയില്‍ സ്വർണവിലയില്‍ മാറ്റമുണ്ടായില്ല. സ്‍പോട്ട് ഗോള്‍ഡിന്റെ വില മാറ്റമില്ലാതെ ഔണ്‍സിന് 2,302.51 ഡോളറില്‍ തുടരുകയാണ്.

Read More

വിവാഹമോചിതയായ മകളെ ബാൻഡ് മേളത്തോടെ സ്വീകരിച്ച് പിതാവ്

കാണ്‍പൂര്‍: വിവാഹമോചനം നേടി പെണ്‍മക്കള്‍ വീട്ടിലേക്ക് മടങ്ങി വരുന്നത് മിക്കവാറും എല്ലാ മാതാപിതാക്കള്‍ക്കും സഹിക്കാനാകില്ല. എങ്ങനെയെങ്കിലും ഭര്‍ത്താവിന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കണമെന്നും അഡ്ജസ്റ്റ് ചെയ്യണമെന്നും ഒക്കെയുള്ള ഉപദേശങ്ങളായിരിക്കും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍, ഇവിടെ ഒരച്ഛന്‍ വിവാഹമോചനം നേടിയ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന വ്യത്യസ്തമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ അനില്‍ കുമാര്‍ എന്നയാളാണ് വിവാഹമോചിതയായ തന്റെ മകളെ ആഘോഷപൂര്‍വം വീട്ടിലേക്ക് സ്വീകരിച്ചത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയാണ് കുടുംബം യുവതിയെ വീട്ടിലേക്ക് ആനയിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

Read More

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി

ഡല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. ‘ഒത്തൊരുമിച്ച്‌ ഇന്ത്യ കോവിഡിനെ പരാജയപ്പെടുത്തും’ എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ കോവിഡ് സർട്ടിഫിക്കറ്റിലുള്ളത്. നേരത്തെ ഈ അടിക്കുറിപ്പിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും സർട്ടിഫിക്കറ്റിലുണ്ടായിരുന്നു. കോവിൻ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രമില്ലാത്ത സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂർവ്വ പാർശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്സിൻ കുത്തിവെച്ചവർക്കുണ്ടാകുമെന്ന് നിർമാതാക്കള്‍ യുകെ കോടതിയില്‍ നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയ നടപടി ഉണ്ടായിരിക്കുന്നത്. എന്നാല്‍, ലോക്സഭാ…

Read More

പ്രജ്വൽ രേവണ്ണ രാജ്യം വിട്ടത് പ്രധാനമന്ത്രിയുടെ ഒത്താശയോടെ; പ്രിയങ്ക ഗാന്ധി 

ബെംഗളൂരു: ലൈംഗിക പീഡന ആരോപണ വിധേയനായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി രംഗത്ത്. രാജ്യം വിടാന്‍ പ്രധാനമന്ത്രിയുടെ ഒത്താശയുണ്ടാകുമെന്ന് പ്രിയങ്ക ആഞ്ഞടിച്ചു. സംസ്ഥാനത്തെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് രേവണ്ണ ജര്‍മനിയിലേക്ക് കടന്നെന്ന വിവരം പുറത്തുവന്നിരുന്നു. കര്‍ണാടകയില്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേ. എന്നിട്ട് ഇവരാണ് സ്ത്രീ സുരക്ഷയെ കുറിച്ച്‌ സംസാരിക്കുന്നതെന്നും പ്രിയങ്ക തുറന്നടിച്ചു. സാധാരണക്കാരുടെ യാഥാര്‍ത്ഥ്യത്തില്‍ നിന്നും പ്രധാനമന്ത്രി വളരെ അകലെയാണ്. തന്റെ കാര്യം മാത്രം നോക്കുന്ന പ്രധാനമന്ത്രിക്ക് സാധാരണക്കാരുടെ വിഷമതകള്‍ മനസിലാകില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്…

Read More

ഡ്രൈ ഐസ് കഴിച്ച 3 വയസുകാരൻ മരിച്ചു

ന്യൂഡൽഹി: കല്യാണ വീട്ടില്‍ നിന്ന് ഡ്രൈ ഐസ് കഴിച്ച മൂന്ന് വയസുകാരൻ മരിച്ചു. അമ്മയോടൊപ്പം വിവാഹ ചടങ്ങില്‍ പങ്കെടുത്ത കുട്ടി, അവിടെ ഉണ്ടായിരുന്ന ഡ്രൈ ഐസ്, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച്‌ കഴിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അന്ത്യം. വിവാഹ ചടങ്ങില്‍ അലങ്കാര നിർമിതികള്‍ക്ക് വേണ്ടിയാണ് ഡ്രൈ ഐസ് കൊണ്ടുവന്നത്. വേദിയില്‍ മഞ്ഞ് പോലുള്ള അവസ്ഥ സൃഷ്ടിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇതിനിടെയാണ് അമ്മയോടൊപ്പം ചടങ്ങിനെത്തിയ ഖുശാന്ത് സാഹു എന്ന കുട്ടി, സാധാരണ ഐസാണെന്ന് തെറ്റിദ്ധരിച്ച്‌ ഡ്രൈ ഐസ് കഴിച്ചത്. പിന്നീട് വീട്ടില്‍ തിരിച്ചെത്തിയ…

Read More

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി

പറ്റ്ന: ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാൻ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിനു പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടമായി. ബിഹാറിലെ ബെഗുസാരയില്‍ തിങ്കളാഴ്ചയാണ് സംഭവം. ടേക്ക് ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മുകളിലേക്ക് ഉയരാൻ സാധിക്കാതെ ഹെലികോപ്ടർ അല്‍പനേരം ആടി ഉലയുന്ന ദൃശ്യങ്ങൾ പുറത്തു വന്നു വലതുവശത്തേക്ക് നീങ്ങിയ ഹെലികോപ്ടർ കുറച്ചുസമയത്തിനു ശേഷം നിയന്ത്രണം വീണ്ടെടുത്ത് കോപ്ടർ പറന്നുയർന്നു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

Read More

കോവിഡ് വാക്‌സിൻ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് കമ്പനിയുടെ കുറ്റസമ്മതം 

കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച്‌ നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക. കൊവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് കമ്പനി ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നത്. അസ്ട്രസെനെക്ക നിര്‍മിച്ച വാക്സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. 2021 ഏപ്രില്‍ 21-ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം…

Read More
Click Here to Follow Us