അല്ലു അർജുന് ആശ്വാസം; ഇടക്കാല ജാമ്യം അനുവദിച്ചു 

ഹൈദരാബാദ്: പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

Read More

നടൻ അല്ലു അർജുൻ അറസ്റ്റിൽ 

ഹൈദരാബാദ്: പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്‌റ്റേഷന്‍റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.

Read More

നടി കീർത്തി സുരേഷ് വിവാഹിതയായി; ചിത്രം പങ്കുവച്ച് താരം 

നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച്‌ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമ്പരാഗത രീതിയിലാണ് കീർത്തി വിവാഹത്തിന് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. മഞ്ഞയില്‍ പച്ച ബോർഡറുള്ള പട്ട് പുടവയാണ് കീർത്തി ധരിച്ചത്. ജിമിക്കി കമ്മലും ട്രെഡിഷണല്‍ ആഭരണങ്ങളും ധരിച്ച്‌ തമിഴ് സ്റ്റൈല്‍ വധു സ്റ്റൈല്‍ ആയിരുന്നു. 15 വർഷമായി കീർത്തിയും ആന്റണിയും പ്രണയത്തിലായിരുന്നു. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവൻ സമയ ബിസിനസുകാരനാണ്. കൊച്ചി ആസ്ഥാനമായുള്ള…

Read More

പുഷ്പ 2 കാണാനെത്തിയ യുവാവ് തിയേറ്ററിൽ മരിച്ച നിലയിൽ 

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പുഷ്പ 2 കാണാൻ തിയറ്ററില്‍ എത്തിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അനന്തപുര്‍ ജില്ലയിലെ രായദുര്‍ഗിലാണു സംഭവം. ഹരിജന മദനപ്പ (35)യെയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറിന് തിയറ്ററിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മരണം എപ്പോഴാണ് സംഭവിച്ചതെന്നു സ്ഥിരീകരിച്ചിട്ടില്ല. 2.30ന് മാറ്റിനി ഷോയ്ക്ക് ടിക്കറ്റെടുത്ത മദനപ്പ, മദ്യലഹരിയിലാണ് തിയറ്ററിനകത്ത് പ്രവേശിച്ചതെന്നു പോലീസ് പറഞ്ഞു. ഇയാള്‍ തിയറ്ററിനകത്തുവച്ചും മദ്യപിച്ചെന്നു പോലീസ് വ്യക്തമാക്കി. അതിനിടെ പുഷ്പ 2 കാണാന്‍ തമിഴ്‌നാട്ടില്‍ പോയ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. വണ്ടിപെരിയാര്‍ എച്ച്‌പിസി മൂലക്കയം പുതുവല്‍ ജയറാം…

Read More

പുഷ്പ 2 വ്യാജ പതിപ്പ് യൂട്യൂബിൽ; കണ്ടത് 26 ലക്ഷം പേർ 

അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 ന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍. മിന്റു കുമാര്‍ മിന്റുരാജ് എന്ന പേജിലാണ് ചിത്രത്തിന്റെ പതിപ്പ് അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്ത് 8 മണിക്കൂറിനുളളില്‍ 26 ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. തിയേറ്ററില്‍ ചിത്രം പ്രദര്‍ശനം തുടരവെയാണ് ഇത്തരത്തില്‍ യൂട്യൂബില്‍ വ്യാജപതിപ്പെത്തുന്നത്. ഇന്നലെ രാത്രിയാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. ഇതിനു ശേഷം ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. 1000 കോടി കളക്ഷനിലേക്ക് ചിത്രം…

Read More

കങ്കുവ ഒടിടി യിലെത്തി

സൂര്യ നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രം ‘കങ്കുവ’ ഒ.ടി.ടിയിൽ പ്രദർശനം ആരംഭിച്ചു. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ശിവയുടെ സംവിധാനമായ പിരീഡ് ആക്ഷന്‍ ഡ്രാമയാണ് കങ്കുവ. നവംബർ 14ന് 38 ഭാഷകളിലായി തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. 350 കോടി ബജറ്റിലെത്തിയ ചിത്രം 106.58 കോടിയാണ് ആകെ നേടിയത്. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യ എത്തിയത്. രണ്ട്കാലഘട്ടങ്ങളിലെ കഥയാണ് സിനിമ പറയുന്നത്. ബോബി ഡിയോളായിരുന്നു വില്ലൻ. താരത്തിന്റെ ആദ്യത്തെ കോളിവുഡ് ചിത്രം കൂടിയാണ് കങ്കുവ. 1000 വർഷങ്ങൾക്ക്…

Read More

പുഷ്പ 2 ; തിക്കിലും തിരക്കിലും പെട്ട് ഒരു മരണം 

പുഷ്പ 2 എന്ന അല്ലു അർജുൻ ചിത്രം പ്രീമിയർ ഷോ കാണാൻ ഹൈദരാബാദിലെ സന്ധ്യ തീയറ്ററിന് മുന്നിലെത്തിയ ആരാധകരും പോലീസും തമ്മില്‍ സംഘർഷമുണ്ടായി. തടിച്ച്‌ കൂടിയ ജനക്കൂട്ടത്തിന് നേരെ പോലിസ് ലാത്തിച്ചാർജ് നടത്തി. തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടി ബോധം കെട്ട് വീണു. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില ഗുരുതരമെന്ന് ഡോക്ടർമാർ പറയുന്നു. രാത്രി 11 മണിക്കാണ് ഹൈദരാബാദില്‍ ആദ്യ ഷോ ആരംഭിച്ചത്. എല്ലാ മെട്രോ നഗരങ്ങളിലും പുലർച്ചെ 4 മണിക്ക് സിനിമ റിലീസ് ചെയ്യും എന്നായിരുന്നു അണിയറക്കാരുടെ പ്രഖ്യാപനം. എന്നാല്‍…

Read More

കന്നഡ സിനിമാ താരം ശോഭിത ശിവണ്ണ യെ മരിച്ചനിലയിൽ കണ്ടെത്തി!

ബെംഗളുരു :കന്നഡ ടെലിവിഷൻ, ചലച്ചിത്ര നടി ശോഭിത ശിവണ്ണയെ ഹൈദരാബാദിലെ കൊണ്ടാപൂരിലെ വസതിയിൽ ഞായറാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസിൽ പരാതി ലഭിച്ചപ്പോഴാണ് ദാരുണമായ സംഭവം പുറത്തറിയുന്നത്. പോലീസ് സ്ഥലത്തെത്തി നടിയുടെ മൃതദേഹം കണ്ടെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. കന്നഡ വിനോദ വ്യവസായത്തിലെ അറിയപ്പെടുന്ന മുഖമായിരുന്നു ശോഭിത ശിവണ്ണ. എറഡോണ്ട്ല മൂർ, എടിഎം: അറ്റംപ്റ്റ് ടു മർഡർ, ഒന്ദ് കഥ ഹെല്ല, ജാക്ക്പോട്ട്, വന്ദന എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. ബ്രഹ്മഗന്തു, നിന്നെന്തേലെ തുടങ്ങിയ…

Read More

എമ്പുരാന് പാക്കപ്പ്; അവസാന ഷോട്ടും പൂർത്തിയായെന്ന് പൃഥ്വിരാജ് 

ആരാധകർ ഏറെ കാത്തിരുന്ന സിനിമാ വിശേഷമെത്തി. മലയാള സിനിമാലോകം കണ്ണുനട്ട് കാത്തിരിക്കുന്ന എമ്പുരാൻ സിനിമയുടെ ചിത്രീകരണം അവസാനിച്ചു. ഇന്ന് പുലർച്ചെ 5.35ന് മലമ്ബുഴ റിസർവോയറില്‍ വച്ച്‌ അവസാന ഷോട്ടും ചിത്രീകരിച്ചുകഴിഞ്ഞതായി എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് അറിയിച്ചു. ഇനി 117ാം ദിവസം തിയേറ്ററില്‍ കാണാമെന്നും താരം സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ പറഞ്ഞു. മാർച്ച്‌ 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലും ചിത്രീകരണം അവസാനിച്ച വിവരം പങ്കുവച്ചിട്ടുണ്ട്. ‘എട്ട് സംസ്ഥാനങ്ങളും നാല് രാജ്യങ്ങളും ഉള്‍പ്പെടുന്ന 14 മാസത്തെ അവിസ്‌മരണീയമായ യാത്ര. പൃഥ്വിരാജ് സുകുമാരന്റെ…

Read More

സാമന്തയുടെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു 

നടി സാമന്ത റൂത്ത് പ്രഭുവിൻ്റെ അച്ഛൻ ജോസഫ് പ്രഭു അന്തരിച്ചു. ‘വീണ്ടും കണ്ടുമുട്ടുന്നത് വരെ, അച്ഛാ’ എന്ന വികാരഭരിതമായ ഒരു പോസ്റ്റ് സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്‌തു. ജോസഫ് പ്രഭുവിൻ്റെയും നിനെറ്റ് പ്രഭുവിൻ്റെയും മകളായി ചെന്നൈയിലാണ് സാമന്ത ജനിച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയ പിതാവ് സമാന്തയുടെ ജീവിതത്തിലും വളർച്ചയിലും അവിഭാജ്യ പങ്ക് വഹിച്ചു. പ്രൊഫഷണല്‍ തിരക്കുകള്‍ ഉണ്ടായിരുന്നിട്ടും, സമാന്ത പലപ്പോഴും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ മേഖലയിലെ തൻ്റെ യാത്രയിലുടനീളം അവർ നല്‍കിയ പിന്തുണയെക്കുറിച്ചും സംസാരിച്ചിരുന്നു. സാമന്തയുടെ പിതാവിൻ്റെ മരണവാർത്തയില്‍ ആരാധകരും അഭ്യുദയകാംക്ഷികളും അനുശോചനം…

Read More
Click Here to Follow Us