പത്തനംതിട്ട: 95 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പെരുനാട് പൊലീസിന്റെ പിടിയില്‍. വടശ്ശേരിക്കര സ്വദേശിയായ ജോസ് എന്നു വിളിക്കുന്ന പത്രോസ് ജോണ്‍ (64) ആണ് അറസ്റ്റിലായത്. വീട്ടില്‍ വയോധിക തനിച്ചായിരുന്നു. ആ സമയം നോക്കിയെത്തിയ പ്രതി അവരുടെ വായില്‍ തുണി തിരുകിയ ശേഷം ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വായില്‍ തിരുകിയ തുണി വലിച്ചൂരി വയോധിക നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയും പ്രതി കടന്നുകളയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Read MoreCategory: KERALA
രാഹുലിന്റെ അറസ്റ്റ് തടയാതെ കോടതി; മുൻകൂർ ജാമ്യാപേക്ഷയിൽ തുടര്‍വാദം നാളെ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യപേക്ഷയിൽ നാളെ രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരുകൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളമാണ് കേസിൽ വാദം നടന്നത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുലിൻ്റെ ജാമ്യഹര്‍ജിയിലെ വാദം നടന്നത്. രാഹുലും പരാതിക്കാരിയും ഈ ആവശ്യം…
Read Moreരാഹുല്‍ അടുത്ത സുഹൃത്ത് ആയത് കൊണ്ട് കാർ നൽകി; എസ്ഐടിയുടെ ചോദ്യങ്ങൾക്ക് നടിയുടെ മൊഴി ഇങ്ങനെ
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാടു നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാറിന്റെ ഉടമയായ സിനിമാ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടി. നടിയെ ഫോണില്‍ വിളിച്ചാണ് എസ്‌ഐടി വിശദാംശങ്ങള്‍ ആരാഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് ആണെന്നാണ് നടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. നിലവില്‍ ബംഗലൂരുവിലാണ് നടിയുള്ളത്. ഏതു സാഹര്യത്തിലാണ് കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുത്തതെന്ന് എസ്‌ഐടി ചോദിച്ചു. എംഎല്‍എ ആകുന്നതിനു മുമ്പു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് കാര്‍ പാലക്കാട് ഇട്ടിട്ട് താന്‍…
Read Moreസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കും
തിരുവനന്തപുരം: അടുത്ത നിയസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ നേമത്ത് സ്ഥാനാര്‍ഥിയാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന നിയമസഭാ മണ്ഡലമാണ് നേമം. അന്ന് സിറ്റിങ് എംഎല്‍എയായ വി ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഒ രാജഗോപാലാണ് വിജയം നേടിയത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും വി ശിവന്‍കുട്ടിയിലൂടെ…
Read Moreശബരിമലയില്‍ ഭക്തര്‍ക്കും അന്നദാനം നടത്താം
ശബരിമല: ശബരിമലയില്‍ ഇനി ഭക്തര്‍ക്കും അന്നദാനം നടത്താം. ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ച ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇത് നടത്താന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. അന്നദാനത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്ന തുക ട്രസ്റ്റിലേക്ക് സംഭാവനയായി നല്‍കാം. തുക ചെക്കായോ ഡിഡി ആയോ ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശബരിമല ദേവസ്വം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കാം. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ബില്‍ഡിങ്‌സ്, നന്ദന്‍കോട്, തിരുവനന്തപുരം എന്ന വിലാസത്തിലും അയക്കാം. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഉള്ള കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന സ്വീകരിക്കും.
Read Moreശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; 15 ദിവസം കൊണ്ട് ലഭിച്ചത് 92 കോടി
ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴുള്ള വരുമാനത്തിന്റെ കണക്കുകള്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഹാപ്പി. വന്‍ഭക്തജന തിരക്കിനൊപ്പം വരുമാനവും വര്‍ദ്ധിക്കുകയാണ്. 15 ദിവസം കൊണ്ട് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷച്ച് 33.33 ശതമാനം വരുമാന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആദ്യ 15 ദിവസത്തെ വരുമാനം 69 കോടി ആയിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 32 കോടിയായിരുന്നു.…
Read Moreഹോണടിച്ചതിന്റെ പേരില്‍ തര്‍ക്കം; 19 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു
തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും ആക്രമിച്ചത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. രണ്ടുബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. കൃഷ്ണ കിഷോറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കൃഷ്ണ കിഷോര്‍ ഓടിച്ച ബൈക്കിന് പിന്നാലെ വന്നത് അഭിനവും ബിനീഷുമായിരുന്നു. അഭിനവ് രണ്ടുതവണ ഹോണടിച്ചതില്‍ ഇയാള്‍…
Read Moreഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാൻഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ആണ് മരിച്ചത്. അഞ്ച് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതിയായിരുന്നു ജിന്‍സണ്‍. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ശേഷം പുതപ്പിട്ട് മൂടിയ ശേഷം കഴുത്തില്‍ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ചോരവാര്‍ന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. രാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജീവനുണ്ടായിലരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു.
Read Moreസ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ; രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ആര്‍ക്കും ഒരു ചേതവുമില്ല: വി ശിവൻകുട്ടി
കണ്ണൂര്‍: രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാരസമരം ചെയ്യുകയാണെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാഹുല്‍ ഈശ്വര്‍ പട്ടിണി കിടന്നാല്‍ ഇവിടെ ആര്‍ക്കും ഒരു ചേതവുമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കും എന്നല്ലാതെ ആര്‍ക്കാണ് പ്രശ്‌നമെന്നും കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുല്‍ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. രാഹുല്‍ ഈശ്വറിന് സ്വന്തം കുടുംബത്തിലെ ഒരു പെണ്‍കുട്ടിക്ക് ഇങ്ങനെ അനുഭവമുണ്ടായാലേ മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു.
Read Moreരാഹുൽ മാങ്കൂട്ടത്തിലിന്റെ ഒളിയിടം കണ്ടെത്തി
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. രാഹുൽ ഒളിവിൽ കഴിഞ്ഞിരുന്ന താവളം പോലീസ് കണ്ടെത്തി. തമിഴ്‌നാട്-കർണാടക അതിർത്തി പ്രദേശമായ ബാഗലൂരിൽ നിന്നാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകാതെ കഷ്ടിച്ച് രക്ഷപ്പെട്ടത്. പോലീസ് സംഘം സ്ഥലത്തെത്തുന്നതിന് മിനിറ്റുകൾക്ക് മുൻപ് തന്നെ രാഹുൽ ബാഗലൂരിൽ നിന്ന് വെറും 10 മിനിറ്റ് മാത്രം ദൂരമുള്ള കർണാടകയിലേക്ക് കടന്നതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
Read More