ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തുകയാണ്. ജോർജുകുട്ടി ഇക്കുറി നിയമത്തിന് മുന്നിൽ അകപ്പെടുമോ അതോ പഴയതുപോലെ രക്ഷപ്പെടുമോ എന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, ചിത്രത്തെക്കുറിച്ച് നടനും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാർപങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദൃശ്യം ഫ്രാഞ്ചൈസിയിൽ സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് മാത്യു എന്ന കഥാപാത്രത്തെയാണ് ഗണേശ് കുമാർ അവതരിപ്പിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ചിത്രത്തിന്റെ സസ്പെൻസിനെക്കുറിച്ച് മനസ്സ് തുറന്നത്. സസ്പെൻസ് സംവിധായകന്റെ കൈകളിൽ: ജോർജുകുട്ടിയെ പിടിക്കുമോ എന്ന ചോദ്യത്തിന്, അത്…
Read MoreCategory: MOVIES
പോലീസ് ലുക്കിൽ ലാലേട്ടൻ; L366 പോസ്റ്റർ പുറത്ത്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തുനിൽക്കുന്ന അടുത്ത മോഹൻലാൽ ചിത്രമാണ് L366. തുടരും എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയിൽ മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ളതും സിനിമയിലുള്ള ആകാംക്ഷ വർദ്ധിക്കുകയാണ്. ഇപ്പോൾ ഇതാ സിനിമയിൽ നിന്നുള്ള ലാലേട്ടന്റെ പോസ്റ്ററും കഥാപാത്രത്തിന്റെ പേരും പുറത്തുവിട്ടിരിക്കുകയാണ്. ടി എസ് ലവ്‌ലജൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര്. പൊലീസ് വേഷത്തിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട മോഹൻലാലിന്റെ താടി വടിച്ചു കൊണ്ടുള്ള ഒരു ചിത്രം അദ്ദേഹം…
Read Moreലിസ്റ്റിൽ സർവ്വം മായ മുതൽ പുത്തൻ 5 ചിത്രങ്ങൾ: ഈ ആഴ്ചത്തെ ഒടിടി റിലീസുകൾ അറിയാൻ വായിക്കാം
ഈ വാരാന്ത്യം ആഘോഷമാക്കാൻ അടിപൊളി ചിത്രങ്ങളാണ് ഒ ടി ടി യിലൂടെ നിങ്ങളിലേക്ക് എത്താൻ പോകുന്നത്. അതിൽ നിങ്ങൾ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’, അനശ്വര രാജന്റെ ‘ചാംപ്യൻ’ എന്ന ചിത്രവും എത്തിയിട്ടുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിക്കോളൂ. 1. സർവ്വം മായ 2. ചാംപ്യൻ 3. ശേഷിപ്പ് 4 . ധുരന്ധർ 5. ദൽഡാൽ
Read Moreനടൻ ധനുഷും മൃണാള്‍ താക്കൂറും വിവാഹിതരാകുന്നു?
നടൻ ധനുഷും ബോളിവുഡ് താരം മൃണാള്‍ താക്കൂറും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹത്തെക്കുറിച്ചുള്ള വ്യാപകമായ ചർച്ചകള്‍ നടക്കുന്നത്. ഫെബ്രുവരി 14ന് ഇരുവരും വിവാഹിതരാകുന്നു എന്നാണ് അഭ്യൂഹം. പക്ഷേ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. സ്വകാര്യ ചടങ്ങായാകും വിവാഹം നടക്കുകയെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങില്‍ പങ്കെടുക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട്. ധനുഷും മൃണാളും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷങ്ങളിലെത്തിയ സണ്‍ ഓഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിനെത്തിയ ഇരുവരും ആലിംഗനം…
Read Moreമൂന്നാംവരവ്’; ദൃശ്യം 3 റിലീസ് തീയതി പുറത്തുവിട്ട് മോഹൻലാൽ
കൊച്ചി: മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് മോഹൻലാൽ. ചിത്രം ഏപ്രിൽ രണ്ടിന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ജോർജുകുട്ടിയുടേയും കുടുംബത്തിന്റെയും വരവിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ആദ്യ രണ്ട് സിനിമകളിലും ജീത്തു എന്ന സംവിധായകൻ ഒളിപ്പിച്ചുവച്ച സസ്പെൻസും മാജിക്കും ദൃശ്യം 3യിലും തുടരുമെന്നാണ് പ്രേക്ഷക പ്രതീക്ഷ. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിൻറെ ബാനറിൽ…
Read Moreകളങ്കാവൽ ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ക്രൈം ത്രില്ലർ എവിടെ കാണാം എന്നറിയാൻ വായിക്കാം
മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്. ജനുവരിയിൽ 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ…
Read More‘ജയിലർ 2’ വിൽ രജനികാന്തിനൊപ്പം കിങ് ഖാനും;
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലർ. മലയാളത്തിൽ നിന്നും തെലുങ്കിൽ നിന്നുമുൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയതായിരുന്നു ജയിലറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. ജയിലർ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരുഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു…
Read Moreസ്വകാര്യ ചടങ്ങിൽ നടി സാമന്ത റൂത്ത് പ്രഭു വിവാഹിതയായി
കോയമ്പത്തൂർ: തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമ്മാതാവ് രാജ് നിദിമോരുവും വിവാഹിതരായതായി. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിൽ സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. രാജ് ആൻഡ് ഡി കെ കൂട്ടുകെട്ടിലെ സംവിധായകനാണ് രാജ് നിദിമോരു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഏകദേശം 30 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സാമന്ത ചുവപ്പ് നിറത്തിലുള്ള സാരിയാണ് അണിഞ്ഞത്. രാജ് നിദിമോരു വെള്ള കുർത്തയും പൈജാമയും ക്രീം ബന്ദ്‌ഗാല കോട്ടുമാണ് ധരിച്ചത്. വിവാഹ ചിത്രങ്ങൾ സമാന്ത തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സാമന്തയും രാജ്…
Read Moreമുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കിയ ആ സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചുവരുത്തി പരിചയപെടുത്തി നടൻ മമ്മൂട്ടി
കൊച്ചി: ‘മമ്മൂട്ടി’ എന്ന പേര് ആദ്യമായി തനിക്ക് സമ്മാനിച്ചയാളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി നടൻ മമ്മൂട്ടി. എറണാകുളത്ത് ആരംഭിച്ച മലയാളമനോരമ ഹോർത്തൂസ് ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ സദസിന് മുന്നിലായിരുന്നു മലയാള സിനിമയുടെ മഹാനടൻ ആ രഹസ്യം വെളിപ്പെടുത്തിയതും തനിക്ക് പേരിട്ട സുഹൃത്തിനെ സദസിന് പരിചയപ്പെടുത്തിയതും. മുഹമ്മദ് കുട്ടി എന്ന പേര് മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ പേരിന്റെ ഉപജ്ഞാതാവിനെ ആൾക്കൂട്ടത്തിനിടയിൽ ചൂണ്ടിക്കാണിച്ച മമ്മൂട്ടി, അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി പരിചയപ്പെടുത്തുകയും ചെയ്തു. എടവനക്കാട് സ്വദേശി ശശിധരൻ ആയിരുന്നു മഹാരാജാസ് കോളേജിലെ പഠനകാലത്തിനിടെ മുഹമ്മദ് കുട്ടിയുടെ പേര് മമ്മൂട്ടിയാക്കിയ ആ…
Read Moreനടൻ ധര്‍മേന്ദ്ര അന്തരിച്ചു
ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. മരണം സ്ഥിരീകിരിച്ച് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്‍തു
Read More