ധര്‍മേന്ദ്രയുടെ മരണ വാർത്ത; അഭ്യൂഹങ്ങള്‍ തള്ളി മകള്‍ ഇഷ ഡിയോള്‍

മുംബൈ: നടൻ ധർമേന്ദ്ര അന്തരിച്ചെന്ന തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.  

Read More

ബിഗ് ബോസ് ടൈറ്റില്‍ വിന്നറാർ ആയി അനുമോളെ പ്രഖ്യാപിച്ച്‌ മോഹൻലാല്‍

ഏറെ നാടകീയതകൾക്ക് സാക്ഷ്യം വഹിച്ച ബിഗ് ബോസ് മലയാളം സീസണ്‍7-ലെ ടൈറ്റിൽ വിന്നറെ പ്രഖ്യാപിച്ച് മോഹൻലാൽ. ഒടുവിലത്തെ എപ്പിസോഡുകളില്‍ കപ്പ് ആര് ഉയര്‍ത്തും എന്ന ചോദ്യത്തിന് ഉത്തരം രണ്ട് പേരുകളിലേക്ക് ഒതുങ്ങിയിരുന്നു. അനുമോളും അനീഷും. ഒടുവിൽ പ്രേക്ഷകർ കാത്തിരുന്ന ബിഗ് ബോസ് വിന്നറെ മോഹൻലാല്‍ പ്രഖ്യാപിച്ചു. അനുമോളാണ് ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിന്റെ വിജയി. അനീഷ് റണ്ണറപ്പായി. ഇത്തവണ‌ ടോപ്പ് ഫൈവില്‍ ഒരേയൊരു വനിതാ മത്സരാർത്ഥി മാത്രമേ ഉണ്ടായിരുന്നുള്ളൂ‌. ഒടുവില്‍ അനുമോള്‍ തന്നെ വിന്നറാകുകയും ചെയ്തു എന്നതാണ് ഇത്തവണത്തെ സീസണിന്റെ പ്രധാന പ്രത്യേകത.…

Read More

വിക്കി കൗശലിനും കത്രീന കൈഫിനും ആൺകുഞ്ഞ്

ബോളിവുഡ് താരദമ്പതികൾ കത്രീന കൈഫിനും വിക്കി കൗശലിനും വെള്ളിയാഴ്ചയാണ് കുഞ്ഞ് പിറന്നത്. ഇരുവരും ആൺകുഞ്ഞ് പിറന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആണ് എല്ലാവരെയും അറിയിച്ചത്. 2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. ഇരുവരുടെയും പ്രണയകഥ ബോളിവുഡിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് ‘ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം എത്തിയിരിക്കുന്നു. വളരെയധികം നന്ദിയോടെ, ഞങ്ങൾ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു. 2025 നവംബർ 7. – കത്രീന & വിക്കി’– കുറിപ്പിലെ വരികൾ. അടുത്തിടെയാണ് അമ്മയാകാൻ പോകുന്നുവെന്ന വിവരം കത്രീന കൈഫ് അറിയിച്ചത്. നിറവയറുമായി ഭർത്താവ്…

Read More

8 വർഷത്തിന് ശേഷം ഷാജി പാപ്പൻ വീണ്ടും; താടി വടിച്ച് ജയസൂര്യ; ‘ആട് 3’യുടെ ചിത്രീകരണം ആരംഭിച്ചു

കൊച്ചി: 8 വർഷത്തിന് ശേഷം ഷാജി പാപ്പൻ റേഞ്ച് പിടിച്ച് ജയസൂര്യ. ‘ആട് 3’യുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച്, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജയസൂര്യ വീണ്ടും ഷാജി പാപ്പൻ ലുക്കിലേക്ക് മാറിയത്.’ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന കോമഡി ചിത്രത്തിലൂടെ ജയസൂര്യ അവതരിപ്പിച്ച ‘ഷാജി പാപ്പൻ’ എന്ന കഥാപാത്രത്തിന് വലിയ ആരാധകരുണ്ടായിരുന്നു. തിയേറ്റർ റിലീസിന് ശേഷം ഡിജിറ്റൽ റിലീസിലൂടെയാണ് ഈ ചിത്രം തരംഗമായത്. ഇതിനെത്തുടർന്ന് സിനിമയ്ക്ക് ഒരു രണ്ടാം ഭാഗവും പുറത്തിറങ്ങി. കത്തനാർ’ സിനിമയ്ക്ക് വേണ്ടി താടി…

Read More

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച ദീപികക്കെതിരെ സൈബർ ആക്രമണം; മറ്റൊരു രാജ്യത്തിന്റെ സംസ്കാരത്തെ ബഹുമാനച്ച ദീപികയ്ക്ക് അഭിനന്ദനങ്ങൾ എന്ന് ആരാധകർ

അബുദാബി ടൂറിസം വകുപ്പിന്റെ പരസ്യത്തിൽ ഹിജാബ് ധരിച്ച് അഭിനയിച്ചതിന് പിന്നാലെ ദീപിക പദുകോണിനെതിരെ സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് ശക്തിപ്പെടുന്നു. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. എക്‌സ്പീരിയന്‍സ് അബുദാബിയുടെ പ്രാദേശിക ബ്രാന്‍ഡ് അംബാസഡറാണ് ദീപിക പദുക്കോൺ. ‘അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിക്കുന്ന പരസ്യത്തിൽ, അവിടുത്തെ നിയമപ്രകാരം അബായ ധരിച്ചത്. ‘പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം, ഹിന്ദു പാരമ്പര്യം വരുമ്പോള്‍ എന്റെ തിരഞ്ഞെടുപ്പ്’ എന്നാണോ എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു. എന്നാൽ നിരവധി ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.…

Read More

നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടൻ വിജയ് ദേവരക്കൊണ്ട സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപെട്ടു. തിങ്കളാഴ്ച വൈകുന്നേരം ജോ​ഗു​ലം​ബ ഗ​ദ്​​വാ​ൽ ജില്ലയിലെ ഉണ്ടാവല്ലിയിൽ വെച്ച് നടന്ന കാറപകടത്തിൽ താരം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വിജയ് സഞ്ചരിച്ച കാര്‍ ഒരു ബൊലേറോ പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.  പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. ദേശീയ പാത 44ൽ വരസിദ്ധി വിനായക കോട്ടൺ മില്ലിന് സമീപമാണ് അപകടമുണ്ടായത്. നന്ദികോട്കൂറിൽ നിന്ന് പേബ്ബെയറിലേക്ക് ആടുകളെ കയറ്റി വന്ന ഒരു ട്രക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇതിനെത്തുടർന്ന്, നടൻ്റെ കാർ എതിരെ വന്ന…

Read More

രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും ഒന്നാകുന്നു; വിവാഹം ഫെബ്രുവരിയിൽ

വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ അവർ ഒന്നാവുകയാണ്. മലയാളികളുടെയടക്കം പ്രിയപ്പെട്ട താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയുമാണ് ഒന്നിക്കാൻ പോകുന്നത്. വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത നാളുകൾക്ക് മുമ്പേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെയും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ ഇരുവരുടെയും എൻഗേജ്മെന്റ് വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പുറത്തുവന്ന വാർത്തകൾ പ്രകാരം കഴിഞ്ഞ ദിവസമാണ് ഇവരുടെ എൻഗേജ്മെന്റ് നടന്നത്. എന്നാൽ ഇതുവരെയും ഇരുവരും എൻഗേജ്മെന്റ് ചിത്രങ്ങളോ വിവാഹിതരാകാൻ പോകുന്ന വിവരമോ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറയുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ വിവാഹ നിശ്ചയം…

Read More

അഭ്യൂഹങ്ങൾക്ക് വിട: ഗർഭിണിയാണെന്ന് വ്യക്തമാക്കി താരദമ്പതികൾ

ബോളിവുഡ് താരദമ്പതിമാരായ കത്രീന കൈഫും വിക്കി കൗശലും മാതാപിതാക്കളാകാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ കുറച്ചുദിവസങ്ങളായി സാമൂഹികമാധ്യമങ്ങളിൽ നിറയുന്നുണ്ട്. സസ്പെൻസിനൊടുവിൽ കത്രീനയുടെ നിറവയർ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ഗർഭിണിയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ജീവിതത്തിലെ മികച്ച അധ്യായം ആരംഭിക്കാനൊരുങ്ങുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റുകൾ പങ്കുവെച്ചത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിക്കി കൗശലും കത്രീന കൈഫും 2021 ഡിസംബറില്‍ വിവാഹിതരായത്. തീര്‍ത്തും സ്വകാര്യമായാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…

Read More

ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല; നടി ഗ്രേസ് ആന്റണി വിവാഹിതയായി; സംഗീത സംവിധായകൻ എന്ന് സൂചന

മലയാള ചലച്ചിത്ര താരം ഗ്രേസ് ആന്റണി വിവാഹിതയായി. ശബ്ദവും വെളിച്ചവും ആൾക്കൂട്ടവും ഇല്ലാതെ നടന്ന വിവാഹം എന്ന് ക്യാപ്‌ഷൻ നൽകി ചിത്രവും പോസ്റ്റ് ചെയ്താണ് ഗ്രേസ് വിവാഹം കഴിഞ്ഞ കാര്യം അറിയിച്ചത്. ഭർത്താവിന്റെ മുഖം വെളിപ്പെടുത്തിയില്ല. വരന്റെ കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് ഗ്രേസ് പങ്കിട്ടിട്ടുള്ളത്. വിവാഹം നടക്കാൻ പോകുന്നതായി ഗ്രേസ് യാതൊരു അറിയിപ്പും പ്രഖ്യാപിച്ചിട്ടുമില്ല. നിരവധി താരങ്ങൾ ഗ്രേസ് ആന്റണിക്ക് ആശംസ അറിയിച്ചു. സംഗീത സംവിധായകനായ എബി ആണ് വരൻ എന്ന് സൂചനയുണ്ട്.

Read More

മമ്മൂട്ടിക്ക് ഇന്ന് 74-ാം പിറന്നാൾ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. കാലിടറിയപ്പോഴെല്ലാം മലയാള സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റിയ കരുത്താണ് മലയാളിക്ക് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ആറുമാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ കാണാൻ കാത്തിരിക്കുകയാണ് മലയാളികൾ. പുതിയ വേഷത്തിൽ എല്ലാവരെയും ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Read More
Click Here to Follow Us