കേരളത്തില്‍ രണ്ട് ദിവസം ശക്തമായ; വിവിധ ജില്ലകളിൽ മഴമുന്നറിയിപ്പ്

കേരളത്തില്‍  ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പും നൽകി. അതേസമയം തമിഴ്നാടിന്റെ തീരദേശ മേഖലകളിൽ മഴ തുടരുകയാണ്. ചെന്നൈ,ചെങ്കൽപേട്ട്,തിരുവള്ളൂർ,കാഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് തുടരുന്നു. ഈ ജില്ലകളിലെ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Read More

കുടുംബ ക്ഷേത്രത്തിനുള്ളിൽ ഒളിപ്പിച്ചത് 30 ലിറ്റര്‍ മദ്യം

തിരുവനന്തപുരം: കുടുംബ ക്ഷേത്രത്തിനുള്ളിൽ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ ഒളിപ്പിച്ച 30 ലിറ്റര്‍ മദ്യം കണ്ടെത്തി. നെയ്യാറ്റിൻകരയിൽ കുടുംബ ക്ഷേത്രത്തിനുള്ളിൽ നിന്നാണ് എക്സൈസ് മദ്യ ശേഖരം പിടിച്ചെടുത്തത്. സംഭവത്തിൽ പുന്നക്കാട് സ്വദേശി അർജുനൻ (65) എക്സൈസിന്റെ പിടിയിലായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവില്‍പ്പന തടയുന്നതിന്‍റെ ഭാഗമായാണ് എക്സൈസ് പരിശോധന നടത്തിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ എക്സൈസ് സംഘം ഞെട്ടിപ്പോകുകയായിരുന്നു.

Read More

സന്നിധാനത്ത് വീണ്ടും തിരക്ക്, ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി; ഹൃദയാഘാതത്തെ തുടർന്ന് ഈ സീസണില്‍ ജീവന്‍ നഷ്ടമായത് 11 പേര്‍ക്ക്

ശബരിമല: രണ്ടുദിവസത്തെ നേരിയ കുറവിന് ശേഷം ശബരിമലയിൽ വീണ്ടും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തിങ്കളാഴ്ച മാത്രം 90,000-ത്തോളം തീർത്ഥാടകർ ദർശനം നടത്തിയതായി അധികൃതർ അറിയിച്ചു. പുലർച്ചെ നട തുറന്ന സമയം മുതൽ തന്നെ സന്നിധാനത്തേക്കും പമ്പയിലേക്കും തീർത്ഥാടകരുടെ പ്രവാഹമാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദർശനത്തിനുള്ള തിരക്കിൽ കുറവ് വന്നത്. ശനി, ഞായർ ദിവസങ്ങളിലും ഈ സ്ഥിതി തുടർന്നു. നട തുറന്ന ശേഷം 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. അതേസമയം പമ്പയിൽ നിന്ന് ശബരിമലയിലേക്കുള്ള യാത്രയിൽ…

Read More

നേരിട്ട ക്രൂര പീഡനം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകി മറ്റൊരു യുവതി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി. വിവാഹ വാഗ്ദാനം ചെയ്ത് രാഹുൽ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും കെപിസിസിക്കും പരാതി  യുവതി പരാതി നൽകി. നേരിട്ട ക്രൂര പീഡനം വിശദീകരിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചു. പരാതിയിൽ ഗുരുതര ആരോപണങ്ങൾ ആണ് ഉള്ളത്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. വിവാഹാഭ്യർത്ഥന നടത്തിയ രാഹുൽ പിന്നീട് അതിൽ നിന്ന് പിന്മാറി. ലൈംഗിക ഉദ്ദേശത്തോടെ രാഹുൽ പിന്നെയും സമീപിച്ചതായി യുവതിയുടെ പരാതി. രാഷ്ട്രീയ അധികാരം ഉപയോഗിച്ചായിരുന്നു രാഹുലിന്റെ പ്രവർത്തി. രാഹുലിനെതിരെ നേരത്തെ ആരോപണം ഉന്നയിച്ച യുവതിയാണ് പരാതിക്കാരി.…

Read More

കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണം, രാഹുലിനെ പൊലീസ് കണ്ടുപിടിക്കട്ടെ’; രമേശ് ചെന്നിത്തല

കോഴിക്കോട്: കുറ്റം ചെയ്താൽ ശിക്ഷ അനുഭവിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലായിരുന്നു നേതാവിന്റെ പ്രതികരണം. രാഹുലിനെ പാർട്ടി സംരക്ഷിക്കുന്നില്ല. അദ്ദേഹത്തെ പൊലീസ് കണ്ടു പിടിക്കട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സന്ദീപ് വാര്യർക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടി. നിയമം എല്ലാവർക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

Read More

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍

സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരത്തില്‍. ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

Read More

രാഹുലിനെതിരെ പരാതി നൽകിയ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

രാഹുൽ മുങ്ങിയത് യുവ നടിയുടെ കാറിൽ, ഉറപ്പിച്ച് പൊലീസ്; നടിയെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കും

തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യുവ നടിയെ അന്വേഷണ സംഘം വിളിപ്പിക്കും. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന് അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള പൊലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും.

Read More

ഒന്നൊന്നര വാ തുറക്കൽ; പാനിപൂരി കഴിക്കാൻ വായ തുറന്ന യുവതിയുടെ താടിയെല്ല് ലോക്കായി ​​ആശുപത്രിയിൽ

പാനിപൂരി കഴിക്കാൻ വായ തുറന്നതോടെ യുവതിയുടെ താടിയെല്ല് സ്ഥാനചലനം സംഭവിച്ച് കുടുങ്ങി. വായ അടയ്ക്കാനാവാതെ ബുദ്ധിമുട്ടിലായ 42കാരി ആശുപത്രിയിൽ ചികിത്സയിലാണ്. താടിയെല്ലുകൾ ലോക്കാവുകയോ സ്തംഭിക്കുകയോ ചെയ്യുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണിത്. പാനിപൂരി കഴിക്കാൻ വായ തുറന്നപ്പോൾ പെട്ടെന്ന് താടിയെല്ല് സ്ഥാനഭ്രംശം സംഭവിക്കുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കൾ പറഞ്ഞു. ബന്ധുവായ യുവതിയുടെ പ്രസവത്തിനായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇൻകല ദേവിയും കുടുംബാ​ഗങ്ങളും. ഇതിനിടെ, പാനിപൂരി കഴിക്കാൻ ഇറങ്ങിയപ്പോഴാണ് ഇത്തരമൊരു പ്രശ്നമുണ്ടാകുന്നത്. ‘ദീദി പാനിപൂരി കഴിക്കാൻ വായ തുറന്നതായിരുന്നു. പക്ഷേ വായ അതേയവസ്ഥയിൽ തന്നെ ഇരിക്കുന്നതാണ് പിന്നെ കണ്ടത്.…

Read More

ജോലി സമ്മർദ്ദം;പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യക്കു ശ്രമിച്ചു

ആലപ്പുഴ മാവേലിക്കരയിൽ സിപിഒയുടെ ആത്മഹത്യാശ്രമം. മാവേലിക്കര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഖിൽ ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥൻ്റെ അമിത ജോലി സമ്മർദ്ദമാണ് ആത്മഹത്യ ശ്രമത്തിന് കാരണമെന്ന് സംശയം. ഇന്ന് രാവിലെ 11 മണിക്ക് പൊറ്റമ്മൽ കടവ് പാലത്തിന് മുകളിൽ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറ്റിലേക്ക് ചാടിയ ഇയാളെ നാട്ടുകാർ രക്ഷപ്പെടുത്തി ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഖിലിന് സാമ്പത്തിക പ്രതിസന്ധി ഉള്ളതായും വിവരങ്ങളുണ്ട്.

Read More