മാലിന്യക്കുഴിയിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ : ഒൻപതുവയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോൾ. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുട സഹായാത്താൽ കുട്ടിയുട മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നടി മാത്രമാണ് മാലിന്യ സംസ്കരണ കുഴിയുടെ ആഴം. സൈക്കിൾ ചവിട്ടി തിരികെ വരുമ്പോൾ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.…

Read More

ദേശാഭിമാനി
ചീഫ് ഫോട്ടോഗ്രാഫർ
കെ എസ് പ്രവീൺകുമാർ അന്തരിച്ചു

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ മേപ്പയ്യൂർ കീഴ്പ്പയൂർ കണ്ണമ്പത്ത് കണ്ടി കെ എസ് പ്രവീൺ കുമാർ (47) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധൻ പുലർച്ചെ 1.05 നാണ് മരണം. ജി വി രാജ സ്പോർട്ട്സ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള അദ്ദേഹം കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്, കൊച്ചി എന്നിവിടങ്ങളിൽ ജോലി ചെയ്തട്ടുണ്ട്. നിലവിൽ തൃശൂർ യൂണിറ്റിലാണ് പ്രവർത്തിച്ചിരുന്നത്. . അച്ഛൻ പരേതനായ കുഞ്ഞിക്കണ്ണൻ മാസ്റ്റർ . അമ്മ : സുപ്രഭ ടീച്ചർ ( മേപ്പയൂർ പഞ്ചായത്ത്…

Read More

നടൻ വിനായകൻ അറസ്റ്റിൽ

കൊച്ചി: മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റില്‍. എറണാകുളം ടൗണ്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റിന് ശേഷം വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട കേസിലാണ് വിനായകൻ സ്റ്റേഷനിലെത്തിയത്. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Read More

ദസറ ആഘോഷിച്ച് മടങ്ങുന്നതിനിടെ അപകടം; ഗുണ്ടൽപേട്ടിൽ മലയാളി യുവതി മരിച്ചു

ഗുണ്ടൽപേട്ട് : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര ആഷ്ലി സാബു (23) ആണ് മരിച്ചത്. ദേശീയപാത-766 മദൂരിന് സമീപം കഴിഞ്ഞ ദിവസംരാത്രിയാണ് അപകടം നടന്നത് . കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്.ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കുകയായിരുന്നു. മാതാവ്. ബിൻ സി. സഹോദരങ്ങൾ – ബേസിൽ , ആതിര. നാളെ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ്…

Read More

അ‍ഞ്ചുദിവസം മുമ്പ് വിവാഹം കഴിഞ്ഞ നവവരൻ ബൈക്ക് അപകടത്തിൽ മരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: ബൈക്ക് അപകടത്തിൽ നവവരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ മോളൂരിൽ ആണ് സംഭവം. അപകടത്തിൽ ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ മാസം 18 നായിരുന്നു ഇരുവരുടെയും വിവാഹം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ (28) ആണ് മരിച്ചത്. മോളൂർ തവളപ്പടിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഇരുവരും സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. തൃശൂർ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടിൽ നിന്നും മടങ്ങി വരികയായിരുന്നു ഇവർ. വരുന്നതിനിടെ മോളൂർ തവളപ്പടിയിലുള്ള ഇറക്കത്തിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ബൈക്ക് ഇടിച്ചു…

Read More

കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ എം.​ഡി.​എം.​എ​യു​മാ​യി മലയാളി യുവാക്കൾ അറസ്റ്റിൽ  

ബെംഗളൂരു: കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ ത​ല​ശ്ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര​യി​ലെ പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​എം. ന​ബീ​ൽ (34), അ​ടു​ക്ക​ത്ത് തൈ​യ്യാ​ർ​ക്ക​ണ്ടി വീ​ട്ടി​ൽ ടി.​കെ. അ​നൂ​പ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത് എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​ നി​ന്ന് 85.005 ഗ്രാം ​എം.​ഡി.​എം.​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​രി​ലു​ള്ള​യാ​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എം.​ഡി.​എം.​എ. കാ​റി​ലെ ഡാ​ഷ് ബോ​ർ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.…

Read More

ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭാ നിർദേശം 

കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ ഓർഡർ ചെയ്ത് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന്…

Read More

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം 

വയനാട് : താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമാവുന്ന സാഹചര്യം നിലനിൽക്കെ യാത്രക്കാർക്കുള്ള നിർദേശവുമായി അധികൃതർ. ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം വന്നിരിക്കുന്നത്. മാത്രമല്ല, ചുരം വഴി വരുന്നവർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ നിർദേശിക്കുന്നു. ചുരം കയറാൻ നിലവിൽ ചുരുങ്ങിയത്‌ 2 മുതൽ 4 മണിക്കൂർ വരെ അധികസമയം എടുക്കാൻ സാധ്യതയുണ്ട്. ഹൈവേ പോലീസ്‌, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, എൻ.ആർ.ഡി.എഫ്‌ പ്രവർത്തകർ എന്നിവർ ചുരത്തിൽ സജീവമായി രംഗത്തുണ്ട്‌. താമരശ്ശേരി ചുരം…

Read More

ഇന്ന് മഹാനവമി; രാജ്യത്തെങ്ങും വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍

നവരാത്രി ആഘോഷത്തിലാണ് രാജ്യം. തിന്മയുടെ മേലുള്ള നന്മയുടെ വിജയത്തെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍. പുസ്തകങ്ങളും ആയുധങ്ങളും പൂജവച്ച് സരസ്വതീ കടാക്ഷത്തിനായി ഭക്തര്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന മഹാനവമി ദിവസമാണ് ഇന്ന്. നാളെയോടെ പൂജയെടുത്ത് അക്ഷരങ്ങള്‍ കുറിച്ച് മികവോടെ പഠനം തുടരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുമെന്നാണ് വിശ്വാസം. പുതിയ വിദ്യകള്‍ പഠിച്ചുതുടങ്ങാനും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കാനും അനുയോജ്യമെന്ന് കരുതുന്ന ദിനമാണ് നാളെ. വിവിധ സംസ്ഥാനങ്ങളില്‍ പലവിധമാണ് നവരാത്രി ആഘോഷങ്ങള്‍.പരമ്പരാഗത ഗുജറാത്തി നൃത്തരൂപമായ ഗര്‍ബയാണ് ഗുജറാത്തില്‍ പ്രധാനം. ഗര്‍ബയോടൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ദണ്ഡിയ നൃത്തം ചെയ്യുന്നു.   ബംഗാളിലും വടക്കുകിഴക്കന്‍…

Read More

ശ്രദ്ധിക്കുക: ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ്‌ സമയമാറ്റം!!

ബെംഗളൂരു: മംഗളുരു വഴിയുള്ള കെഎസ് ആർ ബെംഗളൂരു – കണ്ണൂർ എക്‌സ്പ്രസ്‌ (16511) നവംബർ 1 മുതൽ കണ്ണൂരിൽ രാവിലെ 10 .55 ന് എത്തും. നിലവിൽ 10 . 15 നാണ് കണ്ണൂരിൽ എത്തുന്നത്. അതേസമയം മറ്റു സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിൽമാറ്റമില്ല.

Read More
Click Here to Follow Us