രാഹുല്‍ അടുത്ത സുഹൃത്ത് ആയത് കൊണ്ട് കാർ നൽകി; എസ്ഐടിയുടെ ചോദ്യങ്ങൾക്ക് നടിയുടെ മൊഴി ഇങ്ങനെ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ പാലക്കാടു നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാറിന്റെ ഉടമയായ സിനിമാ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ തേടി.

നടിയെ ഫോണില്‍ വിളിച്ചാണ് എസ്‌ഐടി വിശദാംശങ്ങള്‍ ആരാഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത സുഹൃത്ത് ആണെന്നാണ് നടി പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം.

നിലവില്‍ ബംഗലൂരുവിലാണ് നടിയുള്ളത്. ഏതു സാഹര്യത്തിലാണ് കാര്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുത്തതെന്ന് എസ്‌ഐടി ചോദിച്ചു. എംഎല്‍എ ആകുന്നതിനു മുമ്പു തന്നെ രാഹുല്‍ മാങ്കൂട്ടത്തിലുമായി പരിചയമുണ്ട്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് കാര്‍ പാലക്കാട് ഇട്ടിട്ട് താന്‍ ബംഗലൂരുവിലേക്ക് പോയതെന്നും നടി പൊലീസ് സംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

കേസെടുത്തതിന് പിന്നാലെ രാഹുല്‍ പാലക്കാടു നിന്നും മുങ്ങിയത് ചുവന്ന പോളോ കാറിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഈ കാര്‍ സിനിമാ നടിയുടേതാണെന്നും കണ്ടെത്തിയിരുന്നു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

നടിയുടെ ചുവന്ന കാര്‍ പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലാണ് ഉണ്ടായിരുന്നതെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts