ദസറ ആഘോഷിച്ച് മടങ്ങുന്നതിനിടെ അപകടം; ഗുണ്ടൽപേട്ടിൽ മലയാളി യുവതി മരിച്ചു

ഗുണ്ടൽപേട്ട് : ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് നീറ്റിങ്കര ആഷ്ലി സാബു (23) ആണ് മരിച്ചത്.

ദേശീയപാത-766 മദൂരിന് സമീപം കഴിഞ്ഞ ദിവസംരാത്രിയാണ് അപകടം നടന്നത് . കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ച് വരവെയാണ് ആഷ്ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്.

  ലോറി അണ്ടർ ബ്രിഡ്ജ് 6 ദിവസത്തേക്ക് അടച്ചിടും; കെ.ആർ പുരം-വൈറ്റ്ഫീൽഡ് റൂട്ടിൽ വൻ ഗതാഗത നിയന്ത്രണം

സഹയാത്രികനായ ബന്ധുവിന് നിസാര പരിക്കുണ്ട്.ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പഠിപ്പിക്കുകയായിരുന്നു.

മാതാവ്. ബിൻ സി. സഹോദരങ്ങൾ – ബേസിൽ , ആതിര. നാളെ മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us